Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹിന്ദു പോളറൈസേഷന്‍ കാലഘട്ടത്തിന്റെ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2014, 08:08 pm IST
inVicharam

ജനുവരി 21 ചൊവ്വാഴ്ച മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ ?ജനസംഖ്യാ വളര്‍ച്ചയിലെ അന്തരം എന്ന തലവാചകത്തില്‍ അഞ്ചല്‍ കെ.ബാബു എഴുതിയ അഭിപ്രായമാണ്‌ ഈ ലേഖനത്തിന്‌ പ്രചോദനം.

ഹിന്ദു ജനസംഖ്യ 1961-2001 കാലഘട്ടത്തില്‍ 83.4% ല്‍ നിന്നും 80.50% ആയി കുറഞ്ഞിരിക്കുന്നതായും ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യ 10.7% ല്‍ നിന്നും 13.4% ആയി വര്‍ദ്ധിച്ചിരിക്കുന്നതായും ഒരു ലേഖനത്തില്‍ വായിച്ചു. ശതമാനകണക്കില്‍ ചിന്തിക്കുമ്പോള്‍ വസ്തുതകള്‍ക്ക്‌ വ്യക്തത പോരാതെ വരുന്നതു കാരണം ,കാര്യങ്ങളുടെ ഗൗരവം മനസ്സിലാകാതെ പോകുന്നു. 1961 ലെ ആകെ ജനസംഖ്യ 100 കോടി ആണെന്ന്‌ സങ്കല്‍പ്പിച്ചാല്‍ 1961 ല്‍ നിന്നും 2001 ല്‍ എത്തുമ്പോള്‍ ഹിന്ദു ജനസംഖ്യയില്‍ 2.9 കോടിയുടെ കുറവ്‌ സംഭവിക്കുന്നു. മറിച്ച്‌ മുസ്ലിം ജനസംഖ്യ 10.7 കോടിയില്‍ നിന്നും 13.4 കോടിയായി വര്‍ദ്ധിക്കുന്നു.അതായത്‌ മുസ്ലിം ജനസംഖ്യയില്‍ 2.7 കോടിയുടെ വര്‍ദ്ധനവ്‌ എന്ന്‌ സാരം.

മുന്‍ ഹൈക്കോടതി ജഡ്ജിയും വെസ്റ്റ്‌ ബംഗാള്‍ മൈനോരിട്ടറി കമ്മിഷന്‍ ചെയര്‍മാനും ആയിരുന്ന കെ.എന്‍.യൂസഫ്‌, 1999 ഒക്ടോബര്‍ 1-ന്‌ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്‌ അക്കാലത്തു തന്നെ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 25% ന്‌ മുകളില്‍ ആയിരുന്നു. ഈ വസ്തുത മുസ്ലിം മതപണ്ഡിതനായ മൗലാന ബൂഹാരി ശരി വച്ചിട്ടുമുണ്ട്‌. ഈ വക യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഭാരത ജനസംഖ്യ സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യത്യസ്തമാണെന്നു കാണാം.2050 ല്‍ ഹിന്ദു ജനസംഖ്യയും മുസ്ലിം ജനസംഖ്യയും തുല്ല്യമാവും എന്ന്‌ കണക്കാക്കിയാല്‍ പോലും നമ്മുടെ മതേതര ജനാധിപത്യത്തിന്‌ ഇനി ഒരു 36 വര്‍ഷക്കാലത്തെ ആയുസ്സേ ഉള്ളൂ എന്നു മനസ്സിലാക്കണം.കാരണം മതേതരത്വം ഇസ്ലാമിന്‌ ഹറമാണ്‌.ലോക ചരിത്രം പഠിച്ചാല്‍,ഇസ്ലാം മത ഭൂരിപക്ഷ രാജ്യങ്ങള്‍ എല്ലാം തന്നെ ഇസ്ലാമിക രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. ബാബു അവതരിപ്പിച്ചിരിക്കുന്നതിലും ഗുരുതരമാണ്‌ യാഥാര്‍ത്ഥ്യമെന്ന്‌ താഴെപ്പറയുന്ന വസ്തുതകള്‍ വ്യക്തമാക്കുന്നു.

