Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരാധീനകള്‍ ഒഴിയാതെ നീലേശ്വരം നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 08:11 pm IST
inKasargod

നീലേശ്വരം: നീലേശ്വരം ഗ്രാമപഞ്ചായത്ത്‌ നഗരസഭയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സന്തോഷിച്ച നീലേശ്വരത്തുകാര്‍ക്ക്‌ നിരാശ. നാടിണ്റ്റെ പൊതുവായ വികസനം, നാട്ടുകാര്‍ക്ക്‌ ഒട്ടേറെ സൗകര്യങ്ങളും സൗജന്യങ്ങളും ഇതൊക്കെയായിരുന്നു പ്രതീക്ഷ. സ്ഥലപരിമിതി കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന നഗരസഭ ഓഫീസ്‌ കെട്ടിടത്തില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ പോലും സൗകര്യമില്ല. തൊട്ടടുത്ത മൃഗാശുപത്രി കെട്ടിടത്തിലെ ഒന്നാം നിലയിലെ ഹാളിലാണ്‌ നഗരസഭ കൗണ്‍സില്‍ യോഗം ഇപ്പോഴും ചേരുന്നത്‌. പ്രസ്തുത കെട്ടിടത്തില്‍ എത്തിച്ചേരണമെങ്കില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച കല്‍പ്പടവുകള്‍ കേറിയിറങ്ങണം. നഗരസഭ ഓഫീസിനായി നീലേശ്വരം രാജകൊട്ടാരം ഏറ്റെടുക്കാനുള്ള ശ്രമം ഒരുവര്‍ഷത്തിലേറെയായി നടന്നുവരുന്നു. കഴിഞ്ഞ രണ്ടുബജറ്റിലും ഇതിലേക്കായി തുക നീക്കിവെച്ചിരുന്നു. കൂട്ട്‌ സ്വത്തായി രാജകൊട്ടാരം നില്‍ക്കുന്ന സ്ഥലത്തിണ്റ്റെ അവകാശികളില്‍ ചിലര്‍ അവരുടെ ഓഹരി വിറ്റതുസംബന്ധിച്ച്‌ സ്ഥലം വാങ്ങിയ വ്യക്തി ഹൈക്കോടതിയില്‍ കേസ്‌ കൊടുത്തിരിക്കുകയാണ്‌. സ്ഥലം പാര്‍ട്ടീഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന കീഴ്‌ക്കോടതി വിധിയെ തുടര്‍ന്നാണിത്‌. പൈതൃകസംരക്ഷ സമിതിയും നാട്ടുകാരും ഓട്ടേറെ സംഘടനകളും കൊട്ടാരം ഏറ്റെടുക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ കൊട്ടാരം ഏറ്റെടുക്കല്‍ എളുപ്പമാവില്ല എന്നതാണ്‌ വിദഗ്ധാഭിപ്രായം. നഗരസഭാ ഓഫീസിനായി നിലവിലുള്ള മുന്‍സിപ്പല്‍ ബസ്സ്റ്റാണ്റ്റ്‌ കെട്ടിടം ഉപയോഗപ്പെടുത്താമെന്ന അഭിപ്രായത്തിന്‌ നഗരസഭ വിലകല്‍പ്പിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്ക്‌ വാടകയ്‌ക്ക്‌ നല്‍കിയിരിക്കുന്ന പ്രസ്തുത കെട്ടിടത്തിണ്റ്റെ രണ്ടുനിലകള്‍ പരിഷ്കരിച്ചാല്‍ ഓഫീസ്‌ കെട്ടിടത്തിന്‌ പര്യാപ്തമാകും. ഗ്രാമപഞ്ചായത്തായിരിക്കെ കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം ചെയ്ത ചെറപ്പുറത്തെ മാലിന്യ സംസ്കരണ പ്ളാണ്റ്റ്‌ ഇന്നും പ്രവര്‍ത്തന രഹിതമാണ്‌. നഗരസഭാ ഫണ്ടുപയോഗിച്ച്‌ പ്ളാണ്റ്റിന്‌ വന്‍മതിലും മറ്റുസൗകര്യങ്ങളും നിര്‍ബാധം ചെയ്തുവരുന്നുണ്ട്‌. സംസ്കരണം മാത്രം നടക്കുന്നില്ല. ലക്ഷങ്ങള്‍ ചെലവാക്കി ഒരുക്കിയ പ്ളാണ്റ്റ്‌ നോക്കുകുത്തിയായി നില്‍ക്കുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത്‌ നഗരസഭ അറിയാറേയില്ല. പടന്നക്കാട്‌ നഗരസഭയിലേക്ക്‌ സ്വാഗതമാശംസിച്ചുകൊണ്ട്‌ സ്ഥാപിച്ച ബോര്‍ഡ്‌ കടന്നാലുടന്‍ ദുര്‍ഗന്ധമാണ്‌ ഏവരേയും എതിരേല്‍ക്കുക. നഗരസഭ അതിര്‍ത്തിക്കുള്ളിലെ ദേശിയപാതയോരം മറ്റുപ്രദേശങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. പേരോല്‍ എഫ്സി ഗോഡൗണിന്‌ പരിസരത്ത്‌ നഗരസഭ സ്ഥാപിച്ച മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടം ഇപ്പോള്‍ സാമൂഹ്യ ദ്രോഹികളുടെ ആവാസകേന്ദ്രമാണ്‌. റെയില്‍വേ മേല്‍പ്പാലത്തിന്‌ താഴെ നടുറോഡില്‍ വെച്ചുള്ള മത്സ്യവില്‍പ്പന തൊട്ടടുത്തുള്ള രണ്ടു ആശുപത്രികളെയും കാല്‍നടയാത്രക്കാരെയും വാഹനങ്ങളേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതിലും നഗരസഭയ്‌ക്ക്‌ വിഷമമില്ല. കൊട്ടുമ്പുറും പ്രദേശത്തെ ഒഴുക്കുചാലിന്‌ മേല്‍ സ്ഥാപിച്ച സിമണ്റ്റ്‌ സ്ളാബുകള്‍ പൊട്ടിപ്പൊളിഞ്ഞ്‌ നിരവധിയാത്രക്കാര്‍ക്ക്‌ അപകടം സംഭവിച്ചിരിക്കുന്നു. മഴയ്‌ക്ക്‌ മുന്നോടിയായി ഓവുചാലുകള്‍ വൃത്തിയാക്കുന്ന പരിപാടി ഇവിടെയില്ല. ഒഴുകാതെ കെട്ടിനില്‍ക്കുന്ന മാലിന്യങ്ങള്‍ കോരി റോഡ്‌ വക്കില്‍ നിക്ഷേപിച്ചതുമൂലം വഴിയാത്രക്കാര്‍ക്ക്‌ മൂക്ക്‌ പൊത്താതെ നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഒട്ടേറെ മുറവിളിക്കുശേഷം വേനല്‍ക്കാലത്തിണ്റ്റെ അവസാനത്തോടെ റിപ്പയര്‍ ചെയ്ത തൈക്കടപ്പുറം റോഡ്‌ ആദ്യമഴയില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. സിപിഎമ്മിണ്റ്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ്‌ ഭരണം കയ്യാളുന്ന നീലേശ്വരം നഗരസഭയില്‍ പ്രതിപക്ഷവും നിഷ്ക്രിയരാണ്‌. പക്ഷപാതപരമായ നീക്കം വികസനത്തിണ്റ്റെ കാര്യത്തില്‍ ഉണ്ടായാല്‍ പോലും ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക്‌ സാധിക്കുന്നില്ല എന്നതാണ്‌ വാസ്തവം. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘദൂരവണ്ടികള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റെയില്‍ അധികൃതര്‍ക്ക്‌ മുന്നില്‍ യഥാസമയം നിവേദനം നല്‍കാനോ നേതാക്കളെ കൊണ്ട്‌ എന്തെങ്കിലും ചെയ്യിക്കാനോ നഗരസഭയ്‌ക്ക്‌ സാധിക്കാത്തതിലും പരക്കെ പരാതിയുണ്ട്‌. ജില്ലാ പഞ്ചായത്ത്‌ നഗരസഭയുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുത്തിയ താലൂക്ക്‌ ആശുപത്രിയില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും നാട്ടുകാര്‍ വന്‍പ്രതിഷേധമുയര്‍ത്തി ആശുപത്രി ഗേറ്റ്‌ പൂട്ടിയിട്ട സംഭവവും ഉണ്ടായിട്ടുണ്ട്‌. നീലേശ്വരം നഗരസഭയെ ‘നരകസഭ’യെന്ന്‌ അഭിസംബോധന ചെയ്തുകൊണ്ട്‌ വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഭരണം മാറിയാല്‍ കാര്യങ്ങള്‍ നേരെയാകുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കില്ല. ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിണ്റ്റെ മാതൃക തന്നെയാണ്‌ നീലേശ്വരത്തും നിലനിന്ന്‌ വരുന്നത്‌. നിരാശയോടെയാണെങ്കിലും പ്രതീക്ഷ കൈവിടാതെ നീലേശ്വരത്തുകാര്‍ കാത്തിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.