Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

ജി. ജയപ്രകാശ് കാളികാവ്byജി. ജയപ്രകാശ് കാളികാവ്
Sep 27, 2026, 06:27 am IST
inMain Article

അതിജീവനത്തിന്റെ കരുത്തുനേടാന്‍ സ്വച്ഛമായ നദികള്‍ എന്ന ലക്ഷ്യവുമായി ഒരു ലോക നദീ ദിനം കൂടി വന്നെത്തി. എല്ലാ വര്‍ഷവും സപ്തംബറിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക നദീ ദിനമായി ആചരിക്കുന്നത്. ‘വനങ്ങളില്ലെങ്കില്‍ നദികളില്ല, ജലമില്ല, ജീവനുമില്ല’ എന്നതാണ് ഈ വര്‍ഷത്തെ ലോക നദീ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. വെറുമൊരു ബോധവല്‍ക്കരണ ദിനം എന്നതിലുപരി, മനുഷ്യന്റെയും ഭൂമിയുടെയും നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുന്ന പാരിസ്ഥിതിക അപചയങ്ങള്‍ക്കെതിരെ സമൂഹം കൂട്ടായി തീര്‍ക്കേണ്ട വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധമാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്. നാടിന്റെ ഹൃദയത്തുടിപ്പുകളായ പ്രാദേശിക നദികളില്‍ നിന്നു തുടങ്ങി ആഗോള ജലസ്രോതസ്സുകളിലേക്ക് പടരുന്ന മലിനീകരണത്തിന്റെയും ചൂഷണത്തിന്റെയും ആശങ്കാജനകമായ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍, ഈ പ്രതിരോധം എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാകും.

നദികളുടെ ജീവനാഡിയാകുന്ന വനം

‘വനങ്ങളില്ലെങ്കില്‍ നദികളില്ല’ എന്ന പ്രമേയം പ്രകൃതിയിലെ ജീവജാലങ്ങളും വിഭവങ്ങളും തമ്മിലുള്ള അഭേദ്യമായ പരസ്പര പൂരകത്വത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മപ്പെടുത്തലാണ്. കാടുകള്‍ കേവലം മരങ്ങളുടെ കൂട്ടമല്ല; മറിച്ച് നദികളെ സൃഷ്ടിക്കുന്ന വലിയ ജലസംഭരണികളാണ്. മരങ്ങളുടെ വേരുകള്‍ മഴവെള്ളത്തെ ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയും, ആ ജലം ഉറവകളായി രൂപപ്പെട്ട് വര്‍ഷം മുഴുവന്‍ നദികളെ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നു.

എന്നാല്‍ മനുഷ്യന്റെ അശാസ്ത്രീയ ഇടപെടല്‍ മൂലം വനങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഈ സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുന്നു. പര്‍വ്വതങ്ങളുടെയും കുന്നുകളുടെയും ഘടനാപരമായ ഉറപ്പ് പൂര്‍ണ്ണമായും നശിക്കുന്നു. ഇതോടെ പെയ്യുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിലായും ഭയാനകമായ ഉരുള്‍പൊട്ടലുകളായും താഴേക്ക് പതിക്കുകയും ജനവാസ മേഖലകളില്‍ ചിന്തിക്കാനാവാത്തത്ര നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വേനലില്‍ നദികള്‍ പൂര്‍ണ്ണമായും വരളുമ്പോള്‍ കുടിവെള്ളവും കൃഷിക്കാവശ്യമായ ജലവും ഇല്ലാതാകുന്നു.

ശ്വാസംമുട്ടുന്ന നദികള്‍

വനനശീകരണത്തിനൊപ്പം നദികളിലേക്കുള്ള അനിയന്ത്രിതമായ മാലിന്യപ്രവാഹവും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. കാര്‍ഷികമേഖലയില്‍ നിന്നുള്ള അമിതമായ രാസവളങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തി കുട്ടനാട്ടിലെയും വേമ്പനാട്ടുകായലിലെയും പ്രാണവായു ഇല്ലാതാക്കുകയും മത്സ്യസമ്പത്തിനെ കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്യുന്നു. തലസ്ഥാനത്തെ കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട് എന്നിവയിലെ ഖരമാലിന്യങ്ങളില്‍ 79 ശതമാനവും പ്ലാസ്റ്റിക്കാണ്. ത്രാഷ് ബൂമുകള്‍ വഴി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നഗരത്തില്‍നിന്നു മാത്രം ആയിരം ടണ്ണിലേറെ പ്ലാസ്റ്റിക്കാണ് തടഞ്ഞുനിര്‍ത്തിയത്. ജീവനാഡിയായ പെരിയാറിലും കൊച്ചി-കോഴിക്കോട് നദീതടങ്ങളുടെ അടിത്തട്ടിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം അപകടകരമാംവിധം വര്‍ദ്ധിച്ചിരിക്കുന്നു.

ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദികളും ഇന്ന് മാലിന്യവാഹിനികളാണ്. ചെന്നൈയിലെ അഡയാര്‍ നദിയിലൂടെ പ്രതിവര്‍ഷം 11.6 ട്രില്യണ്‍ മൈക്രോപ്ലാസ്റ്റിക് കണികകളാണ് കടലിലെത്തുന്നത്. കോയമ്പത്തൂരിലെ നൊയ്യല്‍ നദിയുടെ അടിത്തട്ടിലും പ്ലാസ്റ്റിക് കണികകള്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഗംഗയുടെ പോഷകനദിയായ യമുനയിലെ മലിനീകരണത്തിന്റെ 85 ശതമാനവും ഗാര്‍ഹികമാലിന്യങ്ങളാണ്. ആഗോളതലത്തില്‍ നോക്കിയാല്‍, കടലിലേക്ക് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന ഫിലിപ്പീന്‍സിലെ പാസിഗ് നദിയും, രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സിന്ധു, യാങ്‌സി നദികളും, ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് വഹിച്ചൊഴുകുന്ന ഗംഗാ-ബ്രഹ്‌മപുത്ര നദീതടങ്ങളും വിരല്‍ചൂണ്ടുന്നത് വന്‍ പാരിസ്ഥിതിക തകര്‍ച്ചയിലേക്കാണ്.

ഇത്രയേറെ മലിനീകരണം വരുത്തിവെച്ച ശേഷം, ‘നമുക്ക് നദികളെയും ഭൂമിയെയും രക്ഷിക്കണം’ എന്ന് നാം പലപ്പോഴും പ്രഖ്യാപിക്കാറുണ്ട്. കേള്‍ക്കാന്‍ ഏറെ ആവേശകരമെങ്കിലും, ഇത്തരം വാക്കുകളില്‍ വലിയൊരു അഹങ്കാരവും തെറ്റിദ്ധാരണയും ഒളിഞ്ഞിരിപ്പുണ്ട്. യാഥാര്‍ത്ഥ്യം ഇതാണ്: ഭൂമിക്കോ നദികള്‍ക്കോ നിലനില്‍ക്കാന്‍ മനുഷ്യന്റെ ആവശ്യമില്ല; അവ സ്വയം ഒരു മഹാത്ഭുതമാണ്.

പ്രകൃതിയിലെ ഓരോ ഘടകവും തികഞ്ഞ പൊരുത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കാടുകള്‍ക്ക് എങ്ങനെ വളരണമെന്നോ, നദികള്‍ക്ക് എങ്ങനെ ഒഴുകി ജീവജാലങ്ങളുടെ ദാഹമകറ്റണമെന്നോ പഠിപ്പിക്കാന്‍ യാതൊരു നിയമസംഹിതകളുടെയും ആവശ്യമില്ല. പ്രകൃതിയിലെ ഈ മനോഹരമായ കൂട്ടായ്‌മയാണ് യഥാര്‍ത്ഥ ‘സമരസത’. സ്വയം എങ്ങനെ നിലനില്‍ക്കണമെന്ന് പ്രകൃതിക്ക് കൃത്യമായി അറിയാം. വികസിച്ച മസ്തിഷ്‌കവും ചിന്താസ്വാതന്ത്ര്യവുമുള്ള സവിശേഷ ജീവിയായ മനുഷ്യന്‍, ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോഴാണ് നദികള്‍ മലിനമാകുന്നതും പ്രകൃതിയുടെ താളം തെറ്റുന്നതും. നദികള്‍ക്ക് നിലനില്‍ക്കാന്‍ മനുഷ്യന്റെ ആവശ്യമില്ലെന്നും എന്നാല്‍ മനുഷ്യന് നിലനില്‍ക്കാന്‍ നദികള്‍ അത്യന്താപേക്ഷിതമാണെന്നുമുള്ള അടിസ്ഥാന തത്വം നാം മറന്നുപോകുന്നു. പ്രകൃതിയെ നാം തകര്‍ത്താല്‍, കാലക്രമേണ ഭൂമി സ്വയം മുറിവുകളുണക്കി അതിന്റെ സമരസത വീണ്ടെടുക്കും; എന്നാല്‍ പ്രകൃതിയോടൊപ്പം ഇല്ലാതായിപ്പോകുന്നത് മനുഷ്യകുലം മാത്രമായിരിക്കും.

പ്രകൃതി മിഥ്യയല്ല; പഞ്ചപരിവര്‍ത്തനത്തിന്റെ ദാര്‍ശനിക പൊരുള്‍

ശ്രീമദ്ഭാഗവതത്തിലെ കപിലഗീത വ്യക്തമാക്കുന്നതുപോലെ, പ്രകൃതി എന്നത് വെറുമൊരു മിഥ്യയല്ല; മറിച്ച് സര്‍വ്വവ്യാപിയായ ശൂന്യാകാശത്തില്‍ ജഡ-ചൈതന്യ സ്വഭാവങ്ങളോടെ പരസ്പര സഹവര്‍ത്തിത്വത്തില്‍ നിലകൊള്ളുന്ന ശാശ്വത യാഥാര്‍ത്ഥ്യമാണ് (നിത്യം). യഥാര്‍ത്ഥ ആധ്യാത്മികത എന്നത് പാരിസ്ഥിതിക ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. ഒഴുകുന്ന നദികളും വളരുന്ന മരങ്ങളും അനശ്വര സത്യമാണെന്ന് തിരിച്ചറിയുമ്പോള്‍ അവയോടുള്ള നമ്മുടെ ഉത്തരവാദിത്തം സ്വാഭാവികമായും വര്‍ദ്ധിക്കുന്നു.

രാഷ്‌ട്രപുനര്‍നിര്‍മാണത്തിനായി ഭാരതം ഇന്ന് മുന്നോട്ടുവെക്കുന്ന ‘പഞ്ചപരിവര്‍ത്തനം’ എന്ന കര്‍മ്മപദ്ധതിയില്‍ ‘പര്യാവരണ്‍’ (പരിസ്ഥിതി സംരക്ഷണം) ഒരു മുഖ്യവിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ കാലികവും ദാര്‍ശനികവുമായ പ്രാധാന്യം ഈ തിരിച്ചറിവാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് കേവലമൊരു ഭൗതിക പ്രക്രിയ മാത്രമല്ല, മറിച്ച് പ്രകൃതിയുമായുള്ള നമ്മുടെ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ഏറ്റവും വലിയ ആധ്യാത്മികവും ദേശീയവുമായ കടമയാണ് എന്ന് പഞ്ചപരിവര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഭാരതീയ ദര്‍ശനവും ശാശ്വത പരിഹാരവും

പ്രകൃതിയിലെ ഓരോ അംശവും ഒരു പ്രത്യേക ലക്ഷ്യത്തോടെയും നിയമത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രകൃതി നിയമത്തെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ അറിവ്. പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിന് പകരം, പ്രകൃതിയുടെ ഈ സമരസതയോട് ചേര്‍ന്നുനില്‍ക്കാന്‍ പഠിക്കുന്നതാണ് മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പരമമായ ലക്ഷ്യം.

നമ്മുടെ ഉപഭോഗതൃഷ്ണയെ പ്രോത്സാഹിപ്പിക്കുന്ന ‘രേഖീയ സമ്പദ്വ്യവസ്ഥ’ (Linear Economy) അവസാനിപ്പിച്ച്, ഭൗതിക വിഭവങ്ങളുടെ യുക്തിസഹവും ധാര്‍മ്മികവുമായ സദ്വിനിയോഗം നാം ശീലിക്കണം. നദികളെയും പ്രകൃതിവിഭവങ്ങളെയും പരിപോഷിപ്പിക്കുന്ന ചാക്രികവും പരസ്പരപൂരകവുമായ ഉത്പാദന രീതികളിലേക്ക് (ആവര്‍ത്തന്‍ ശീല്‍), വ്യവസായങ്ങളും കാര്‍ഷികമേഖലയും തിരികെപ്പോകേണ്ടതുണ്ട്.

മനുഷ്യബോധത്തിന്റെ വികാസത്തിനായുള്ള അതിവിശാലമായ ഒരു പാഠശാലയാണ് പ്രകൃതി. കാടുകളും നദികളും മൃഗങ്ങളും തമ്മിലടിക്കാതെ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതുപോലെ, മനുഷ്യനും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കാന്‍ പഠിക്കണം. വിദ്യാഭ്യാസ സമ്പ്രദായം കേവല വിവരശേഖരണത്തിനപ്പുറം ഈ സഹവര്‍ത്തിത്വം പകര്‍ന്നുനല്‍കുന്ന സമഗ്രവും മൂല്യാധിഷ്ഠിതവുമായ തലത്തിലേക്ക് ഉയരണം. ഭൂമിയിലെ ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ വനങ്ങളും നദികളും സംരക്ഷിക്കപ്പെടേണ്ടത് പ്രകൃതിക്കുവേണ്ടിയല്ല, മനുഷ്യന്റെ തന്നെ അതിജീവനത്തിന് അനിവാര്യമാണ്.

 

Tags: World Rivers DayRiver Basins of SurvivalForests: The lifelines of rivers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. രാജേഷ് വെങ്ങാലില്‍
Varadyam

നദികള്‍ പുനര്‍ജനിക്കട്ടെ!

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.