കോട്ടയം: ഡോ. ബി.ആര്‍. അംബേദ്കറുടെ നയവും ഉറച്ച നിലപാടുകളുമാണ് പട്ടികജാതി സമൂഹമുള്‍പ്പെടെയുള്ള സാധാരണക്കാരന്റെ വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കിയതെന്ന് എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിറ്റം അഭിപ്രായപ്പെട്ടു. പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ ജന്മദിനാഘോഷപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവസന്ധാരണത്തിന് ഭരണഘടനയില്‍ പ്രാമുഖ്യം നല്‍കാന്‍ അംബേദ്കര്‍ക്കു കഴിഞ്ഞു. അത് അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ പലകേന്ദ്രങ്ങളിലും നടക്കുന്നതായി രമേശ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. വിജയരാഘവന്‍, സെക്രട്ടറി ദിലീപ് പരിയാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
















