മറ്റക്കര: ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അകലക്കുന്നം പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടിവെള്ളപദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെമ്പറുടെ ഭവനത്തിലേക്ക് മാര്‍ച്ച് നടത്തുകയും പഞ്ചായത്ത് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ബി.ജെ. പി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് പുതുതായി എസ്റ്റിമേറ്റ് എടുക്കുന്നതിനും അസി. എക്‌സി. എന്‍ജിനീയര്‍ സ്ഥലം പരിശോധിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തീരുമാനിച്ചു. കൂടാതെ നിലവിലുള്ള ഫണ്ടിനകത്ത് എസ്റ്റിമേറ്റ് തുക വരികയാണെങ്കില്‍ പണിപൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ ഫണ്ട് വേണ്ടിവരികയാണെങ്കില്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് ഫണ്ട് കണ്ടെത്തുവാനും തീരുമാനിച്ചു.
















