Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നികുതി പരിഷ്കരണം അവ്യക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2014, 09:48 pm IST
in Ernakulam

കൊച്ചി: നികുതി പരിഷ്കരണ നിയമത്തിലെ അവ്യക്ത പരിഹരിക്കണമെന്ന്്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇരുപത്തിയഞ്ച്‌ ശതമാനം മുതല്‍ 150 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചാണ്‌ വസ്തു നികുതി പരിഷ്കരണത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്‌. സംസ്ഥാന അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്‍ തുകയാണ്‌ ജനങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ ഈടാക്കുന്നതെന്ന്‌ പ്രതിപക്ഷാഗം അഡ്വ. അനില്‍കുമാര്‍ ആരോപിച്ചു. പഴയ സര്‍ക്കാര്‍ ഉത്തരവ്‌ വെട്ടി തിരുത്തിയാണ്‌ നികുതി പരിഷ്കരണം നടത്തിയിരിക്കുന്നത്‌. 750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക്‌ 20 ശതമാനവും 1500 ചതുരശ്ര അടിക്ക്‌ പത്ത്‌ ശതമാനവും നികതി ഇളവ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ നടപ്പാക്കിയിരുന്നു. എന്നാല്‍ പുതിയ നികുതി പരിഷ്കരണ ഉത്തരവ്‌ ഇറങ്ങിയപ്പോള്‍ ഇവ നീക്കം ചെയ്തയായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. നികുതി പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതു വരെ നികുതി പിരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം മാത്രമേ നികുതി സംബന്ധമായ കാര്യങ്ങള്‍ പരിഗണിക്കാവൂ എന്ന്‌ പ്രതിപക്ഷ നേതാവ്‌ എ.ജെ. ജേക്കബ്‌ ആവശ്യപ്പെട്ടു. നികുതി പരിഷ്കരണ കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വികസന കാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി ജെ വിനോദ്‌ പറഞ്ഞു. നികുതി ഏര്‍പ്പെടുത്തിയതില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നികുതിദായകര്‍ പൂരിപ്പിച്ചു നല്‍കിയ ഫോം പരിശോധിക്കുന്നതിനുള്ള നടപടി ഇതുവരെ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുനികുതി വര്‍ദ്ധനവ്‌ പിന്‍വലിക്കണമെന്നും ഇവ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കണമെന്നും കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ആവശ്യപ്പെട്ടു. ഷോപ്പിംഗ്‌ മാളുകള്‍ക്ക്‌ അധിക നികുതി ഏര്‍പ്പെടുത്തണമെന്നും സാധാരണക്കാരെ നികുതി വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കണമെന്നും കെ.വി. മനോജ്‌ പറഞ്ഞു.

നികുതി പരിഷ്കരണത്തില്‍ വ്യക്തത ഉണ്ടാകുന്നതു വരെ നികുതി പിരിക്കുന്നതിനുള്ള നീക്കം താത്കാലികമായി നിര്‍ത്തി വെയ്‌ക്കുമെന്ന്‌ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വ്യക്തതയില്ലായ്‌മയാണ്‌ ഇതിന്‌ കാരണം. പ്രശ്ന പരിഹാരത്തിനായി വരുന്ന തിങ്കളാഴ്ച സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി യോഗം ചേരുമെന്നും മേയര്‍ അറിയിച്ചു. നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‍്‌ സമര്‍പ്പിക്കാനിരിക്കുന്ന ഡ്രാഫ്റ്റ്‌ കമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കും. ശേഷം നികുതി പരിഷ്കരണത്തിലെ സങ്കീര്‍ണ്ണതകളും പോരായ്‌മകളും പരിഹരിച്ച്‌ ആവശ്യമെങ്കില്‍ വീണ്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്യാം. ജനങ്ങള്‍ക്ക്‌ ബുദ്ധുമുട്ടുണ്ടാക്കാത്ത രീതില്‍ നികുതി പരിഷ്കരണ നടപടികള്‍ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

കലൂര്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ സ്ഥലം നേരിട്ട്‌ സന്ദര്‍ശിച്ച്‌ ബോധ്യപ്പെടണമെന്ന്‌ ഡിവിഷന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫ്‌ മേയറോട്‌ ആവശ്യപ്പെട്ടു. ജിസിഡിഎയുടെ ജീര്‍ണാവസ്ഥയിലിരിക്കുന്ന മാര്‍ക്കറ്റിലേക്ക്‌ കലൂര്‍ മാര്‍ക്കറ്റ്‌ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കലൂര്‍ അറവുശാലയുടെ പ്രശ്ന പരിഹാരത്തിനും മാലിന്യ ശേഖരണത്തിനായുള്ള പെട്ടി ഓട്ടോ അഴിമതി വിജലന്‍സിനെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ശ്യാമള എസ്‌ പ്രഭു, സുനില്‍ കുമാര്‍ കെ, തമ്പി സുബ്രഹ്മണ്യം, വി എ ശ്രീജിത്ത്‌, മുംതാസ്‌ ടീച്ചര്‍, സജിനി ജയചന്ദ്രന്‍, എം.പി. മഹേഷ്കുമാര്‍, പി.ആര്‍.റനീഷ്‌, എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.