Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്രത്തിനുനേരെ അക്രമം: സംഘപരിവാര്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 07:09 pm IST
inKasargod

കുമ്പള: ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തി എന്നാരോപിച്ച്‌ ഒരു വിഭാഗം മതതീവ്രവാദികള്‍ കുമ്പളയിലെ ക്ഷേത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച്‌ സംഘപരിവാറിണ്റ്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകുന്നേരം കുമ്പളയില്‍ ഒരു വിഭാഗം മതതീവ്രവാദികള്‍ നടത്തിയ പ്രകടനം അക്രമാശക്തമാവുകയും ബൈക്ക്‌ യാത്രക്കാരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ക്കുനേരെ കല്ലേറ്‌ നടത്തുകയും ചെയ്തു. പോലീസ്‌ പ്രകടനക്കാരെ തടഞ്ഞെങ്കിലും പ്രകടനത്തില്‍ പങ്കെടുത്ത മതതീവ്രവാദ സംഘം ദേശീയപാത ജംഗ്ഷനില്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. കടകളുടേയും വാഹനങ്ങളുടേയും പേര്‌ നോക്കിയായിരുന്നു അക്രമം. കര്‍ണാടക കെഎസ്‌ആര്‍ടിസി ബസ്സിനുനേരെയും കാസര്‍കോട്‌ -തലപ്പാടി റൂട്ടില്‍ ഓടുന്ന ഹനുമാന്‍ ബസ്സിനുനേരെയും കല്ലേറുണ്ടായി. കുമ്പള നിത്യാനന്ദമഠത്തിനുനേരെയും സംഘം അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ്‌ ലാത്തിചാര്‍ജ്ജ്‌ നടത്തിയത്‌. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്‌ ഉമ്മര്‍ ഫാറൂഖിണ്റ്റെ നേതൃത്വത്തിലുള്ള ൨൦൦൦ പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കുമ്പള നിത്യാനന്ദ മഠത്തിനുനേരെ കല്ലെറിഞ്ഞതിന്‌ സെക്രട്ടറി നാരായണദാസിണ്റ്റെ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്ററ്‌ ചെയ്തു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ സംശയാസ്പദമായി പോലീസ്‌ ഓടിച്ചുപിടിക്കാന്‍ ശ്രമിച്ചതിന്‌ ബൈക്കില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ കുമ്പള കുതിരപ്പാടിയും പ്രശാന്ത്‌ (൨൨) കാസര്‍കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ ഉണ്ടായിട്ടും പോലീസ്‌ വേണ്ട മുന്‍ കരുതലുകള്‍ എടുക്കാത്തത്‌ അക്രമ സംഭവങ്ങള്‍ ആളിക്കത്താന്‍ ഇടയായി. പോലീസിണ്റ്റെ കണ്‍മുന്നില്‍ വെച്ചാണ്‌ വഴിയാത്രക്കാരടക്കം വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായത്‌. അക്രമസംഭവങ്ങള്‍ പോലീസിണ്റ്റെ കണ്‍മുന്നില്‍ നടന്നിട്ടും കേസെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തതില്‍ ഹിന്ദുസംഘടനകള്‍ പ്രതിഷേധിച്ചു. പ്രകടനത്തിന്‌ മുന്‍ നിരയില്‍ തന്നെ അറിയപ്പെടുന്ന മുസ്ളിംലീഗ്‌ നേതാക്കള്‍ ഉണ്ടായിട്ടുപോലും ഒരാളുടെ പേരില്‍ മാത്രമാണ്‌ പോലീസ്‌ കേസെടുക്കാന്‍ തയ്യാറായത്‌. വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ അത്‌ തടയാന്‍ പോലീസോ ഭരണകൂടമോ ശ്രമിച്ചില്ല. ഭരണകൂടത്തിണ്റ്റേയും അറിവോടുകൂടിയാണ്‌ അക്രമസംഭവങ്ങള്‍ നടന്നതെന്ന്‌ സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ കാസര്‍കോട്‌ താലൂക്കിലും ഹോസ്ദുര്‍ഗ്ഗ്‌ സര്‍ക്കിള്‍ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസിണ്റ്റെ ശുപാര്‍ശ പ്രകാരം ജില്ലാ കലക്ടര്‍ പി.എസ്‌ മുഹമ്മദ്‌ സഗീറാണ്‌ ഞായറാഴ്ച ഉച്ചയ്‌ക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ്‌ ൧൪൪ സി.