Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മണല്‍ മാഫിയ വീണ്ടും സജീവം; ഒറ്റുകാര്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2013, 08:08 pm IST
inKasargod

കാസര്‍കോട്‌: തുറമുഖ വകുപ്പ്‌ മുഖേനയുള്ള ഓണ്‍ലൈന്‍ മണല്‍ വിതരണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജില്ലയില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി. കുമ്പള, മഞ്ചേശ്വരം, ഉദുമ, മംഗല്‍പ്പാടി, ചെങ്കള, ചെമ്മനാട്‌, ഉദുമ പടിഞ്ഞാറ്‌ എന്നിവിടങ്ങളിലാണ്‌ പകലെന്നോ രാത്രിയെന്നോ ഭേദമറിയാതെ അനധികൃത മണല്‍ക്കടത്ത്‌ നടക്കുന്നത്‌. കടല്‍ മണല്‍ വിതരണം നിലച്ചിട്ട്‌ ഒരു മാസത്തിലേറെയായി. മണല്‍വാരല്‍ തൊഴിലാളികളുടെ കൂലി കുറച്ചതുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സമരമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി. നിര്‍മ്മാണമേഖലയില്‍ മണലിന്‌ ക്ഷാമം നേരിട്ടതോടെ പലരും മണല്‍ മാഫിയയെ ആശ്രയിക്കുകയാണ്‌. തുറമുഖ വകുപ്പ്‌ വഴിയുള്ള ഓണ്‍ലൈന്‍ മണല്‍ വിതരണം കാര്യക്ഷമമായത്‌ മണല്‍ മാഫിയയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിരുന്നു. പൂഴിമണലിനേക്കാള്‍ ഗുണം കിട്ടുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഈ സംവിധാനം ആശ്രയിച്ചു. എന്നാല്‍ പ്രസന്ധി അനിശ്ചിതമായി നീളുന്നത്‌ മാഫിയകള്‍ക്ക്‌ വാണ്ടും സജീവമാകുന്നതിന്‌ അവസരമൊരുക്കി. മണല്‍ മാഫിയകള്‍ക്കെതിരായ നടപടി ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായും ആരോപണം നിലനില്‍ക്കുന്നു. റെയ്ഡ്‌ വിവരം ചോര്‍ത്തിയതിന്‌ ഹൊസ്ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസിലെ താത്ക്കാലിക ഡ്രൈവറെ അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. ബേക്കല്‍ സ്റ്റേഷനിലെ എസ്‌ഐക്കെതിരെയും നടപടിയുണ്ടായി. കൂടെയുള്ളവരെപോലും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്‌ റവന്യൂ വകുപ്പ്‌. മണല്‍ക്കടത്ത്‌ തകൃതിയായി നടക്കുന്ന പുലര്‍ച്ചെ റെയ്ഡിന്‌ പോയിട്ടും ഒരു വണ്ടിപോലും കാണാന്‍ കിട്ടാത്ത അവസ്ഥയുണ്ടായി. വളരെ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്താലും റെയ്ഡ്‌ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഇതേത്തുടര്‍ന്ന്‌ ഇത്തരത്തിലുള്ള ഒറ്റുകാരെ നിരീക്ഷിക്കാന്‍ തീരുമാനമായിട്ടുണ്ട്‌. പോലീസിലെ രഹസ്യ വിഭാഗം സംശയമുള്ളവരെ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക്‌ കീഴില്‍ രൂപീകരിച്ച സ്ക്വാഡ്‌ പ്രവര്‍ത്തനം തുടങ്ങാതെ അവസാനിപ്പിക്കേണ്ടിവന്ന അവസ്ഥയാണുള്ളത്‌. ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ തീരുമാനം എല്ലാവരും മറന്നു കഴിഞ്ഞു. എഡിഎം, സബ്കലക്ടര്‍, ആര്‍ഡിഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ക്ക്‌ കീഴില്‍ ഒന്‍പത്‌ സ്ക്വാഡുകള്‍ രൂപീകരിച്ചുവെന്നല്ലാതെ ഒരുതവണ പോലും പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. ഫൈബര്‍ ബോട്ടുകള്‍ ഉപയോഗിച്ച്‌ റെയ്ഡ്‌ ശക്തമാക്കുമെന്ന അവകാശവാദവും നടപ്പിലായില്ല. നിലവില്‍ മൂന്ന്‌ സ്ക്വാഡുകളാണ്‌ ജില്ലയിലുള്ളത്‌. കലക്ട്രേറ്റില്‍ ഒന്നും താലൂക്ക്‌ തഹസില്‍ദാര്‍ക്ക്‌ കീഴില്‍ ഓരോന്നും. പോലീസിണ്റ്റെ ഭാഗത്തുനിന്ന്‌ മണല്‍ മാഫിയക്കെതിരായ പ്രവര്‍ത്തനം നടക്കാത്തതും വീഴ്ചയാണ്‌. ബേക്കല്‍ സ്റ്റേഷന്‍ മാത്രമാണ്‌ ഇതിനൊരപവാദം. മണല്‍ക്കടത്ത്‌ തടയേണ്ടത്‌ റവന്യൂ വകുപ്പിണ്റ്റെ ഉത്തമവാദിത്വമെന്ന്‌ പറഞ്ഞ്‌ കൈകഴുകുകയാണ്‌ പോലീസ്‌. ഉദ്യോഗസ്ഥന്‍മാര്‍ക്കു പുറമെ നാട്ടുകാരില്‍ വലിയൊരു വിഭാഗത്തിണ്റ്റെ പിന്തുണയും മണല്‍ മാഫിയക്ക്‌ ലഭിക്കുന്നുണ്ട്‌. ഒരു മാസം മുമ്പ്‌ ഉദുമ പടിഞ്ഞാറ്‌ റെയ്ഡിനു പോയ സംഘത്തെ ഒരു വിഭാഗം ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. ഇതിനുശേഷം ഒരിക്കല്‍പ്പോലും അവിടെ റെയ്ഡ്‌ നടന്നിട്ടുമില്ല. പഞ്ചായത്ത്‌ സെക്രട്ടറിമാരുടെ ഒത്താശയോടെ മണല്‍പാസുകള്‍ സംഘടിപ്പിക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്‌. പല ആള്‍ക്കാരുടെ പേരില്‍ മണലിനുള്ള അനുമതി സംഘടിപ്പിച്ച്‌ പാസുകള്‍ കൈക്കലാക്കുകയാണ്‌ ചെയ്യുന്നത്‌. മലയോരങ്ങളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍മാര്‍ക്ക്‌ പണം നല്‍കിയാല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെ മണല്‍ വീട്ടിലെത്തുന്നു. പണം കൊടുത്താല്‍ അധികം കഷ്ടപ്പെടാതെ മണല്‍ വീട്ടിലെത്തുമെന്നതിനാല്‍ ആവശ്യക്കാര്‍ക്ക്‌ താത്പര്യവും ഇതുതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.