കേവലം 50 വര്‍ഷങ്ങള്‍ക്കു മുന്മ്പ്‌ ശ്രീനഗറിലെ വീടുകളില്‍ സന്ധ്യാ ദീപങ്ങള്‍ തെളിഞ്ഞിരുന്നു. ഭജനകളും,കീര്‍ത്തനങ്ങളും ഉയര്‍ന്നു കേട്ടിരുന്നു.ധൂമം കത്തുന്നതിന്റെ സുഗന്ധം വ്യാപിച്ചിരുന്നു.എന്നാല്‍ ഇന്ന്‌ അവയെല്ലാം അപ്രക്ത്യക്ഷമായിരിക്കുന്നു.100 വര്‍ഷങ്ങള്‍ക്കു മുന്മ്പ്‌ കറാച്ചിയിലും ലാഹോറിലും നടന്നു വന്നിരുന്ന ആ ആചാരാനുഷ്ഠാനങ്ങള്‍ ഇന്ന്‌ പരിപൂര്‍ണ്ണമായി തുടച്ച്‌ നീക്കപ്പെട്ടിരിക്കുന്നു. അതുപോലെ കേവലം 200 വര്‍ഷങ്ങള്‍ക്കു മുന്മ്പ്‌ കാണ്ടഹാര്‍ എന്ന ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ പ്രദേശത്ത്‌, ഹിന്ദു ആചാരങ്ങള്‍ നിലനിന്നിടത്ത്‌ ഇന്ന്‌ താലിബാനും അല്‍ക്വയ്ദയും മാത്രം.

ഭാരതത്തില്‍ ഇപ്പോള്‍ തന്നെ ഗണപതി വിഗ്രഹ ഘോഷയാത്രകള്‍ക്കും, ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തെരുവീഥികളും സ്ഥലങ്ങളുമുണ്ട്‌.അതുപോലെ ബോംബെ തെരുവീഥികളില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കികൊണ്ട്‌ നടു റോഡില്‍ നിസ്ക്കാരങ്ങള്‍ നടക്കുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌.എന്തിനേറെ, തലസ്ഥാന ജില്ലയില്‍പെടുന്ന ബാലരാമപുരത്തു ഹിന്ദുക്കള്‍ക്ക്‌ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥ 2014 ല്‍ പോലും ഉണ്ടായിരിക്കുന്നു.അവിവഭക്ത ഭാരതത്തിലെ ജനസംഖ്യയില്‍ 25% വരുന്ന മുസ്ലിങ്ങള്‍, പാകിസ്ഥാന്‍ എന്ന പേരില്‍ സ്വന്തം രാഷ്‌ട്രം പിടിച്ചു പറ്റിയതിന്‌ ശേഷം അവശേഷിക്കുന്ന വിഭജനാനന്തര സ്വതന്ത്ര ഭാരതത്തില്‍ ഇത്‌ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്‌.

മറുഭാഗത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ നോക്കാം.-പാകിസ്ഥാന്‍ ജനസംഖ്യയുടെ 25ശതമാനം ഹിന്ദുക്കള്‍ ആയിരുന്നു അന്ന്‌. എന്നാല്‍ ഇന്ന്‌ അവിടെ ഹിന്ദു ജനസംഖ്യ ഒരു ശതമാനത്തിന്‌ താഴെ മാത്രം. 1947 ല്‍, ഇന്നത്തെ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 30ശതമാനത്തിന്‌ മുകളില്‍ ആയിരുന്നുവെങ്കില്‍ ഇന്ന്‌ അവര്‍ കേവലം ഏഴ്‌ ശതമാനത്തിന്‌ താഴെ മാത്രം.അതേസമയം 1951 ല്‍ ഔദ്യോഗിക കണക്കനുസരിച്ച്‌ ഭാരതത്തില്‍ 10.4ശതമാനം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2001 ല്‍ അവരുടെ ജനസംഖ്യ 13.4ശതമാനമായി വര്‍ദ്ധിച്ചു ഇന്ന്‌ കാശ്മീരില്‍ ഹിന്ദു ജനങ്ങള്‍തീരെയില്ല.നാഗാലാന്റില്‍ 95ശതമാനവും മിസ്സോറാമില്‍ 90ശതമാനവും മേഘാലയയില്‍ 80ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്‌. കേരളത്തിലെ അവസ്ഥ ചിന്തിക്കാതിരിക്കുകയാണ്‌ ഉചിതം.
മലപ്പുറം ജില്ലയില്‍ 70ശതമാനത്തില്‍ അധികം മുസ്ലിങ്ങളാണ്‌. അങ്ങാടിപ്പുറം നിലമ്പൂര്‍ തുടങ്ങിയ ചില ചെറുതുരുത്തുകളില്‍ ഒതുങ്ങുന്നു. തദ്ദേശീയ ഹിന്ദുസമൂഹം കേരളത്തിലെ മലയോര പ്രദേശങ്ങള്‍ മുഴുവന്‍ ക്രിസ്ത്യാനികളുടെ കൈയിലായിട്ട്‌ കാലമേറെയായി.അവിടുത്തെ തദ്ദേശ വാസികളായ ആദിവാസികളും കാട്ടു മൃഗങ്ങളും അധിനിവേശക്കാരുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും തോക്കിന്‌ ഇരയായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ തദ്ദേശീയ മത വിശ്വാസികള്‍ 50ശതമാനത്തോളം വരുമെങ്കിലും വര്‍ഷങ്ങളായി സംഘടിത ക്രിസ്ത്യന്‍ മുസ്ലിം മതവിശ്വാസികള്‍ അധികാരം പങ്കിട്ടെടുത്തിരിക്കുന്നു.

