മുണ്ടക്കയം: എല്‍ഐസികെട്ടിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. മുണ്ടക്കയം ബസ്റ്റാന്‍ഡ് റോഡിനു സമീപമുളള എല്‍ഐസി കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയാണ് ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ ഇടിഞ്ഞു വീണത്. എക്‌സൈസ് റോഡിലേക്കു പൂര്‍ണമായും ബസ്റ്റാന്‍ഡ് റോഡിലേക്കു ഭാഗീക മായും ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരുന്തമാണ് വഴിമാറിയത്. സമീപത്തു പാര്‍ക്കു ചെയ്തിരുന്ന പിക്അപ്‌വാനില്‍ സൂക്ഷിച്ചിരുന്ന ആസ്ബസ്റ്റോസ് ഷീറ്റിലേക്ക് സംരക്ഷണ ഭിത്തിയുടെ കല്ലു വന്നു പതിച്ചതിനാല്‍ ഷീറ്റു നശിച്ചിട്ടുണ്ട്. ദീര്‍ഘ കാലമായി അപകടഭീഷണിയായിരുന്ന മതില്‍ പൊളിച്ചു നീക്കാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല.
















