എലിക്കുളം: തീപിടിച്ച് കടകള്‍ കത്തിനശിച്ചു. എലിക്കുളം മഞ്ചക്കുഴിയില്‍ രമാഗോപാലകൃഷ്ണന്‍ ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള വിസിഎം സ്റ്റോഴ്സിനാണ് തീപിടിച്ചത്. നാല് ഷട്ടറുള്ള കെട്ടിടത്തിലെ രണ്ട് മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ വേഗത്തില്‍ പടരാന്‍ കാരണം. കടയുടെ പുറകിലാണ് രമയും കുടുംബവും താമസിക്കുന്നത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ രമയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതിനാല്‍ നാട്ടുകാര്‍ക്ക് സംഭവ സ്ഥലത്ത് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാല എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: