കോട്ടയം: പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കളക്‌ട്രേറ്റ് മാര്‍ച്ചിന്റെ മറവില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം നഗരത്തില്‍ ഭീകരത സൃഷ്ടിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നടന്ന സമരത്തിന്റെ മറവില്‍ നഗരത്തിലെ എബിവിപി ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ കൊടിമരങ്ങളും കൊടികളും വ്യാപകമായി നശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ജനം ടിവി ക്യാമറാമാന്‍ അനൂപ്, മാധ്യമപ്രവര്‍ത്തകരായ അനില്‍, മനാഫ്, മനോജ്, മനു തുടങ്ങിയവര്‍ക്കും പരിക്കേറ്റു.
















