കൈപ്പുഴമുട്ട്: മറ്റീത്രച്ചിറ പ്രദീപിന്റെ മോഷണംപോയ വള്ളം നാട്ടുകാരുടെ സഹായത്തോടെ ഗാന്ധിനഗര്‍ പോലീസ് വൈക്കം തോട്ടകത്തുനിന്ന് കണ്ടെടുത്തു. തോട്ടകം സ്വദേശികളായ ശരത്, വിശാഖ്,വിപിന്‍ എന്നിവരാണ് മോഷണത്തിന് പിടിയിലായത്. കഴിഞ്ഞമാസമാണ് വള്ളം മോഷ്ടിച്ചത്. വൈക്കം പോലീസ് സ്റ്റേഷനില്‍ കൂലിത്തല്ല്, മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
















