Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തൃച്ചിറ്റാറ്റ്‌ മഹാവിഷ്ണുക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2013, 01:38 pm IST
inTravel

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണാതിര്‍ത്ഥിയിലാണ്‌ പുരാതനമായ ചിറ്റാറ്റ്‌ മഹാവിഷ്ണുക്ഷേത്രം. പ്രസിദ്ധമായ പഞ്ചപാണ്ഡവമഹാക്ഷേത്രങ്ങളിലൊന്നാണിത്‌. ധര്‍മപുത്രര്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന്‌ വിശ്വാസം. മറ്റുള്ളവ തൃപ്പുലിയൂര്‍ക്ഷേത്രത്തില്‍ ഭീമനും, തിരവാറന്മുളക്ഷേത്രത്തില്‍ അര്‍ജുനനും തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ നകുലനും തൃക്കൊടിത്താനം ക്ഷേത്രത്തില്‍ സഹദേവനുമാണ്‌ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെന്ന്‌ ഐതിഹ്യം. ഈ പഞ്ചമഹാക്ഷേത്രദര്‍ശനം ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു. നൂറ്റിയെട്ട്‌ വൈഷ്ണവ തിരുപ്പതികളില്‍ ഒന്നായ ഈ ക്ഷേത്രം പണ്ട്‌ വഞ്ഞിപ്പുഴ മഠം വകയായിരുന്നുവെന്ന്‌ പഴമ.

ക്ഷേത്രത്തിന്റെ വടക്കേയറ്റത്ത്‌ ആലുമൂട്ടില്‍ തറവാടുമുണ്ട്‌. ക്ഷേത്രത്തിലെ വെടിക്കെട്ടിനായി താമസമാക്കിയ വീട്ടുകാരായിരുന്നു ഇവര്‍. അമ്പലത്തിനെ വലംവയ്‌ക്കുന്നറോഡ്‌. റോഡരുകില്‍ അലങ്കാരഗോപുരം. ഗോപുരം മുതല്‍ ക്ഷേത്രാങ്കണം വരെ വെടിപ്പായ സിമന്റ്‌ പാത. വലതുവശത്ത്‌ കുളം. തൃച്ചിറ്റാറ്റ്‌ – ശംഖ്‌ തീര്‍ത്ഥം എന്നൊക്കെ അറിയപ്പെടുന്ന കുളം. കുളക്കരയില്‍ ആലും മറ്റ്‌ മരങ്ങളും. മനോഹരമായ ചുറ്റമ്പലം. ചുറ്റും പാറകൊണ്ടുണ്ടാക്കിയ തിണ്ണ. തിണ്ണയോട്‌ ചേര്‍ന്ന്‌ പൂ ചൂടി നില്‍ക്കുന്ന തെറ്റിച്ചെടികള്‍. ചേതോഹരമായ കാഴ്ചയാണ്‌ അത്ര ഉയരത്തിലല്ലാത്ത ബലിക്കല്‍പ്പുര. അവയുടെ വശങ്ങളില്‍ മനോഹരമായ കൊത്തുപണികള്‍. ഓടുമേഞ്ഞ നമസ്കാരമണ്ഡപം. കരിങ്കല്‍മാടത്തിന്‌ ചുറ്റും ശില്‍പവേലകള്‍. വട്ടശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാവിഷ്ണു. വലതുകൈയില്‍ ചക്രം. ധര്‍മപുത്രര്‍ പ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം. മൂലവിഗ്രഹത്തിന്റെ കൈയില്‍ ശംഖായിരുന്നുവെന്ന്‌ പറയപ്പെടുന്നു. പാണ്ഡവര്‍ വനവാസക്കാലത്ത്‌ ഇവിടെ താമസിച്ചിരുന്നുവെന്നും ഐതിഹ്യം. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്നും ഒരു കി.മീ. തെക്കുമാറി പാണ്ഡവര്‍ പാറയുമുണ്ട്‌. കിഴക്കോട്ട്‌ ദര്‍ശനം. മൂന്നുപൂജ. ഗണപതിയും ഗോശാലകൃഷ്ണനും ശാസ്താവും ഉപദേവന്മാരായുണ്ട്‌. പ്രത്യേക ഉപദേവക്ഷേത്രങ്ങളുമുണ്ടിവിടെ. മൂന്നുനേരം പൂജയുണ്ട്‌. പാല്‍പ്പായസം പ്രധാന വഴിപാട്‌. ദശാവതാരം ചാര്‍ത്തല്‍ ഇവിടത്തെ വിശേഷ വഴിപാടായി ആറിയപ്പെടുന്നു. ഓരോ അവതാരത്തിന്റെയും ഭാവങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ചന്ദനം ചാര്‍ത്തല്‍ ഓരോ ദിവസവും ഓരോ ഭക്തന്റെയും വഴിപാടായി നടന്നുവരുന്നു. അഷ്ടമിരോഹിണി വിശേഷപ്പെട്ട ആഘോഷമാണ്‌.

തൃച്ചിറ്റാറ്റ്‌ ഉത്സവം മൂനമാസത്തിലാണ്‌. മീനത്തിലെ അത്തത്തിന്‌ കൊടിയേറി പത്തുദിവത്തെ ഉത്സവം. അഞ്ചാം ഉത്സവത്തിന്‌ ഗോശാലകൃണന്റെ ക്ഷേത്രത്തിലും കൊടിയേറ്റമുണ്ട്‌. അത്‌ പ്രത്യേകം കൊടിമരത്തിലാണ്‌. ഉത്സവദിവസങ്ങളില്‍ സേവയും ഉത്സവബലിയും കഥകളിയും മുഖ്യ പരിപാടികള്‍. തിരുവോണദിവസമാണ്‌ ആറാട്ട്‌. പമ്പയാറ്റിലെ വടശേരിക്കടവില്‍ ആറാട്ട്‌ നടക്കും. ക്ഷേത്രത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ ആറാട്ട്‌ കടവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ആറാട്ട്‌ കടന്നുപോകുന്ന പാതവക്കില്‍ ഇരുവശത്തും നൂറ്റിയൊന്ന്‌ തീവട്ടികള്‍ വീതം കത്തിച്ചുവയ്‌ക്കും. മുപ്പത്തിരണ്ട്‌ പന്തങ്ങള്‍ വീതമുള്ള ഓരോ തീവട്ടിയ്‌ക്കുമുണ്ട്‌ പ്രത്യേകതകള്‍. തീവട്ടികളുടെ ദീപപ്രഭയിലൂടെ കടന്നുപോകുന്ന ആറാട്ട്‌ ഒന്നാകാണേണ്ടതുതന്നെയാണ്‌. പണ്ട്‌ കുട്ടനാടന്‍ പ്രദേശങ്ങളിലെ കൈനകരി, മിത്രകരി തുടങ്ങി ഇരുപത്തിയൊന്ന്‌ കളരികളും ഈ ഉത്സവത്തില്‍ പങ്കെടുത്തിരുന്നുവെന്ന്‌ പഴമക്കാര്‍. ആറാട്ട്‌ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന്‌ സമാപനമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.