പാലാ: യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ക്കുകയും വീട്ടിലുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ മാര്‍ക്‌സിസ്റ്റ് നേതാക്കളെയും വാടക ഗുണ്ടകളെയും അറസ്റ്റു ചെയ്യാത്ത പാലാ പോലീസിന്റെ നടപടിയെ ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റി അപലപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പോലീസ് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
മണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രഞ്ജിത്ത്, കെ.ജി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















