കോട്ടയം: കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുമാരനല്ലൂര്‍ തന്മയ മീഡിയാ സെന്ററില്‍ 22 മുതല്‍ 26 വരെ നടക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റേയും ശില്‍പ്പശാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 22 ന് രാവിലെ വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, സെക്രട്ടറി എസ്.രാജേന്ദ്രന്‍നായര്‍, പ്രേം പ്രകാശ്, ശ്രീകുമാരവര്‍മ്മ, മാസ്റ്റര്‍ മിനോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 ഓളം കുട്ടികളാണ് പങ്കെടുക്കുക. വിവിധ ദിവസങ്ങളിലായി മെക്കാര്‍ട്ടിന്‍(സംവിധായകന്‍), സിദ്ധാര്‍ത്ഥ ശിവ(സംവിധായകന്‍), കമല്‍(സംവിധായകന്‍), ഷാനില്‍ മുഹമ്മദ്(സംവിധായകന്‍ മങ്കിപെന്‍), സണ്ണി ജോസഫ് (ക്യാമറാമാന്‍), ഡെന്നീസ് ജോസഫ്(തിരക്കഥാകൃത്ത്), അജിത് (സൗണ്ട് എന്‍ജിനീയര്‍), നാരായണന്‍(എഡിറ്റര്‍), സാബു പ്രവദാസ്(ആര്‍ട്ട് ഡയറക്ടര്‍), ബാലന്‍മാധവ്(വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍), റോഷിനി റോസ്(ഡോക്യൂമെന്ററി ഫിലിംമേക്കര്‍), സിന്ധു സാജന്‍(ഡോക്യുമെന്ററി ഫിലിംമേക്കര്‍) ഫെലിക്‌സ് ദേവസ്യ(ആനിമേറ്റര്‍), ഏബ്രഹാം കുര്യന്‍ (ലൈഫ്ട്രീ) എന്നിവര്‍ പങ്കെടുക്കും.
കുട്ടികളുടെ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫെസ്റ്റിവെലിനോടനുബന്ധിച്ച് അവര്‍തന്നെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. 26ന് സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യും.
















