Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം ബിന്നുകള്‍… പണിയൊക്കെ പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:50 pm IST
inThiruvananthapuram

അജി ബുധന്നൂര്‍

തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌ക്കരണ ഫാക്ടറി, പൈപ്പ് കമ്പോസ്റ്റ്, കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം എയറോ ബിന്നുകള്‍. മാലിന്യ സംസ്‌കരണത്തിന് നഗരസഭയുടെ എത്രയെത്ര സുന്ദര പദ്ധതികള്‍ ഒടുവില്‍ സിനിമാ ഡയലോഗുപോലെ പാവനാഴിയും ശവമായി….. കോടികള്‍ തുലച്ചതല്ലാതെ വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്‌ക്കരണപദ്ധതികള്‍ .

1988- ല്‍ വി. ശിവന്‍കുട്ടി എംഎല്‍എ മേയറായിരുന്നപ്പോഴായിരുന്നു മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പദ്ധതി തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്. അതുവരെ ചെങ്കല്‍ചൂള കോളനിയിലായിരുന്നു നഗര മാലിന്യം നിക്ഷേപിച്ചിരുന്നത്. കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് പുതിയ പദ്ധതിയെ കുറിച്ച് നഗരസഭ ചിന്തിച്ചത്. തിരുവനന്തപുരം നഗരത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങിളിലും സഞ്ചരിച്ചു. ഒടുവില്‍ വിജയവാഡയിലെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മുതല്‍മുടക്കിനുള്ള തുകയും നഗരസഭയുടെ കൈവശം ഉണ്ടായിരുന്നില്ല. പണത്തിനായി അന്നത്തെ സംസ്ഥാന ഭരണ നേതൃത്വത്തെ നഗരസഭ സമീപിച്ചു.

കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്നത്തെ ജില്ലാ കളക്ടര്‍ നിവേദിതാ പി.ഹരന് പ്ലാന്റ് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ കെ. കരുണാകരന്‍ നിര്‍ദ്ദേശം നല്കി. അങ്ങനെയാണ് വിളപ്പില്‍ശാലക്ക് നറുക്ക് വീണത്. നാല്‍പ്പത്തി ഏഴര സെന്റ് പൊന്നുംവിലയ്‌ക്ക് എടുത്ത് നഗരസഭയ്‌ക്കു നല്‍കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുക നഗരസഭക്ക് ഇല്ലാത്തതിനാല്‍ പോപ്‌സണ്‍ കമ്പനിക്ക് നറുക്ക് വീണു. ദിനം പ്രതി 35 ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ നഗരസഭ എത്തിച്ചു കൊടുക്കണം എന്നായിരുന്നു കമ്പനിയുമായുള്ള കരാര്‍. നഗരസഭയുടെ കെടുകാര്യസ്ഥതകൊ മാലിന്യം യഥാ സമയം എത്തിക്കാനായില്ല. ഒടുവില്‍ നഗരസഭ കരാര്‍ ലംഘിച്ചു എന്നുകാണിച്ച് കമ്പനി ലക്ഷങ്ങളുടെ നഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങി. ഒടുവില്‍ ചവര്‍ സംസ്‌ക്കരണ കമ്പനി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. കമ്പനി നടത്തിപ്പിലെ കെടുകാര്യസ്ഥത വിളപ്പില്‍ നിവാസികളെ സമരത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. കമ്പനിക്കു വേണ്ടി ചിലവഴിച്ച കോടികളും കേസിനുവേണ്ടി ചിലവഴിച്ച ലക്ഷങ്ങളും വെള്ളത്തിലായി.

