Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സുധീരന്റെ വിലക്ക്‌: കൗണ്‍സിലില്‍ മൗനം പാലിച്ച്‌ ഐ ഗ്രൂപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 10:22 pm IST
inErnakulam

കൊച്ചി: എതിര്‍ത്ത്‌ സംസാരിക്കരുതെന്ന കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കൗണ്‍സിലില്‍ ഒന്നും മിണ്ടാതെയും വിട്ടുനിന്നും ഐ ഗ്രൂപ്പ്‌ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബജറ്റിനെ അനുകൂലിച്ച്‌ ഒരു വാക്ക്‌ പോലും പറയാതെയാണ്‌ ഐ ഗ്രൂപ്പ്‌ പ്രതിഷേധം അറിയിച്ചത്‌. ഐ ഗ്രൂപ്പിനോട്‌ ആലോചിക്കാതെ അവതരിപ്പിച്ച ബജറ്റിനെ ചര്‍ച്ചയില്‍ ശക്തമായി എതിര്‍ക്കാന്‍ അംഗങ്ങള്‍ തീരുമാനിക്കുകയും ചര്‍ച്ചയില്‍ സംസാരിക്കേണ്ടകാര്യങ്ങളെക്കുറിച്ച്‌ തീരുമാനിക്കാന്‍ ഐ ഗ്രൂപ്പ്‌ പ്രത്യേക യോഗവും ചേര്‍ന്നിരുന്നു. എന്നാല്‍ അന്ന്‌ വൈകുന്നേരത്തോടെ സുധീരന്‍ നേരിട്ട്‌ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

നഗരസഭയില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധീരന്‍ ഇടപെടാമെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്തു. രഹസ്യയോഗങ്ങളോ പരസ്യ പ്രസ്താവനകളോ പാടില്ലെന്ന്‌ സുധീരന്‍ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത്‌ ലംഘിച്ചാണ്‌ എ, ഐ ഗ്രൂപ്പുകള്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതും പരസ്പരം എതിര്‍പ്പ്‌ പ്രകടിപ്പിച്ചതും. ഐ ഗ്രൂപ്പിന്റെ നിലപാടിനെക്കുറിച്ച്‌ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര നേരിട്ട്‌ കെ പി സി സി പ്രസിഡന്റിനെ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടതെന്നാണ്‌ സൂചന.കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്ത്‌ സംസാരിച്ചില്ലെങ്കിലും ഐ ഗ്രൂപ്പ്‌ അംഗങ്ങള്‍ പ്രതിഷേധം വ്യക്തമാക്കി. ഐ വിഭാഗത്തിലെ പ്രമുഖ കൗണ്‍സിലറും ജി സി ഡി എ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍ ചര്‍ച്ചാ ദിവസം നഗരസഭയിലേക്ക്‌ തിരിഞ്ഞുനോക്കിയില്ല.

സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി ജെ വിനോദ്‌ പതിവായിരിക്കുന്ന ആദ്യവരിയിലെ സീറ്റില്‍ നിന്നും അവസാന നിരയിലേക്ക്‌ മാറിയിരുന്നു. സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ രത്നമ്മ രാജു, ലിനോ ജേക്കബ്‌ എന്നിവര്‍ ഉച്ചവരെ മാത്രമാണ്‌ കൗണ്‍സിലില്‍ ഇരുന്നത്‌. ബജറ്റ്‌ അവതരണ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഐ ഗ്രൂപ്പ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍ വിട്ടുനിന്നിരുന്നു. അന്നുതന്നെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും 14 ഐ ഗ്രൂപ്പ്‌ അംഗങ്ങളും പങ്കെടുത്തിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.