ബാങ്കോക്ക്: ബാങ്കോക്കില്‍ ഭീകരാക്രമണം നടത്തിയയാളുടേതെന്ന് കരുതുന്ന ചിത്രം പുറത്ത്. തായ്‌ലന്‍ഡിലെ ഇരാവന്‍ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ മരണമടഞ്ഞിരുന്നു.
മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ തോളില്‍ ബാഗുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ ബെഞ്ചില്‍ ഇരിക്കുന്നതിന്റെയും ബാഗ് തുറന്ന് സാധനങ്ങളെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. കുറച്ചുസമയത്തിനു ശേഷം ഇയാള്‍ ഫോണില്‍ നോക്കിക്കൊണ്ട് എഴുന്നേറ്റു പോകുന്നതാണ് വിഡിയോയില്‍.
ഇയാള്‍ തന്നെയാണ് സ്‌ഫോടനത്തിനു പിന്നിലെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് മേധാവി പറഞ്ഞു. സ്‌ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















