കൊച്ചി: രഞ്ജി ട്രോഫി ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ 30 വരെ ഗുഹാവത്തിയില്‍ അസമിനെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയാണ് നായകന്‍.
റോബര്‍ട്ട് ഫെര്‍ണാണ്ടസ് (ഉപനായകന്‍), സഞ്ജുസാംസണ്‍, രോഹന്‍ പ്രേം, വി.എ. ജഗദീഷ്, നിഖിലേഷ് സുരേന്ദ്രന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ഹെഗ്ഡേ, ഷാഹിദ് സി.പി, ശ്രീജിത്ത് കെ.ആര്‍, സന്ദീപ് വാര്യര്‍, നിയാസ് എന്‍, അന്‍താഫ് പി.യു, പ്രശാന്ത് പരമേശ്വരന്‍, വിനൂപ് മനോഹരന്‍, പി. പ്രശാന്ത് എന്നിവരാണ് മറ്റംഗങ്ങള്‍. ഇതില്‍ നിഖിലേഷ് സുരേന്ദ്രനും വിനൂപ് മനോഹരനും പുതമുഖങ്ങളാണ്. സുജിത് സോമസുന്ദറാണ് ടീമിന്റെ പരിശീലകന്‍.
















