Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ നിയമയുദ്ധത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 09:41 pm IST
in Ernakulam

കാക്കനാട്‌: രണ്ട്‌ വര്‍ഷമായി പൈപ്പിടാന്‍ വേണ്ടി കേരള ജലഅതോറിറ്റി വെട്ടിപ്പൊളിച്ച്‌ കുഴിയാക്കിയ അത്താണി നവോദയ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ കോടതിയിലേക്ക്‌. യാത്രക്കാരുടെയും വാഹനമോടിക്കുന്നാവരുടെയും നട്ടെല്ലൊടിക്കുന്ന ഈ റോഡിലെ മരണക്കുഴികള്‍ നിരവധി അപകടം വരുത്തിയിട്ടും അധികൃതര്‍ കണ്ടമട്ടില്ല .

2012 ഫെബ്രുവരിയില്‍ 10.7 കോടി രൂപക്ക്‌ നിര്‍ദിഷ്ട്ട ഹൈവേയുടെ പണിക്ക്‌ ടെണ്ടര്‍ വിളിച്ചതാണ്‌. എന്നാല്‍ മനക്കപ്പടി വരെ എത്തേണ്ട ജോലി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ്‌ വരെ എത്തിനില്‍ക്കുകയാണ്‌. റോഡ്‌ വെട്ടിപ്പൊളിച്ച്‌ കേടായ പൈപ്പ്‌ നന്നാക്കാന്‍ വേണ്ടി തുക നേരത്തെ തന്നെ കെട്ടി വെക്കുമെന്നും ഒരു കുടിശ്ശികയും വരുത്തിയിട്ടില്ലെന്നും ജല വകുപ്പുദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇല്ലാത്ത കണക്കിന്റെയും കിട്ടാനുള്ള തുകയുടെയും പേരില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉരുണ്ടുകളിക്കുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. റസിഡന്റ്സ്‌ അസോസിയെഷന്‍ ഓഫ്‌ നവോദയ സൗത്തിന്റെ നേതൃത്യത്തിലാണ്‌ ഈ റോഡ്‌ ടാര്‍ ചെയ്ത്‌ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌ .

ഏകദേശം ഒരുകോടിയോളം രൂപ ജല അതോറിറ്റി പുറവങ്കര ഫ്ലാറ്റ്‌, കെഎസ്‌ഇബി, കിന്‍ഫ്ര എന്നിവിടങ്ങളില്‍നിന്നും പൊതുമരാമത്ത്‌ വകുപ്പിന്‌ കിട്ടിയിട്ടും മഴക്കാലം തുടങ്ങുംമുന്‍പേ ടാറിംഗ്‌ നടത്താതിരുന്നത്‌ ജനദ്രോഹമാണെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വി.എച്ച്‌. മുഹമ്മദ്‌ കുഞ്ഞ്‌, സെക്രട്ടറി കെ.എം.പീറ്റര്‍ എന്നിവര്‍ പറഞ്ഞു. പുറവങ്കര ഫ്ലാറ്റിലേക്ക്‌ ഭൂഗര്‍ഭ വൈദ്യുത കേബിള്‍ വലിക്കാനാണ്‌ തുക കെട്ടിവെച്ചത്‌ .

പള്ളത്തുപടി ഭാഗത്താണ്‌ റോഡ്‌ പൂര്‍ണമായി തകര്‍ന്നത്‌. ഗട്ടറില്‍ വീണ്‌ വാഹനങ്ങളുടെ ആക്സില്‍ ഒടിയുക നിത്യസംഭവമാണ്‌. പിഞ്ചുകുഞ്ഞുങ്ങളെ ഇതുവഴി സ്കൂട്ടറിലോ, ഓട്ടോയിലോ കൊണ്ടുപോകാന്‍ കഴിയുന്നില്ല. മഴപെയ്താല്‍ റോഡ്‌ ചെളിയാകുന്നതിനു പുറമേ യാത്രക്കാരുടെ മേല്‍ ചെളിയും തെറിക്കും. മെറ്റലും ടാറും ഇളകി ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്ന അവസ്ഥ കണ്ടിട്ടും, നിത്യേന നൂറുകണക്കിന്‌ വാഹനങ്ങള്‍ പോകുന്ന ഈ റോഡിനെ അധികൃതര്‍ തഴഞ്ഞ മട്ടാണ്‌.

ജില്ലയുടെ കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും വന്നുപോകുന്നവര്‍ക്ക്‌ ഈ റോഡിന്റെ ദയനീയാവസ്ഥ ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നു. ജല അതോറിട്ടിക്കാര്‍ റോഡ്‌ വെട്ടിപ്പൊളിച്ചത്‌ കൂടാതെ ഇടതടവില്ലാതെ കടന്നുപോകുന്ന ടോറസ്‌ ലോറികളും റോഡ്‌ നശിപ്പിച്ചതിന്റെ കാരണക്കാരാണ്‌. സ്കൂള്‍ സമയത്തുപോലും ടിപ്പറുകളും ലോറികളും ഇതുവഴി പായുകയാണ്‌. വീഗാലാന്റിലേക്ക്‌ ടൂറിസ്റ്റ്‌ ബസ്‌ ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി വന്നുപോകുന്നത്‌. അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത്‌ മന്ത്രി, ബെന്നിബെഹ്നാന്‍ എംഎല്‍എ, ജില്ലാകളക്ടര്‍, എഡിഎം, പൊതുമരാമത്ത്‌ ഉദ്യോഗസ്ഥര്‍ എന്നിവരെ പലതവണ നേരില്‍ കണ്ടിട്ടും ഫലമുണ്ടായില്ല. ഇതുവരെ പണി നടത്താത്തവര്‍, നാട്ടുകാര്‍ കോടതിയെ സമീപിച്ചതറിഞ്ഞു ഇപ്പോള്‍ മഴയെ പഴിചാരി രക്ഷപെടാനാണ്‌ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്‌ .

രണ്ടുവര്‍ഷമായി പൊതുജനത്തെ കഴുതകളാക്കി സ്ഥലം എംഎല്‍എയും മറ്റു നേതാക്കളും നടത്തുന്ന പൊറാട്ടു നാടകത്തിനുള്ള മറുപടിയാണ്‌ തങ്ങളെ കോടതിയില്‍വരെ എത്തിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ കോടതിയില്‍നിന്നും നീതി കിട്ടുമെന്ന്‌ തന്നെയാണ്‌ ഇവരുടെ പ്രതീക്ഷ. റോഡിന്റെ പണിയെക്കുറിച്ച്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരോട്‌ ചോദിച്ചാല്‍ തികഞ്ഞ നിസഗ്ഗതയോടെയുള്ള മറുപടിയാണ്‌ കിട്ടുക. മഴ മാറിയാല്‍ പണി നടക്കും. ഇതിനിടെ നാട്ടുകാര്‍ കോടതിയെ സമീപിക്കുമെന്നറിഞ്ഞ്‌ നവോദയ ജംഗ്ഷനില്‍ രാത്രിയില്‍ ടാറിംഗ്‌ നടത്താന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന്‌ രാവിലെ മഴപെയ്തപ്പോള്‍ ടാര്‍ ഒലിച്ചുപോയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.