പറവൂര്‍: എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ബിജെപി സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ഏഴിക്കര എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് പി.എസ്.സനീഷാണ് ഏഴിക്കര പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഏഴിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി പറവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.എ.ദിലീപ്, മറ്റു നേതാക്കളായ കെ.ആര്‍.അശോകന്‍, ടി.കെ.ഷാജി എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം പത്രികാ സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
















