Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ സംസ്ഥാന സര്‍ക്കാറും അവഗണിച്ചു കാഷ്വാലിറ്റി സംവിധാനമില്ല; രോഗികള്‍ക്ക് ദുരിതം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:29 am IST
inKozhikode

ടി.കെ. ബിജീഷ്‌കുമാര്‍

ബാലുശ്ശേരി: ജില്ലയിലെ നാല് താലൂക്ക് ആശുപത്രി കളില്‍ കാഷ്വാലിറ്റി സംവി ധാനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ച സംസ്ഥാന മ ന്ത്രിസഭായോഗം ബാലുശ്ശേ രി താലൂക്ക് ആശുപത്രിയെ പാടെ അവഗണിച്ചതോടെ ആയിരക്കണക്കിന് വരുന്ന രോഗികള്‍ക്ക് ദുരിതം തന്നെ ശരണം. എല്‍ഡിഎഫ് – യുഡിഎഫ് പോരില്‍ രോഗികള്‍ക്ക് അന്യമാകുക യാണ് ഈ ആതുരാലയം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്ഥലം എംഎല്‍ എ പുരുഷന്‍ കടലുണ്ടിയു ടെ ഫണ്ടില്‍ നിന്നും അര ക്കോടി രൂപ ചെലവിട്ട് ആശുപത്രിമുറ്റത്ത് ഒരു പന്തലും കവാടവും നിര്‍മ്മി ച്ചത് നേരത്തെ വിവാദമായി രുന്നു. രോഗികള്‍ വിശ്രമിക്കുന്ന നല്ല സൗകര്യമുള്ള പന്തല്‍ തകര്‍ത്തായിരുന്നു പുതിയ നവീകരണം. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ധൃതിപ്പിടിച്ച് നടത്തിയിരുന്നു. പരിപാടി ബിജെപി ബഹിഷ്‌ക്കരിക്കുകയും യുവമോര്‍ച്ച യുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാറിന് നല്‍കുകയും നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ 25 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും അല്ലെങ്കില്‍ മുപ്പത് കിലോമീറ്റര്‍ ദൂരമുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയിലും എത്തണം. ഇതിനാല്‍ രോഗികള്‍ വഴിമദ്ധ്യേ മരണപ്പെടുന്നത് പതിവാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ഇരുമുന്നണികളും ആശുപത്രിയുടെ കാര്യത്തില്‍ മൗനത്തിലായതോടെ ബിജെപി മാത്രമാണ് ഇപ്പോള്‍ സമരരംഗത്ത് ഉള്ളത്. ഇതിനിടെ ആശുപത്രി സംരക്ഷണ സമിതിയെന്നുപറഞ്ഞ് ചിലര്‍ സമരം നടത്തിയിരുന്നെങ്കിലും അടുത്ത പ്രഖ്യാപനത്തില്‍ ബാലുശ്ശേരിയില്‍ കാഷ്വാലിറ്റി സംവിധാനം ഉറപ്പാക്കുമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് അവരും പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണുള്ളത്.

കാരുണ്യ മെഡിക്കല്‍ സ്റ്റോറിന് അഞ്ച് ലക്ഷം രൂപ ചെലവില്‍ സൗകര്യം ഒരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടും സര്‍ക്കാറിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സേവനം ഭാഗികമായതോടെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ളത് നാമമാത്രം പേരാണ്. നിരവധി ബെഡുകളാണ് ഇവിടെ രോഗികളെ കാത്ത് കിടക്കുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ബെഡ് കിട്ടാതെ നിലത്ത് പായ വിരിച്ചാണ് രോഗികള്‍ കിടക്കുന്നത്. എന്നാല്‍ ഇവിടെ അധികൃതരുടെ പിടിപ്പുകേട്മൂലം സാധാരണക്കാരായ രോഗികള്‍ക്കുപോലും ഈ ആതുരാലയം അപ്രാപ്യമായിരിക്കുകയാണ്. എഴുപഞ്ചായത്തുകളിലെ രോഗികളാണ് ഈ ആതുരാലയത്തെ ആശ്രയിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് സ്വകാര്യ ആശുപത്രിയെ പോലും വെല്ലുന്ന ഈ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ പിടിപ്പുകേട്മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. നിത്യേന ആയിരത്തോളം രോഗികളാണ് ഒ.പിയില്‍ ചികിത്സതേടിയെത്തുന്നത്. എന്നാല്‍ അത്യാഹിത വിഭാഗം ഇല്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് രണ്ടുമണി കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമല്ല. 1970ല്‍ കിടത്തിചികിത്സയ്‌ക്ക് ആവശ്യമായ ആറ് ബെഡ്ഡോടുകൂടിയ ഒരുവാര്‍ഡ് ആരംഭിച്ചു. 1986ല്‍ സി.എച്ച്.സിയായിഉയര്‍ത്തി. തുടര്‍ന്ന് കെ.എച്ച്. ആര്‍.ഡബ്ല്യു.എസ് പേവാര്‍ഡ്, ലാബ്, എക്‌സറേയൂണിറ്റ്, ആംബുലന്‍സ്, തുടങ്ങിയ ലഭിച്ചു. കുറഞ്ഞനാളുകള്‍ മാത്രം ഇതിന്റെയെല്ലാം പ്രയോജനം രോഗികള്‍ക്ക് ലഭിച്ചെങ്കിലും പത്തുവര്‍ഷത്തോളമായി പേവാര്‍ഡ് അടഞ്ഞുകിടക്കുന്നു. ശുദ്ധ ജലം ഇവിടെ അന്യമാണ് കിണര്‍കുഴിക്കാന്‍ ആവശ്യ മായ സ്ഥലം ഒരു പൊതുപ്രവര്‍ത്തകന്റെ ഇടപെടലിലൂടെ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയിട്ടും ഇതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ബ്ലോക്ക് പഞ്ചായത്തിനോ ബന്ധപ്പെട്ട അധികൃതര്‍ക്കോകഴിഞ്ഞില്ല. തുടര്‍ന്ന് എഴുപത്തിഅഞ്ച് ബെഡ്ഡുകള്‍ കൂടി അനുവദിച്ചുകിട്ടിയെങ്കിലും കിടത്തിചികിത്സ കുറച്ച് പേര്‍ക്കുമാത്രമായതിനാല്‍ ഇതെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. സൗകര്യ പ്രദമായകെട്ടിടങ്ങള്‍ ഏറെയുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവമാണ് ആശുപത്രിയുടെ പ്രധാന ശാപം. സ്ഥിരമായി നാല് ഡോക്ടര്‍മാരും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഡോക്ടര്‍മാരുമാണ് ഇവിടെയുള്ളത്. ഇവരുടെ സേവനം രാവിലെ എട്ടുമുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ അവസാനിക്കും. പിന്നിട് എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളേയും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ മാരെയും ശരണം പ്രാപിക്കണം. ഈ ആശുപത്രി ഐ.സി.യുവിലായതോടെ സ്വകാര്യ പ്രാക്ടീസില്‍ എര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ചാകരയാണ്. ജില്ലയില്‍ താമരശ്ശേരി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് കാഷ്വാലിറ്റി യൂണിറ്റ് ആരംഭിക്കാന്‍ മന്ത്രിസഭായോഗം തിരുമാനിച്ചത്. ഇവിടെ നാല് വീതം അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്.

ബാലുശ്ശേരി താലൂക്ക് ആശുപത്രി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.