കുറ്റിയാടി: കോഴിക്കോട് ജില്ലയ്‌ക്ക് ആവശ്യമായ നെല്ല് കുറ്റിയാടി മണ്ഡലത്തില്‍ നിന്നും നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സമഗ്ര നെല്‍കൃഷി വികസന പദ്ധതിക്ക് തുടക്കമായി. കൃഷിക്കനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും സര്‍ക്കാര്‍ അതിന് മുന്തിയ പരിഗണന നല്‍കുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കെ.കെ.ലതിക എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അജിത നടേമ്മല്‍, കെ.കെ. നഫീസ, പി.ജി. ജോര്‍ജ് മാസ്റ്റര്‍, കെ.സി. സല്‍മ, കമല ആര്‍ പണിക്കര്‍, പ്രവിത പി.വി. അഡ്വ. പ്രമോദ്കക്കട്ടില്‍ ഇ. മോഹന കൃഷ്ണന്‍, അഡ്വ. ദിലീപ് വി.കെ. മൊയ്തു. കെ.പി. പവിത്രന്‍, മാക്കടന്‍ മുഹമ്മദ് ടി. അഹമ്മദ്കബീര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.
