സാമ്പത്തിക രംഗം പരിശോധിച്ചാല്‍ ഭൂരിഭാഗം ഹിന്ദു സമൂഹങ്ങളുടേയും അവസ്ഥ പരുങ്ങലിലാണെന്ന്‌ കാണാം. 1967 ന്‌ ശേഷമുള്ള വസ്തു കൈമാറ്റങ്ങള്‍ പഠനവിധേയമാക്കിയാല്‍, വിറ്റിരിക്കുന്നത്‌ ഹിന്ദുക്കളും, വാങ്ങിയിരിക്കുന്നത്‌ വിദേശ മതവിശ്വാസികളും ആണെന്ന്‌ കാണാം. ഹിന്ദു ആരാധാനാലയങ്ങളുടെ കൈവശം ഉണ്ടായിരുന്ന വസ്തു വകകള്‍ ഒട്ടുമുക്കാലും അന്യമത വിശ്വാസികളുടെ. കൈയിലായി കഴിഞ്ഞിരിക്കുന്നു. പുല്‍പ്പള്ളി ദേവസ്വത്തിന്റെ 10000 ഏക്കര്‍ ഭൂമിക്ക്‌ പട്ടയം കൊടുത്തപ്പോള്‍ 90 % ഭൂമിയും ക്രിസ്ത്യന്‍ മതസ്ഥരുടെ കീഴില്‍ അമര്‍ന്നിരുന്നു.ഏറ്റവും ഒടുവില്‍ ,കേരള സര്‍വ്വകലാശാലയുടെ വിലമതിക്കാനാകാത്ത രണ്ടര ഏക്കര്‍ സ്ഥലം ഒരു ക്രിസ്ത്യന്‍ പള്ളിക്ക്‌ പതിച്ച്‌ നല്‍കിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഇവിടെ ഒരു പുരോഗമന പ്രസ്ഥാനവും ഇല്ലായിരുന്നു. വിദേശ പണത്തിന്റെ തള്ളിക്കയറ്റവും വ്യാപാര വ്യവസായ മേഖലകളിലെ ആധിപത്യവും മത ന്യൂനപക്ഷമെന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും വന്നു ചേരുന്ന കോടികളും ചേര്‍ത്ത്‌ ക്രിസ്ത്യന്‍, മുസ്ലിം ജനവിഭാഗങ്ങള്‍ ജനജീവിതത്തിന്റെ സമസ്ത മേഖലകളും കൈയടക്കി കഴിഞ്ഞു.

പട്ടിക വര്‍ഗ്ഗക്കാരുടെയും പട്ടികജാതിക്കാരുടെയും സംവരണാനുകൂല്യങ്ങള്‍ ഹിന്ദു നാമധാരികളായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭരണവര്‍ഗ്ഗത്തിന്റെ ,മൗനാനുവാദത്തോടെ അപഹരിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ നിയമനങ്ങളിലും, എന്‍ട്രന്‍സ്‌ പരീക്ഷ സെലക്ഷന്‍ ലിസ്റ്റിലും ഹിന്ദു നാമധാരികളായ വ്യാജന്‍മാരെ ധാരാളം കാണാവുന്നതാണ്‌.

