അരുവിക്കര: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അരുവിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സംഗമം നടന്നു. കാച്ചാണിയില്‍ നടന്ന സംഗമം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇടതു വലതു മുന്നണികള്‍ വികസന മുരടിപ്പിലേക്ക് കൊണ്ടെത്തിച്ച അരുവിക്കരയെ മോചിപ്പിക്കുകയെന്ന ദൗത്യമാണ് ജനം ബിജെപിയെ ഏല്‍പ്പിച്ചിരിക്കുന്നത്. തമ്മിലടിയും അഴിമതിയുമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടമായി പഞ്ചായത്ത് ഭരിച്ചവര്‍ക്ക് ചൂണ്ടികാണിക്കാനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുളയറ ബൈജു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അരുവിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥി സംഗമം ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീ
















