Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 04:42 pm IST
inVaradyam

ശാന്തി തേടല്‍

അറിയപ്പെടുന്ന കവിയും അക്ഷരശ്ലോക പ്രവീണനുമായ ഭരണിക്കാവ്‌ പി.ആര്‍.മുരളിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ “ശാന്തിമന്ത്രം തേടി”. പരമ്പരാഗതമായ കാവ്യരചനാ സമ്പ്രദായങ്ങളോട്‌ പ്രതിപത്തിയുള്ള കവിയാണ്‌ ഭരണിക്കാവ്‌ മുരളി. അതുകൊണ്ടുതന്നെ ദ്രാവിഡ വൃത്തങ്ങളിലുള്ള ശ്ലോകങ്ങളും ഈ സമാഹാരത്തില്‍ ഒത്തുചേരുന്നുണ്ട്‌.

ഈ കാവ്യസമാഹാരത്തിന്റെ തലക്കെട്ടുതന്നെ സൂചിപ്പിക്കുന്നത്‌ ശാന്തിമന്ത്രം തേടിയുള്ള യാത്രയാണ്‌ തന്റെ കവിതകള്‍ എന്നാണ്‌. കവിയുടെ ഭാഷയില്‍ത്തന്നെ വര്‍ണിച്ചാല്‍.

“അന്ധകാരത്തിന്റെ ബന്ധനം മാറ്റിടും

ചിന്തയില്‍ കാണ്‍മൂ നിന്‍ ദിവ്യസിംഹാസനം

സത്യം കടഞ്ഞെടുത്തെത്തുവാന്‍ വിണ്‍പദം

ശക്തി നീ നല്‍കണേ വേദസാരസ്വമേ” എന്നീ വരികള്‍ “അസതോ മാ സത്ഗമയാ” എന്ന ഉപനിഷദ്‌ വാക്യത്തെ സാധൂകരിക്കുന്നതാണ്‌. അന്ധകാര കാലുഷ്യം നിറഞ്ഞലോകത്തില്‍നിന്നും അറിവിന്റെ നിലാവെട്ടത്തിലേക്ക്‌ തന്നെ നയിക്കേണമേയെന്നുള്ള പ്രാര്‍ത്ഥനയുമായാണ്‌ ഈ സമാഹാരത്തിലെ ആദ്യ കവിത (വേദസാരസ്വമേ) ആരംഭിക്കുന്നതു തന്നെ.

ദുരൂഹത പേറി നില്‍ക്കുന്ന ആധുനിക കവിതകള്‍ ക്കെതിരെയുള്ള തന്റെ രോഷമാണ്‌ ‘ധൂമകേതു’ എന്ന കവിതയിലുള്ളത്‌.

“എവിടെ മുഗ്‌ദ്ധമാമീണവും താളവും?

സരള സൗന്ദര്യഭാവനാ ചിത്രവും? എന്നീ ചോദ്യങ്ങള്‍ ഗദ്യകവിതകള്‍ക്കുനേരെയാണ്‌ എയ്തുവിടുന്നത്‌. ആധുനികതയുടെ പേരുപറഞ്ഞ്‌ ഒരുപാട്‌ കള്ള നാണയങ്ങള്‍ പ്രചാരത്തിലുണ്ടെന്നത്‌ സത്യം തന്നെ. എന്നാല്‍ എല്ലാ ഗദ്യകവിതകളേയും അവഗണിക്കുവാനും സാധ്യമല്ല.

“ജീവിതകാലം മുഴുക്കെ

അടിയില്‍ ചളിയും

ചൊടിയില്‍ ഒളിയുമായി നില്‍ക്കുന്ന

ഒരപൂര്‍വ സൃഷ്ടിയത്രേ

താമര!” എന്ന്‌ എംആര്‍ബി എഴുതുമ്പോള്‍ ഈ കവിതയില്‍ വൃത്തമില്ലെന്നോ താളമില്ലെന്നോ പറഞ്ഞ്‌ ഒരു കാവ്യാസ്വാദകനും തള്ളിക്കളയാന്‍ കഴിയില്ല.

വ്യാവസായികവല്‍ക്കരിക്കപ്പെടുന്ന ആതുരാലയങ്ങളെക്കുറിച്ചുള്ള ആത്മരോഷമാണ്‌ “ഭേകങ്ങള്‍” എന്ന കവിതയിലുള്ളത്‌. ‘ഭേകങ്ങള്‍’ എന്നാല്‍ തവളകള്‍ എന്നര്‍ത്ഥം. തവളകളെ ചാപല്യത്തിന്റെ പര്യായമായിട്ടാണ്‌ കവിതയില്‍ വര്‍ണിച്ചിരിക്കുന്നത്‌. കളങ്കിതമായ കാലുകളാല്‍ ചാടിച്ചാടി നടക്കുന്ന ചാപല്യത്തോടാണ്‌ കൂണുപോലെ കുരുക്കുന്ന ആധുനിക ആതുരാലയങ്ങളെ ഉപമിച്ചിരിക്കുന്നത്‌. ഈ ഉപമയോട്‌ യോജിച്ചുപോകുവാന്‍ മിക്കവര്‍ക്കും നന്നേ പ്രയാസമാണ്‌.

ഈ സമാഹാരത്തിലെ ‘ശാന്തിമന്ത്രം തേടി’ എന്ന കവിത എടത്തുപറയേണ്ട ഒന്നാണ്‌. താനൊരു സ്നേഹഗായകനാണെന്ന്‌ കൂടി വിളിച്ചോതുന്ന കവിതയാണിത്‌. ചങ്ങമ്പുഴയും ആശാനുമൊക്കെ കവിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നതും കവിതയിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യപ്പെടും.

“അഹമഹ”മതിലൂറുമന്ധകാരം

അമിതവിഷാദമൊരുക്കി സോദരര്‍ക്കും

യമപുരസമമാക്കി, പാരിനേയും

ചുമരു പടുത്തു വിലങ്ങു തീര്‍ത്തിടുന്നു.

“ഞ്ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ….” എന്നെഴുതിയ ഭാഷാപിതാവിന്റെ വരികള്‍ ഈ കവിക്ക്‌ വഴിവിളക്കാണെന്ന്‌ മുകളിലുദ്ധരിച്ച ശ്ലോകം വെളിപ്പെടുത്തുന്നു. അന്ധകാരത്തെയകറ്റിക്കൊണ്ട്‌ ശാന്തി തേടിയുള്ള കവിയുടെ യാത്രയില്‍ അനുവാചകരും പങ്കുകൊള്ളുമെന്നത്‌ നിസ്തര്‍ക്കമാണ്‌. സി.പ്രസാദിന്റെ പ്രസാധകക്കുറിപ്പും ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരികയും ഈ കാവ്യ സമ്പുഷ്ടത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള വഴിത്താരയായി നിലകൊള്ളുന്നു.

ശാന്തിമന്ത്രംതേടി

ഭരണിക്കാവ്‌

പി.ആര്‍. മുരളി

സ്കൈ പബ്ലിഷേഴ്സ്‌

വില: *70

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.