മാലിന്യപ്രശ്‌നം നഗരസഭ ഭരണസമിതിയുടെ ഉറക്കം കെടുത്തി തുടങ്ങിയതോടെ വീണ്ടും ലക്ഷങ്ങളുടെ പുതിയ പദ്ധതികള്‍ വന്നു. നഗരാസൂത്രണ വകുപ്പ് 19.21 കോടി ചെലവഴിച്ച് ഗുജറാത്തില്‍ നിന്നും മൊബൈല്‍ ഇന്‍സിലേറ്റര്‍ എത്തിച്ചു. ഇന്‍സിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ദിനം പ്രതി 5000 രൂപയുടെ ഇന്ധനം വേണം. നഷ്ട കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ മൊബൈല്‍ ഇന്‍സിലേറ്ററിനെ തിരൂര്‍ നഗരസഭയിലേക്ക് കടത്തുകയായിരുന്നു. നഗരസഭയുടെ അടുത്ത സാമ്പിള്‍ വെടിക്കെട്ട്. ശുചിത്വ മിഷന്റെ പൈപ്പ് കമ്പോസ്റ്റ് പദ്ധതി. 90 രൂപ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഈടാക്കി വീടു വീടാന്തിരം പൈപ്പുകള്‍ സ്ഥാപിച്ചു. ശരിയായ ബോധ വത്ക്കരണം നടത്താത്തിനാല്‍ പദ്ധതി പാളി. അന്ന് സ്ഥാപിച്ച പൈപ്പുകള്‍ ഇന്ന് എലിക്കും മറ്റും വാസസ്ഥലമായി മാറിയിരിക്കുകയാണ്. അവിടെയും ലക്ഷങ്ങള്‍ നഗരസഭക്ക് പാഴായതല്ലാതെ നേട്ടം ഉണ്ടാക്കിയത് പൈപ്പ് കമ്പനിയും.

വീണ്ടും ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയതായിരുന്നു ബയോഗ്യാസ് പ്ലാന്റുകള്‍. 80 ശതമാനം സബ്‌സിഡിയോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. നഗരസഭാപരിധിയില്‍ പതിനാറോളം സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പ്ലാന്റുകളില്‍ സംസ്‌ക്കരിച്ച മാലിന്യ അവശിഷ്ടം നീക്കം ചെയ്യാതെ പുഴുവരിച്ചതോടെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ബയോഗ്യാസ് പ്ലാന്റുകളും അടച്ചുപൂട്ടി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ യന്ത്ര സാമഗ്രഹികള്‍ ഇരുമ്പ് വിലക്ക് തൂക്കി വില്‍ക്കാന്‍ പാകത്തില്‍ കിടക്കുകയാണിപ്പോള്‍. പദ്ധതികള്‍ തുടരെ തുടരെ പാളിയപ്പോള്‍ സിപിഎം ബുദ്ധിജീവികള്‍ ഇടപെട്ട് ഗവേഷണം ആരംഭിച്ചു. സംസ്ഥാന കേന്ദ്ര നേതാക്കളെയായിരുന്നു ഇതിനു ചുമതലപ്പെടുത്തിയത്. ഒടുവില്‍ ആലപ്പുഴയില്‍ നടപ്പിലാക്കിയ പദ്ധതി കൊള്ളാം. കൗണ്‍സില്‍ കാലാവധി തീരും മുമ്പ് നടപ്പിലാക്കണം. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചെല്ലുമ്പോള്‍ എടുത്ത് പറയാന്‍ പറ്റുന്ന പദ്ധതി. മാലിന്യ സംസ്‌ക്കരണത്തിന് തോമസ് ഐസക്കിന്റെ പ്രിയം പദ്ധതി. പ്രത്യേക കൂടാരം തയ്യാറാക്കി മാലിങ്ങള്‍ അവിടെ നിക്ഷേപിക്കണം. ഉണക്ക ഇലകള്‍ ഇതുനു മീതെ ഇട്ട ശേഷം പ്രത്യേക ലായിനി ഉപയോഗിച്ച് വളമാക്കും. മാലിന്യം നിക്ഷേപിച്ചു പക്ഷെ വളമായില്ല ബുദ്ധിജീവികള്‍ കണ്ടുപിടിച്ച പദ്ധതിയും പാളി. ആകെ ആശ്വാസം ഒരു കൂട്ടര്‍ക്ക് .തെരുവുനായ്‌ക്കള്‍ക്ക്.സൂഖമായി ഉറങ്ങാം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാലിന്യ പ്രശ്‌നത്തിന് പുതിയ ഗവേഷണം നടത്താന്‍ മേയര്‍ക്കും സംഘത്തിനുമായില്ല. അല്ലായിരുന്നെങ്കില്‍ കുറച്ച് കോടികള്‍ കൂടി ചെലവഴിച്ച് മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് തുക ചെലവഴിക്കുന്ന ഗിന്നസ് റിക്കാര്‍ഡ് ആക്കിയേനേ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.