Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാനൂരിലെ സിപിഎം പാപ്പരത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 09:17 pm IST
in Vicharam

ജനാധിപത്യം എന്ന വാക്കിന്‌ പിന്നില്‍ ഒരു വലിയ ആശയ ലോകമുണ്ട്‌. ഓരോ പൗരനും അവന്റെ രാഷ്‌ട്രീയ നിലപാടിനോട്‌ കൂറു പുലര്‍ത്തിക്കൊണ്ട്‌ സാമൂഹ്യജീവിതം നയിക്കാനുള്ള സ്വതന്ത്രമായ ഇടമാണ്‌ ജനാധിപത്യം തുറന്നു നല്‍കുന്നത്‌. സ്വാതന്ത്ര്യം, വിമോചനം തുടങ്ങിയ ആധുനിക രാഷ്‌ട്രീയ സംജ്ഞകള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയുണ്ടാകുന്നത്‌ ഈ ജനാധിപത്യത്തിന്റെ വിശാലമായ കാന്‍വാസില്‍ മാത്രമാണ്‌. ജനാധിപത്യ രാഷ്‌ട്രീയത്തോട്‌ എന്നും പ്രതിലോമപരമായ സമീപനം സ്വീകരിച്ചിട്ടുള്ള സിപിഎം പാനൂരില്‍ ബിജെപിയില്‍ നിന്ന്‌ പുറത്തുപോയവരെ സ്വീകരിക്കാന്‍ കാണിച്ച ആവേശം പരിഹാസ്യമാകുന്നത്‌ ചരിത്ര നിഷേധം കൊണ്ടുകൂടിയാണ്‌.

കേരളത്തില്‍ ഇതാദ്യമായല്ല ആരെങ്കിലും പാര്‍ട്ടി മാറുന്നത്‌. പ്രത്യയശാസ്ത്രപരമായ കാരണം മുതല്‍ വ്യക്തിപരമായ വിദ്വേഷം വരെയുള്ള കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടികള്‍ ഇത്തരം പ്രശ്നങ്ങളെ തുറന്ന മനസ്സോടെ കാണുകയും സഹിഷ്ണുതയോടെ വിലയിരുത്തുകയും ചെയ്യുന്നതാണ്‌ രീതി.

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ രാമന്‍പിള്ള പോലും പാര്‍ട്ടിവിട്ടു പോയിട്ടുണ്ട്‌. മാതൃകാപരമായ ജനാധിപത്യ മര്യാദകളോടെയാണ്‌ അപ്പോഴെല്ലാം ബിജെപി നേതൃത്വം പെരുമാറിയിട്ടുള്ളത്‌. ഒ.കെ വാസുവിന്റെ കാര്യത്തിലും മറിച്ചൊരു സാധ്യതയില്ല.

എന്നാല്‍ ഈ ജനാധിപത്യ മര്യാദ ഒരിക്കലും പാലിക്കാത്ത പ്രസ്ഥാനമാണ്‌ സിപിഎം. സിപിഎമ്മില്‍ നിന്ന്‌ പുറത്തു പോയവന്‍ കുലംകുത്തിയായാണ്‌ പരിഗണിക്കപ്പെടുന്നത്‌. അവനെ കാത്തിരിക്കുന്നത്‌ 51 വെട്ടുകളാണ്‌ എന്നതാണ്‌ ചരിത്രം. കുലംകുത്തികള്‍ക്ക്‌ മാപ്പില്ല എന്നതാണ്‍പ്രഖ്യാപിത പിണറായി ലൈന്‍. കണ്ണൂരില്‍ പാര്‍ട്ടിയില്‍ നിന്ന്‌ വിടപറഞ്ഞ എം .വി രാഘവന്‍ ഇന്നും ജീവിച്ചിരിക്കുന്നത്‌ ഒരത്ഭുതം തന്നെയാണ്‌. നിരവധി തവണ സിപിഎമ്മിന്റെ കൊലക്കത്തിയില്‍ നിന്ന്‌ തലനാരിഴക്കാണ്‌ രാഘവന്‍ രക്ഷപ്പെട്ടത്‌. കണ്ണൂരിലെ സിപിഎം എംപി ആയിരുന്ന അബ്ദുള്ളക്കുട്ടി മറ്റൊരു ഉദാഹരണമാണ്‌.
അബ്ദുള്ളക്കുട്ടിക്കു പിന്നാലെ ഇപ്പോഴും സിപിഎമ്മിന്റെ നിഴല്‍ രൂപങ്ങള്‍ ഉണ്ടെന്നാണ്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. ആയുധങ്ങള്‍ കൊണ്ട്‌ ആക്രമിക്കാന്‍ കഴിയാത്തവരെ അപവാദങ്ങള്‍ കൊണ്ട്‌ നേരിടാനും പാര്‍ട്ടിക്ക്‌ പ്രത്യേക വിരുതുണ്ട്‌. ഗൗരിയമ്മ മുതല്‍ തുടങ്ങും അത്തരം ഇരകളുടെ പട്ടിക. ആ പട്ടികയില്‍ ഇങ്ങേത്തലക്കല്‍ നില്‍ക്കുകയാണ്‌ സിന്ധു ജോയി.

