കോട്ടയം: ബേക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബേക്ക് എക്‌സ്‌പോ 2015 തൃശ്ശൂര്‍ ലുലുകണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 2, 3, 4 തീയതികളില്‍ നടക്കുന്ന എക്‌സിബിഷനില്‍ ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമായി മുന്നൂറോളം കമ്പനികളുടെ ബേക്കറി മെഷിനറികള്‍ പ്രദര്‍ശനത്തിനെത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ ബേക്കറി വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന 5001 പേരുടെ അവയവദാന സമ്മതപത്രം സമര്‍പ്പിക്കും. ചെറുതും വലുതുമായ ബേക്കറികളില്‍ നിന്നും 1001 അലങ്കാരകേക്കുകള്‍ പ്രദര്‍ശനത്തിനായി എത്തിക്കും.
കേക്കിന്‍കാട് പൂരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. വനിതാ സംഗമം, ജിഎസ്ടി വര്‍ക്ക്‌ഷോപ്പ്, സംസ്ഥാന കണ്‍വന്‍ഷന്‍ എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി.പി പ്രേംരാജ്, ജില്ലാ പ്രസിഡന്റ് ജി. രവീന്ദ്രന്‍, സെക്രട്ടറി റോയി ജോര്‍ജ്ജ്, അശോകന്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