ആര്‍.പി.സി വകുപ്പ്‌ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. അനുബന്ധ വകുപ്പുകള്‍ പ്രകാരം ഇക്കാലയളവില്‍ പ്രകടനം നടത്തുന്നതും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്‌. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കുമ്പള, ഉപ്പള, മഞ്ചേശ്വരം, പൈവളിഗെ, പെര്‍ള, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കുമ്പളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ കുമ്പള കണിപ്പുര ഗോപാലകൃഷ്ണക്ഷേത്ര പരിസരത്ത്‌ നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ അധ്യക്ഷന്‍ അംഗാരശ്രീപാദ, പ്രഖണ്ട്‌ പ്രമുഖ്‌ മുരളീധരയാദവ്‌, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക്‌ പ്രസിഡണ്ട്‌ ഉമേഷ്‌ പൈ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന്‌ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട്‌ അയ്യപ്പനായ്‌ക്ക്‌, ബിജെപി ജില്ലാ സെക്രട്ടറി സ്നേഹലത, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക്‌ സെക്രട്ടറി പുരുഷോത്തമ മഞ്ചേശ്വരം, ദിനേശ്‌ ആരിക്കാടി, കിദൂറ്‍ ശങ്കരനാരായണഭട്ട്‌, ഹിന്ദുഐക്യവേദി കുമ്പള പഞ്ചായത്ത്‌ പ്രസിഡണ്ട്‌, സുരേഷ്‌ ശാന്തിപള്ള, ബിജെപി കുമ്പള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രമേഷ്ഭട്ട്‌, കോ-ഓപ്പറേറ്റിവ്‌ ബാങ്ക്‌ പ്രസിഡണ്ട്‌ ശങ്കരആള്‍വ, ഐത്തപ്പ, ഇന്തുശേഖര ആള്‍വ, ശങ്കര.കെ, ദയാനന്ദ കുമ്പള, കമലാക്ഷ ആരിക്കാടി, ശശി കുമ്പള, നാരായണ പൂജാരി, ബാബുഗട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപ്പളയില്‍ നടന്ന പ്രകടനത്തിന്‌ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്‌ കെ.പി.വത്സരാജ്‌, ബജ്‌രംഗ്ദള്‍ ജില്ലാ സഞ്ചാലക്‌ സുരേഷ്കുമാര്‍ഷെട്ടി, സെക്രട്ടറി രഘു, ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യവാഹ്‌ പുരുഷോത്തമന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ വിജയകുമാര്‍റൈ, ബിജെപി മംഗല്‍പാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വസന്തകുമാര്‍ മയ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ കമ്മറ്റി അംഗം ഹരിചന്ദ്ര മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. ബജ്‌രംഗദള്‍ പ്രഖണ്ഡ സമിതി പ്രമുഖ്‌ ലോഹിത്ത്‌ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ മേഖല പ്രസിഡണ്ട്‌ ബി.എം.ഭാസകരന്‍, ഉപേന്ദ്ര ആചാരി, യോഗീഷ്‌ കുച്ചിക്കാട്‌, ആദര്‍ശ്‌ മഞ്ചേശ്വരം, അഡ്വ.നവീന്‍രാജ്‌, ഗണേഷ്‌, പവന്‍യാദവ്‌ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി. ബദിയടുക്കയില്‍ നടന്ന പ്രതിഷേധ യോഗം താലൂക്ക്‌ കാര്യവാഹ്‌ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ നടന്ന പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ മണ്ഡല്‍കാര്യവാഹ്‌ ധന്യകുമാര്‍, ബിജെപി നേതാക്കളായ മഹേഷ്‌, മഞ്ജുനാഥ, ഭാസ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെര്‍ളയില്‍ നടന്ന പ്രകടനത്തിന്‌ ഗണേഷ്‌ പെര്‍ള, രാജശേഖരഭട്ട്‌ എന്നിവരും പൈവളിഗയില്‍ നടന്ന പ്രകടനത്തിന്‌ മണികണ്ഠറാം, സദാശിവ ചേരാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.