ആലപ്പുഴ: പരേതനായ ഗിരി അന്‍സേര, രാകേഷ് അന്‍സേര, എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന ആര്‍.അന്‍സേര എന്നിവര്‍ വരച്ച 101 കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ കേരള ലളിതകലാ അക്കാദമിയുടെ നഗരചത്വരത്തിലെ ആലപ്പി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം. അഞ്ചിന് രാവിലെ 10ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. രമണി ഗിരി അന്‍സേര ദീപം തെളിക്കും.
















