കൊയിലാണ്ടി: എംപ്ലോയ ബിലിറ്റി സെന്ററിന്റെ നേതൃത്വ ത്തില്‍ കൊയിലാണ്ടി എസ് എന്‍ഡിപി കോളേജില്‍ നടന്ന നിയുക്തി-3 തൊഴില്‍മേളയി ല്‍ 1115 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ഇവരില്‍ 594 പേര്‍ക്ക് വിവിധ മേഖലകളി ലായി തൊഴില്‍ ലഭിച്ചു. സ്വ കാര്യമേഖലയില്‍ നിന്നുള്ള വിവിധ കമ്പനികള്‍ പങ്കെടു ത്ത മേള കെ. ദാസന്‍ എം .എല്‍.എ ഉദ്ഘാടനം ചെയ് തു.
സ്പാ തെറാപ്പിസ്റ്റ്, സര്‍വീ സ് അഡൈ്വസര്‍, ലീഡ് ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍, ഫാര്‍മസിസ്റ്റ്, മൊബൈല്‍ ലിഡ് ഡിസൈനര്‍, പെയിന്റ് ടെക്‌നീഷ്യന്‍, ഐ.ഒ.എസ് ഡെവലപ്പര്‍, ഷോറൂം സെയി ല്‍സ്, ത്രീഡി ആനിമേറ്റര്‍, ഷോ ഡയറക്ടര്‍, ആനിമേഷ ന്‍ ഡയറക്ടര്‍, സര്‍വ്വീസ് അഡൈ്വസര്‍, ഐ.ഒ.എസ്. ഡെവലപ്പര്‍, ത്രീഡി റിക്ഷിങ് തുടങ്ങിയ മേഖലയിലായി രുന്നു തൊഴിലുകളിലേറെ യും. 35 വയസ്സിനു താഴെ പ്രാ യമുള്ള പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോ ഗ്യതയുള്ളവരാണ് മേളയില്‍ പങ്കെടുത്തത്.
കൊയിലാണ്ടി മുനിസി പ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപ്ലോയ്‌മെന്റ് റീജ്യണല്‍ ഡെപ്യൂട്ടി ഡയര ക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീ സര്‍ എം ശിഹാബുദ്ദീന്‍, കൊ യിലാണ്ടി മുനിസിപ്പല്‍ കൗ ണ്‍സിലര്‍ സുധ കിഴക്കേ പ്പാട്ട്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍, എംപ്ലോയ ബിലിറ്റി സെന്റര്‍ സ്റ്റേറ്റ് ഹെഡ് ശര്‍മിള സത്യന്‍, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ തലവന്‍ സരിന്‍ ചന്ദ് തുട ങ്ങിയവര്‍ സംസാരിച്ചു.
















