Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ട് 49 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:34 pm IST
in Kottayam

കോട്ടയം: പള്ളത്തും വൈക്കത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍പ്പെട്ട് 49 പേര്‍ക്ക് പരിക്കേറ്റു. വൈക്കത്ത് ബസ് മതിലില്‍ ഇടിച്ചും പള്ളത്ത് കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയുമായും ഇടിച്ചുമാണ് അപകടമുണ്ടായത്. പള്ളത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം 24 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ ഏറെ പണിപ്പെട്ട് മുന്‍വശം വെട്ടിപൊളിച്ചാണ് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11.30 ഓടെ പള്ളം ചാസ് ഫര്‍ണിച്ചറിനുമുന്നിലായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ഏതിരെ വരികയായിരുന്നു ലോറിയിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറിലധികം വാഹനഗതാഗതം തടസപ്പെട്ടു. ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ വലിച്ചുമാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മെറ്റല്‍ ചിപ്പ്‌സുമായി പോകുകയായിരുന്നു ടോറസ്. പരിക്കേറ്റവരില്‍12 പേര്‍ സ്ത്രീകളാണ്. നിസാര പരിക്കുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വിട്ടയച്ചു. സാരമായി പരിക്കേറ്റ കുറിച്ചി പത്തിച്ചിറ ഏബ്രഹാം (55), ആലപ്പുഴ തെക്കേപ്ലാക്കല്‍ സ്റ്റാന്‍ലി(23), പൂഞ്ഞാര്‍ സ്വദേശി തുളസീധരന്‍(53), ആലപ്പുഴ ആറാട്ടുവഴി പള്ളിപ്പറമ്പില്‍ സജി(63), െകെനകരി തോമസ്(63), ആലപ്പുഴ പുരക്കല്‍ചിറ സെബാസ്റ്റിയന്‍(17), തമ്പി പുന്നപ്ര, ആറാട്ടുവഴി രാജാമണി(64), ആലപ്പുഴ വെള്ളക്കനാല്‍ തൗഫിക് മന്‍സിലില്‍ നൗഷാദ്, തുമ്പുചിറ ജയന്‍(39), തൃക്കൊടിത്താനം വിജയന്‍(69), ജെയിംസ്,അനുമോള്‍ (39) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈക്കത്ത് കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.50-ന് വൈക്കം-കുമരകം റോഡിലെ തോട്ടകം സികെഎം സ്‌കൂളിനു സമീപമാണ് അപകടം. ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി സജി മാത്യു(45)ന് സാരമായ പരിക്കേറ്റു. വടയാര്‍ മാലിയില്‍ അരുണ്‍ (28), പത്തനംതിട്ട സ്വദേശിനി ശാന്തമ്മ ബാബുരാജ്, ചെമ്മനത്തുകര ബിനീഷ് (21), പൊതി സ്വദേശിനി കുഞ്ഞുമോള്‍ ജോസ് (37), അയ്യര്‍കുളങ്ങര ഉമാദേവി, ആറാട്ടുകുളങ്ങര സുഭാഷ് (37), വൈപ്പിന്‍പടി കുരുവിള ജോസഫ് (54), ടി.വി. പുരം ലീനമ്മ ഉദയകുമാര്‍ (48), തിരുവനന്തപുരം സ്വദേശി ഉദയകുമാര്‍ (54), എം.വി. രാഘവന്‍ (87), ജാന്‍സി ചാണ്ടി (52), രാഹുല്‍ദാസ് (25), ബാബു (37), രാജേഷ് (33), ഗിരീഷ്ബാബു (50), അശോകന്‍ (45), പ്രദീപ് (35), പിഡബ്ല്യൂഡി ജീവനക്കാരി ശ്രീകല, നിര്‍മല (47), ജോസ്‌പോള്‍ (44), ദേവകി കാക്കനാട്, പ്രസാദ് സ്‌നേഹാലയം (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലും, ബാക്കിയുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് വൈക്കം-കുമരകം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

എറണാകുളത്തുനിന്നും കുമരകം വഴി കോട്ടയത്തിനു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സംഭവമറിഞ്ഞ് കടുത്തുരിത്തിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും, വൈക്കം പോലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട ബസ് മതിലിനിടയില്‍ നിന്ന് വലിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാന്‍ ഫയര്‍ഫോഴ്‌സ് ആരംഭത്തിലേ നീക്കം നടത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് നീക്കിയത്. സി.ഐ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടം നടന്നയുടന്‍ വാഹനങ്ങള്‍ പോലീസ് കരിയാര്‍ സ്പില്‍വേ വഴി തിരിച്ചുവിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.