ആലപ്പുഴ: ദേശീയ ഗെയിംസില്‍ റോവിങിലെ മെഡല്‍ക്കൊയ്ത്ത് ആതിഥേയരായ ആലപ്പുഴയ്ക്ക് അഭിമാന മുഹൂര്‍ത്തമായി. വനിതകളുടെ കോക്സ് ലെസ് ഫോറില്‍ കേരളത്തിനു വേണ്ടി നിത്യാജോസഫ്, ചിപ്പി കുര്യന്, എം.ടി. നിമ്മി, ഹണി ജോസഫ്, ചിപ്പി കുര്യന് എന്നിവരാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. ചിപ്പി കുര്യനൊഴികെ മൂന്നുപേരും ആലപ്പുഴക്കാരികളാണ്. വനിതാവിഭാഗം സിംഗിള്‍ സ്കള് വിഭാഗത്തിലും ഡബിള്‍ സ്കള് വിഭാഗത്തിലും ആലപ്പുഴക്കാരിയായ കേരളത്തിന്റെ ഡിറ്റിമോള്ക്ക് വെള്ളി ലഭിച്ചു. ഡബിള്‍ സ്കളില്‍ താരാകുര്യനായിരുന്നു ഡിറ്റിമോളുടെ വെള്ളി പങ്കാളി. വനിതകളുടെ കോക്സ് ലെസ് ടുവില്‍ ഹണിജോസഫും എം.ടി. നിമ്മിയുമടങ്ങിയ ടീം വെള്ളി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: