Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൃഷി പ്രമോട്ടര്‍മാരെ നിയമിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 07:23 pm IST
inKasargod

ബദിയടുക്ക: കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ യഥാവിധി ലഭിക്കുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി തദ്ദേശിയരായ കൃഷി പ്രമോട്ടര്‍മാരെ നിയമിക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണുന്നതിനും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ബദിയടുക്കയില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുക, തൊഴിലുറപ്പ്‌ പദ്ധതിയില്‍ കാര്‍ഷിക മേഖലയേയും ഉള്‍പ്പെടുത്തുക, അടയ്‌ക്കയുടെ ഉല്‍പാദന മേഖലയിലുണ്ടായ കൃഷിനാശം കണക്കിലെടുത്ത്‌ കമുക്‌ ഒന്നിന്‌  1000  രൂപയും രോഗവും കാലവര്‍ഷക്കെടുതികള്‍ മൂലം നാശമുണ്ടായ കവുങ്ങിന്‌ 5000 രൂപയും തെങ്ങിന്‌ 20000 രൂപയും നഷ്ടപരിഹാരം അനുവദിക്കുക, കാര്‍ഷിക വായ്‌പ നല്‍കുന്നതിന്‌ കര്‍ഷകരില്‍ നിന്നും ഏക്കറിന്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയമായി 1080 രൂപ ഈടാക്കുന്നുണ്ട്‌. ഒരുലക്ഷം രൂപ ലഭിക്കണമെങ്കില്‍ മൂന്ന്‌ ഏക്കര്‍ കൃഷി ഭൂമി വേണമെന്ന നിബന്ധനയുമാണുള്ളത്‌. ഇത്‌ കര്‍ഷകര്‍ക്ക്‌ വലിയ ബാധ്യതയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. അതിനാല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം സര്‍ക്കാര്‍ നേരിട്ട്‌ അടക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്‌. ബിജെപി സംസ്ഥാന സമിതി അംഗം എം.സഞ്ജീവഷെട്ടി കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ ഇടപ്പെടാന്‍ എംഎല്‍എമാര്‍ പരാജയപ്പെട്ടിരിക്കുകയാണ്‌. കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക്‌ മുന്നില്‍ എംഎല്‍എമാര്‍ മൗനം പാലിക്കുകയാണ്‌. ജില്ലയിലെ കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.സഞ്ജീവഷെട്ടി കുറ്റപ്പെടുത്തി. കര്‍ഷകനെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനും ബിജെപി ശക്തമായ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ രൂപം നല്‍കും. ഇതുസംബന്ധിച്ച സജീവമായ ചര്‍ച്ച യോഗത്തില്‍ ഉയര്‍ന്നുവന്നു. നിരവധി കര്‍ഷക സംഘടനാ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ഐത്തപ്പ ഷെട്ടി വിഷയാവതരണം നടത്തി. സംസ്ഥാന സമിതി അംഗം പി.രമേഷ്‌, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ മാലതി.ജെ.കെ, ജില്ലാ സെക്രട്ടറി എസ്‌.കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവകൃഷ്ണഭട്ട്‌ സ്വാഗതവും ബാലകൃഷ്ണഷെട്ടി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.