Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട്‌ കലാപം: മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കണം- കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 09:38 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ കലാപത്തിനിടെ മുസ്ളിംലീഗ്‌ പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ എസ്പിയായിരുന്ന രാംദാസ്‌ പോത്തന്‍ കുറ്റക്കാരനല്ലെന്ന്‌ സിബിഐ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കാസര്‍കോട്‌ കലാപം സംബന്ധിച്ച അന്വേഷണത്തിന്‌ ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി നടത്തിയ താലൂക്ക്‌ ഓഫീസ്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ്‌ നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത്‌. മലബാറിലെമ്പാടും കലാപത്തിന്‌ മുസ്ളിംലീഗ്‌ പദ്ധതിയിട്ടിരുന്നുവെന്ന്‌ അന്നത്തെ ഇണ്റ്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ട്‌. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ ലീഗിണ്റ്റെ ജനപ്രതിനിധികളില്‍ പലരും സെന്‍ട്രല്‍ ജയിലിലെത്തും. ലീഗിലെ എംഎല്‍എയെയും രണ്ട്‌ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളെയും നഗരസഭാ ചെയര്‍മാനെയും കലാപകാരികള്‍ സംഭവസമയത്ത്‌ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുസ്ളിംലീഗിണ്റ്റെ മതതീവ്രവാദ താത്പര്യങ്ങള്‍ പോലും സംരക്ഷിക്കുന്നതിന്‌ മുഖ്യമന്ത്രി നിയമവാഴ്ചയെ തന്നെ അട്ടിമറിക്കുകയാണ്‌ നിസാര്‍ കമ്മീഷന്‍ പിരിച്ചുവിട്ടതിലൂടെ ചെയ്തത്‌. ലീഗ്‌ പ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ എസ്പിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന്‌ വാദിച്ചത്‌ ലീഗാണ്‌. കലാപം തടയുന്നതിനുവേണ്ടി തണ്റ്റെ ചുമതല നിര്‍വ്വഹിക്കുക മാത്രമാണ്‌ എസ്പി ചെയ്തതെന്ന്‌ സിബിഐ വ്യക്തമാക്കിയിരിക്കുന്നു. കാസര്‍കോട്ടെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ ഉത്തരവാദി ആരെന്ന്‌ സിബിഐ റിപ്പോര്‍ട്ടോടെ വ്യക്തമായിരിക്കുകയാണ്‌. കലാപകാരിയുടെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കിയ മുഖ്യമന്ത്രി മാപ്പുപറയണം. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും ഫോണ്‍ ചോര്‍ത്തുന്ന മുഖ്യമന്ത്രിക്ക്‌ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ മടിയാണ്‌. സത്യസന്ധമായി പ്രവര്‍ത്തിച്ച രാംദാസ്‌ പോത്തനെതിരെ നടപടിയെടുത്തു. എന്നാല്‍ സോളാര്‍ തട്ടിപ്പ്‌ അട്ടിമറിക്കുന്ന എഡിജിപി ഹേമചന്ദ്രനെതിരെ നടപടിയില്ല. കോണ്‍ഗ്രസിനെ മുസ്ളിംലീഗിണ്റ്റെ ആലയില്‍ കെട്ടിയിരിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ഉമ്മന്‍ചാണ്ടി ലീഗിനെ പിടികൂടിയിരിക്കുന്നത്‌. മാറാട്‌ കൂട്ടക്കൊലയിലും കാസര്‍കോട്‌ കലാപത്തിലും ലീഗിണ്റ്റെ പങ്ക്‌ വ്യക്തമായതിനാലാണ്‌ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടത്‌. ലീഗിണ്റ്റെ താത്പര്യം സംരക്ഷിക്കുന്നതിന്‌ കെപിസിസി പ്രസിഡണ്ടിന്‌ മന്ത്രിസ്ഥാനം പോലും നിഷേധിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി ചെയ്യുന്നത്‌. ലീഗ്‌ ഇടഞ്ഞപ്പോള്‍ സ്വന്തം പ്രസ്താവന തിരുത്തിയ രമേശ്‌ ചെന്നിത്തല തനിക്ക്‌ നട്ടെല്ലില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.