ന്യൂയോര്‍ക്ക് : കാളീ ദേവിയുടെ ചിത്രം ന്യൂയോര്‍ക്കിലെ പ്രസിദ്ധമായി എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തില്‍ അവതരിപ്പിച്ചു. രാജ്യത്തെ വായു മലിനീകരണം വര്‍ധിച്ചു വരുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനു വേണ്ടിയായിരുന്നു പ്രദര്‍ശനം. കലാകാരനും സിനാമാ പ്രവര്‍ത്തകനുമായ ആന്‍ഡ്ര്യൂ ജോണ്‍സാണ് കാളീ ചിത്രത്തിന് രൂപം നല്‍കിയത്.
ശക്തി, സമൃദ്ധി, സംഹാരം എന്നിവയുടെ പ്രതീകമായാണ് കാളിയെ കണകാക്കപ്പെടുന്നത്. രാജ്യത്തെ മലിനീകരണം ഇനിയും ഉയരുകയാണെങ്കില്‍ അത് തടയാന്‍ സാക്ഷാല്‍ കാളി ദേവി തന്നെ അവതരിക്കേണ്ടി വരും എന്ന മുന്നറിയിപ്പ് നല്‍കുന്നതിനായാണ് എംപയര്‍ സ്റ്റേറ്റിനു മുകളിലായി ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും ആന്‍ഡ്ര്യൂ ജോണ്‍സ് അറിയിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒബ്‌സ്‌ക്യൂറ ഡിജിറ്റലിന്റെ സഹായത്തോടെയാണ് കെട്ടിടത്തിനു പുറത്തായി ചിത്രം ആധുനിക സാങ്കേതിക സംവിധാനങ്ങളുപായോഗിച്ച് പ്രൊജക്ട് ചെയ്തത്.
















