Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തലതിരിഞ്ഞ വിദ്യാഭ്യാസ നയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 10:07 pm IST
in Vicharam

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ മലപ്പുറം ജില്ലയ്‌ക്കനുവദിച്ചത് വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്ലസ്ടു കോഴ്‌സ് വ്യാപിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറയുന്നത്.

മൂന്നുവര്‍ഷമായി പ്ലസ് വണ്‍ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സീറ്റ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം. കൂടുതല്‍ സീറ്റുകള്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാന്‍ എയ്ഡഡ് മേഖലയ്‌ക്ക് സൗകര്യമൊരുക്കുകയും അതുവഴി കോഴയുടെ വഴി വെട്ടിത്തുറക്കാന്‍ സഹായിക്കുകയുമാണോ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്ന സംശയം സ്വാഭാവികമായി ഉയര്‍ത്തുന്നു.

നഴ്‌സ് നിയമനത്തിലെ കോഴയുടെ അപഖ്യാതി കെട്ടടങ്ങുന്നതിന് മുന്‍പാണ് ഈ നീക്കം. നിലവിലുള്ള പ്ലസ്ടു കോഴ്‌സിനെ ബാധിക്കാത്ത പ്ലസ് ടു വികസനമാണത്രെ സര്‍ക്കാര്‍ ലക്ഷ്യം. പക്ഷേ 2012 ല്‍ 3.58 ലക്ഷം കുട്ടികള്‍ പ്ലസ് വണ്ണിന് ചേര്‍ന്നെങ്കില്‍ 2013 ല്‍ ഇത് 3.56 ആയും 2014 ല്‍ 3.33 ലക്ഷവുമായും കുറയുകയാണ്. കുട്ടികള്‍ കുറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി പുതിയ കോഴ്‌സ് അനുവദിക്കുന്നത്? കഴിഞ്ഞവര്‍ഷവും ഈ പരീക്ഷണം സര്‍ക്കാര്‍ നടത്തിയിരുന്നു.

4,19,404 പ്ലസ് വണ്‍ സീറ്റുകളില്‍ 3,33,417 കുട്ടികള്‍ മാത്രം പ്രവേശനം നേടിയപ്പോള്‍ 85,987 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. അതിനുശേഷവും 205 സ്‌കൂളിലെ 217 പുതിയ ബാച്ചുകള്‍ അനുവദിച്ച് 10,000 സീറ്റുകള്‍ പുതുതായി സൃഷ്ടിച്ചിരിക്കുന്നു. ഒരു കുട്ടിപോലും പ്രവേശനം നേടാത്ത എട്ട് ബാച്ചുകളുണ്ട്. 38 ബാച്ചുകളില്‍ 25 ല്‍ താഴെ കുട്ടികള്‍. അഞ്ച് സ്‌കൂളുകളില്‍ പ്രവേശനം നടന്നതുമില്ല. മെറിറ്റ് സീറ്റുകള്‍പോലും ഒഴിഞ്ഞുകിടക്കുന്നു. മാനേജ്‌മെന്റ് സീറ്റുകളും വ്യത്യസ്തമല്ല.

ഈ പ്രഖ്യാപനം സംശയം ജനിപ്പിക്കുന്നത് കേരള മന്ത്രിസഭയിലെ ഒരംഗത്തിന്റെ പേരില്‍ കൊഴുക്കുന്ന കോഴ വിവാദമാണ്. ഇതില്‍ മറ്റുമന്ത്രിമാരുടെ പേരും ഉള്‍പ്പെടുന്നുണ്ട്. ഇത്രയും കളങ്കിതമായ ഒരു മന്ത്രിസഭ കേരളീയര്‍ കണ്ടിട്ടുണ്ടാവില്ല. ഇത്രയും വിവാദങ്ങളും അപവാദങ്ങളും കേട്ടിട്ടുണ്ടാകില്ല. ഈ വര്‍ഷം 4.68 ലക്ഷം കുട്ടികള്‍ പത്താം ക്ലാസ് പാസായി. കഴിഞ്ഞവര്‍ഷം 95 ശതമാനത്തിലേറെ കുട്ടികള്‍ വിജയം കൈവരിച്ചെങ്കിലും ഉപരിപഠനത്തിന് യോഗ്യത നേടിയത് അതിലും കുറവായിരുന്നു.

പുതിയ സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹം സംശയാസ്പദമാണ്. അതിനു കാരണം ഇപ്പോള്‍ തന്നെ വിഎച്ച്എസ്ഇ, ഐടിഐ, ഓപ്പണ്‍ സ്‌കൂള്‍ തുടങ്ങിയ വയില്‍ ആവശ്യത്തിലധികം സീറ്റുകള്‍ ലഭ്യമാണെന്നതാണ്. ഇതിന് മുന്‍പ് പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴും അബ്ദു റബ്ബ്

വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴും പ്ലസ് വണ്‍ അഡ്മിഷനിലും നിയമനത്തിലും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് അധ്യാപകരെ നിയമിക്കുന്നതിനായിരുന്നു അഴിമതി നടത്തിയിരുന്നത്.

പക്ഷേ പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുമ്പോഴും നിലവിലുള്ള സ്‌കൂളുകളിലെ പഠനസൗകര്യം മെച്ചപ്പെടുത്താനോ കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കാനോ ഉള്ള സ്‌കൂളുകളിലെ സൗകര്യവും പഠനനിലവാരവും മെച്ചപ്പെടുത്താനോ സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കേരളത്തിലെ പഠനനിലവാര തകര്‍ച്ച ഇവിടുത്തെ കുട്ടികളെ മറുനാട്ടില്‍ അഡ്മിഷന്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മലയാളിക്കുട്ടികള്‍ ചേക്കേറുന്നത് ഇതുമൂലമാണ്.

2011 ല്‍ ആരംഭിച്ച 368 പുതിയ ബാച്ചുകളില്‍ 324 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല, അധ്യാപകരെയും നിയമിച്ചിട്ടില്ല. ഉള്ള സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനോ ഗുണനിലവാരം മെച്ചപ്പെടുത്താനോ ശ്രമം നടക്കാതിരിക്കുമ്പോള്‍ കുട്ടികള്‍ പട്ടിക്കൂട്ടില്‍ അടയ്‌ക്കപ്പെടുന്ന കഥകള്‍ പുറത്തുവരുന്നു. പഠിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ സുഖപ്രദമല്ലെങ്കില്‍ അത് അവരുടെ ഭാവിയെ ബാധിക്കും.

അധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാത്തത് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാനാകത്തതുകൊണ്ടാണത്രെ. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയും ലക്ഷ്യബോധമില്ലായ്‌മയും ആണ് ഇപ്പോള്‍ പ്രകടമാകുന്നത്. ലക്ഷ്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ച് രാജ്യത്തിന്റെ ഭാവിയെ നാശോന്മുഖമാക്കാതെ, അനാവശ്യബാച്ചുകള്‍ അനുവദിക്കുന്നതിനുപകരം കുട്ടികളുടെ ഭാവി ശോഭനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.