Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുടുംബശ്രീ സംരംഭം സ്വകാര്യ വ്യക്തിക്ക് നിയമവിരുദ്ധമായി കൈമാറിയതില്‍ അഴിമതി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 10:03 pm IST
inKottayam

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ കുടുംബശ്രീ സംരംഭമായ താലം പൊടിമില്‍ യൂണിറ്റ് സ്വകാര്യ വ്യക്തിക്ക് കൈമാറിയത് നിയമവിരുദ്ധവും വന്‍ അഴിമതിയുമാണെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

2005-2010 കാലയളവില്‍ 12 കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് 2,00,000 വീതം എസ്ബിടി ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ആരംഭിച്ച താലം യൂണിറ്റ് എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തിക്ക് കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഹാസ് ഫുഡ് പ്രോഡക്ട്‌സ് എന്ന പേരിലുള്ള സ്ഥാപനമാണ് കുടുംബശ്രീ സംരംഭം ഇപ്പോള്‍ നടത്തുന്നത്. ബിജെപിയുടെ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് കുടുംബശ്രീ മിഷനില്‍ നിന്നും ലഭിച്ചിരിക്കുന്ന രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നത്. കുടുംബശ്രീ സംരംഭങ്ങള്‍ കൈമാറുവാനോ, വാടകയ്‌ക്ക് നല്‍കുവാനോ പാടുള്ളതല്ല. ഹാസ് ഫുഡ് പ്രോഡക്ട്‌സിന് 2014-15 വര്‍ഷത്തില്‍ 497-ാം നമ്പരായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറി നല്‍കിയ മറുപടി. നിയമവിരുദ്ധമായി കുടുംബശ്രീ സംരംഭം സ്വകാര്യ വ്യക്തിക്ക് കൈമാറിയ എല്‍ഡിഎഫ് ഭരണ സമിതിയെ രക്ഷിക്കുന്നതിന് സെക്രട്ടറി ബോധപൂര്‍വ്വം ശ്രമിക്കുകയാരുന്നെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങളുടെ അഴിമതി നടത്തിയ മുട്ടക്കോഴി ഇടപാട് ഭരണസമിതിയും പോലീസും തിരുവനന്തപുരത്തെ സ്വകാര്യ ഏജന്‍സിയും ചേര്‍ന്ന് ഒത്തുതീര്‍പ്പിലാക്കി. വീട്ടമ്മമാരുടെ പേരില്‍ തട്ടിയെടുത്ത പണം പൊന്‍കുന്നത്തെ ബാങ്കില്‍ തിരിച്ചടച്ച് ഏജന്‍സിയും ഭരണസമിതിയും തടിതപ്പി.

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിലും വന്‍ അഴിമതി നടന്നതായി വിവരാവകാശ രേഖകള്‍ പറയുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക രസീതില്‍ ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയിട്ടും, പണം പിരിച്ചതായിട്ട് കണക്കുകള്‍ കാണുന്നില്ലയെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള മറുപടി വ്യക്തമാക്കുന്നത് ലക്ഷങ്ങളുടെ ധൂര്‍ത്തും അഴിമതിയും നടന്നിട്ടുണ്ടെന്നാണ്. അഴിമതി നിറഞ്ഞ ഭരണത്തെ പുറത്താക്കുവാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജു മണക്കാട്ട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, ഗോപി പാറാംതോട്, വി.ആര്‍. രഞ്ജിത്ത്, പി.ആര്‍. ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.