നാദാപുരം: കായിക താരം അഞ്ജലിക്ക് നാദാപുരംപ്രസ് ക്ലബ്ബും ജന മൈത്രീ പോലീസും ചേര്‍ന്ന് വിലക്ക് വാങ്ങിയ വീട്ടില്‍ മന്ത്രിയുടെ വക ഫര്‍ണിച്ചര്‍ വസ്തുക്കളും ടി വി സെറ്റും നല്‍കി.
രണ്ടാഴ്ച മുന്‍പ് നടന്ന ഗൃഹ പ്രവേശ ചടങ്ങില്‍ സംബന്ധിച്ച കൃഷി മന്ത്രി കെ പി മോഹനനാണ് വീട്ടിലേക്ക് ആവശ്യമായ കട്ടില്‍, അലമാര, ഡൈനിങ്ങ് ടേബിള്‍, മേശ എന്നിവയും, ടെലിവിഷന്‍ സെറ്റും സംഭാവന ചെയ്തത്.
ഗൃഹ പ്രവേശ ദിനത്തില്‍ കണ്ണങ്കൈയില്‍ നടന്ന സ്‌നേഹാഞ്ജലി പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി തന്റെ പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് സംഘാടക സമിതി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് സ്ഥലത്തെത്തിയ വസ്തുക്കള്‍ സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ നാദാപുരം എസ് ഐ: കെ ടി ശ്രീനിവാസന്‍ അഞ്ജലിയുടെ കുടുംബത്തിന് കൈമാറി. പ്രസ് ക്ലബ് പ്രസിഡണ്ട് എം കെ അഷ്‌റഫ്, ട്രഷറര്‍ വത്സരാജ് മണലാട്ട്, സജീവന്‍ വളയം തുടങ്ങിയവര്‍ പങ്കെടുത്തു.
തൂണേരി കണ്ണങ്കൈയില്‍ കായിക താരം അഞ്ജലിക്കും,
കുടുംബത്തിനും നാദാപുരം പ്രസ് ക്ലബ്ബും, ജന മൈത്രീ പോലീസും ചേര്‍ന്നു വിലക്ക് വാങ്ങിയ വീട്ടില്‍ മന്ത്രി കെ പി മോഹനന്‍ സംഭാവന ചെയ്ത എല്‍ ഇ ഡി സെറ്റ് എസ് ഐ കെ ടി ശ്രീനിവാസന്‍ കുടുംബത്തിന് കൈമാറുന്നു.
