ജനാധിപത്യത്തിന്റെ സാധ്യതകളോട്‌ എന്നും പുറംതിരിഞ്ഞ്‌ നില്‍ക്കുകയും വെല്ലുവിളിക്കുകയും ചെയ്തിട്ടുള്ള ചരിത്രമാണ്‌ സിപിഎമ്മിന്റേത്‌. ആധുനിക ജനാധിപത്യ സമൂഹത്തിന്‌ തീര്‍ത്തും അസ്വീകാര്യമായ സമഗ്രാധിപത്യ രാഷ്‌ട്രീയ സമീപനമാണ്‌ സിപിഎമ്മിന്റെ സംഘടനാ സംവിധാനം വിഭാവനം ചെയ്യുന്നതും. ഈ സാഹചര്യത്തിലാണ്‌ വാസുവിനേയും കൂട്ടരേയും പാര്‍ട്ടിയിലെടുക്കാനുള്ള സിപിഎം തീരുമാനം അപഹാസ്യമാകുന്നത്‌.

ഒരു വാക്കു കൊണ്ട്‌ പോലും വാസുവിനേയും കൂട്ടരേയും നോവിക്കാത്ത ബിജെപി നേതൃത്വവും കുലംകുത്തികള്‍ക്ക്‌ 51 വെട്ടിന്റെ വധശിക്ഷ വിധിക്കുന്ന സിപിഎം നേതൃത്വവും വ്യത്യസ്തമാകുന്നത്‌ ഇവിടെയാണ്‌. ഒന്ന്‌ സുന്ദരമായ ജനാധിപത്യത്തിന്റെ വസന്തമാകുമ്പോള്‍ മറ്റൊന്ന്‌ ക്രൂരമായ ഫാസിസ്റ്റ്‌ അധികാര പ്രമത്തതയുടെ കൊലക്കളമാകുന്നു.

പാനൂര്‍ ഏരിയ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍ ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്‌ കാരാഗൃഹത്തിലേക്ക്‌ പോകുന്ന ദിവസം തന്നെ പാനൂരില്‍ ഇത്തരമൊരു പരിപാടിക്കായി സിപിഎം തിരഞ്ഞടുത്തതും കൊള്ളാം. ജനാധിപത്യത്തിന്റെ കശാപ്പുകാരാണ്‌ തങ്ങളെന്ന കമ്യൂണിസ്റ്റ്‌ ധാര്‍ഷ്ട്യം തന്നെയാണ്‌ ഇവിടെയും പ്രകടമാകുന്നത്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സിപിഎമ്മില്‍ നിന്ന്‌ കൊഴിഞ്ഞുപോയവരുടെ എണ്ണം വളരെ വലുതാണ്‌. എംപിയായിരുന്ന മനോജ്‌ കുരിശിങ്കല്‍, എംഎല്‍എ ആയിരുന്ന അല്‍ഫോന്‍സ്‌ കണ്ണന്താനം തുടങ്ങിയവരൊക്കെ ഈ പട്ടികയിലുണ്ട്‌. പിന്നെ അറിയപ്പെടാത്ത ആയിരങ്ങളും. ഇത്തരം വലിയ കൊഴിഞ്ഞു പോക്ക്‌ സൃഷ്ടിക്കുന്ന വൈകാരികശൂന്യതയെ മറികടക്കാനുള്ള ശ്രമമായാണ്‌ പാനൂരിലെ പിണറായിയുടെയും കൂട്ടരുടേയും തിരക്കിട്ട നീക്കങ്ങളെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.