Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നെല്ലിലെ ഈര്‍പ്പത്തിന്റെ അളവു 17 ശതമാനത്തില്‍ കൂടരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:50 pm IST
inAlappuzha

ആലപ്പുഴ: നെല്ലു സംഭരണം സംബന്ധിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും അത് 17 ശതമാനത്തില്‍ കൂടരുതെന്നും സംഭരണോദ്യോഗസ്ഥര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ഈര്‍പ്പത്തിന്റെ പേരില്‍ പണം തടഞ്ഞുവച്ചുവെന്ന ആരോപണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുന്നതിനു നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.

ജില്ലയിലെ സ്വകാര്യ ബസുകള്‍ക്കായി നിശ്ചയിച്ച സമയക്രമം ബന്ധപ്പെട്ടവര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു  യോഗം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാരോടു ബസ് ജീവനക്കാര്‍ മോശമായി പെരുമാറരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

പല അങ്കണവാടികള്‍ക്കും വഴിസൗകര്യമില്ലാത്ത പ്രശ്‌നം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ വഴിസൗകര്യം ഉറപ്പാക്കണമെന്ന് നിര്‍വഹണോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശസ്വയംഭരണവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വാട്ടര്‍ അതോറിറ്റി എടത്വ സബ്ഡിവിഷന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ വെള്ളക്കരം പിരിക്കുന്നതിന് മീറ്റര്‍ റീഡിങ് എടുക്കാന്‍ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്നമുറയ്‌ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും തിരുവല്ല എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വ്യക്തമാക്കിയതായി ജില്ലാ കുടുംബശ്രീമിഷന്‍ അധികൃതര്‍ അറിയിച്ചു. അയ്യന്‍ കോയിക്കല്‍ കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് 2014-15 വാര്‍ഷികപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തുക വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചതായി കായംകുളം നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഹരിപ്പാട് നാരകത്തറഭാഗത്ത് ദേശീയപാതയിലെ വലിയ കുഴികള്‍ അടച്ചതായും ആറു കിലോമീറ്റര്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ദേശീയപാതാവിഭാഗം യോഗത്തെ അറിയിച്ചു. തണ്ണീര്‍മുക്കം ബണ്ടില്‍ രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്താന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയതായും യോഗത്തില്‍ അറിയിപ്പു ലഭിച്ചു.

കാവാലം-തട്ടാശേരി പാലം പണിയുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കാന്‍ യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കരക്കുട്ടികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യ പരിശോധനകള്‍ക്ക് ഹോമിയോ-അലോപ്പതി വകുപ്പുകള്‍ എല്ലാ സജ്ഝീകരണങ്ങളുമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജപ്പാന്‍ കുടിവെള്ളപദ്ധതിയിലെ മറവന്‍ തുരുത്തില്‍ക്കൂടിപ്പോകുന്ന പൈപ്പ് മാറ്റാന്‍ നടപടിയെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.