ദമാസ്‌കസ്: സിറിയയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റു.
സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിമതരുടെ അധീനപ്രദേശമായ ദൗമയില്‍ 10 തവണയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
കുറച്ചു നാളുകളായി ദൗമയിലും സമീപപ്രദേശങ്ങളിലും സര്‍ക്കാര്‍ അനുകൂല സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
