സാംസ്ക്കാരിക രംഗത്ത്‌ പാശ്ചാത്യ ജീവിത ക്രമങ്ങള്‍ അനാരോഗ്യകരമായ കടന്നുകയറ്റം നടത്തിയിരിക്കുന്നു.ബക്രീദ്‌,ക്രിസ്തുമസ്‌ തുടങ്ങിയ ആചാരങ്ങളോട്‌ അനുബന്ധിച്ച്‌ മാത്രം കണ്ടുവന്നിരുന്ന ജന്തുഹത്യ, ഓണം, ദീപാവലി പോലുള്ള ആചാരങ്ങളോടനുബന്ധിച്ചുപോലും നടക്കുന്നു.മദ്യവും മാംസവും മരണാനന്തര ചടങ്ങുകളില്‍ പോലും ഇടം തേടിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസത്തിന്‌ മാറ്റം വന്നില്ലായെങ്കില്‍,ഈജിപ്ഷ്യന്‍,ഗ്രീക്ക്‌ ,റോമന്‍,ബാബിലോണിയന്‍ തുടങ്ങിയ പ്രാചീന സംസ്കൃതികളെപോലെ ഹിന്ദു സംസ്കൃതിയും എന്നെന്നേക്കുമായി നശിച്ചുവെന്ന്‌ വരാം.അമേരിയ്‌ക്കയിലെ തദ്ദേശവാസികളായ റെഡ്‌ ഇന്‍ഡ്യന്‍സിനെ വംശ സാശം വരുത്തിയത്‌ തെറ്റായിപ്പോയി എന്ന്‌ പോപ്പ്‌ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്മ്പ്‌ പ്രസ്താവിച്ചതുപോലെ ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ കുമ്പസാരിച്ചതുകൊണ്ടോ ലോകത്തിന്‌ മാര്‍ഗ്ഗ ദര്‍ശിയായിട്ടുള്ള ഹിന്ദു സംസ്കൃതി വീണ്ടെടുക്കാനായി എന്നു വരില്ല.ഈ അവസ്ഥക്ക്‌ ഉത്തരവാദികള്‍ മറ്റാരെക്കാളും ഹിന്ദു സമൂഹം തന്നെയാണെന്ന്‌ കാണാം.

130 ല്‍പരം മുസ്ലിം എംപിമാര്‍ പാര്‍ട്ടി പരിഗണനകള്‍ മാറ്റി വെച്ച്‌ ഇസ്ലാം വിശ്വാസി എന്ന പേരില്‍ ഒപ്പം നിന്ന്‌ നേടിയതാണ്‌ സര്‍ച്ചാര്‍ കമ്മറ്റി ശുപാര്‍ശകള്‍. അതിനനുബന്ധമായി പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ ഇരുമുന്നണികളും മത്സരിച്ച്‌ നടപ്പാക്കി കൊണ്ടിരിക്കുന്നു. ലോക പൈതൃക പ്രദേശമായ പടിഞ്ഞാറന്‍ മല നിരകള്‍ സംരക്ഷിക്കണമെന്ന മാധവ ഗാഡ്കില്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വരെ കത്തിച്ചു കാണിച്ചിരിക്കുന്നു ഇവിടുത്തെ ളോഹാധാരികള്‍. ഒരു സര്‍ക്കാറിതര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം വേണമെങ്കില്‍ പൊന്നാനിയില്‍ പോയി വരുകയോ അരമനയില്‍ കൈമുത്തുകയോ ചെയ്യേണ്ടി വരുന്നു ഹിന്ദുവിന്‌. ഇതൊക്കെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഹിന്ദു തന്നെയാണ്‌ ഈ രണ്ടു ഹിന്ദു വിരുദ്ധ മുന്നണികളെയും താങ്ങി നിറുത്തുന്നത്‌. കേവലം മൂന്നു സാമാജികര്‍ വിചാരിച്ചിരുന്നെങ്കില്‍ കേരള സര്‍വ്വകലാശാലയുടെ 250 കോടി രൂപയിലധികം വിലപിടുപ്പുള്ള 2.50 ഏക്കര്‍ ഭൂമി ഒരു മത വാഭാഗത്തിന്‌ കൈമാറുന്നത്‌ തടയാമായിരുന്നു. സ്വയം നന്നാവില്ലായെന്ന്‌ തീരുമാനിച്ചുറച്ചവരെ ആര്‍ക്കും രക്ഷിക്കാനാവില്ല.ഇടതു വലതു മുന്നണികള്‍ക്ക്‌ മാറി മാറി വോട്ടു കുത്തി നശിക്കാനും രക്തസാക്ഷികളെ സൃഷ്ടിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ്‌ ഇവുടുത്തെ ഹിന്ദു സമൂഹം.

എല്ലാവിധ രാഷ്‌ട്രീയ ജാതീയ വിഭാഗീയ ചിന്തകളും മാറ്റിവെച്ചുകൊണ്ട്‌ ഒരു ഹിന്ദു പോളറൈസേഷന്‍ ഉണ്ടാവുകയും അതിന്റെ ഫലമായി ഒരു ഹിന്ദു വോട്ട്‌ ബാങ്ക്‌ രൂപപ്പെടുകയും ചെയ്തില്ലായെങ്കില്‍ ഈ സംസ്കൃതി അധിക കാലം നിലനില്‍ക്കില്ല. ബാബു സൂചിപ്പിച്ചിരിക്കുന്നതുപോലെ 2050 എത്താന്‍ കേവലം 36 വര്‍ഷങ്ങള്‍ കൂടി മതിയാകും. ഇന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ആയുസ്സ്‌ കേവലം 36 വര്‍ഷം മാത്രമാണ്‌.

അര്‍ജ്ജുനന്‍ പണിക്കര്‍ താണപ്പന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.