Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ധര്‍മ്മശാലയിലെ ചൈനീസ്‌ ചാരന്‍ പദ്ധതിയിട്ടത്‌ ഭീകര ലക്ഷ്യത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:03 pm IST
inWorld

ധര്‍മ്മശാല: തിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുടെ താമസ സ്ഥലമായ ധര്‍മ്മശാലയില്‍ പിടിയിലായ ചൈനീസ്‌ ചാരന്റെ പദ്ധതികള്‍ ഭീകരമായ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന്‌ വെളിപ്പെടുന്നു. ഇന്ത്യന്‍ പോലീസിന്റെ പിടിയിലായ 33 കാരന്‍ പെന്‍പാ ത്സെറിംഗ്‌ മുമ്പ്‌ ചൈനീസ്‌ പട്ടാളമായ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയില്‍ അംഗമായിരുന്നു. രണ്ട്‌ തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നടത്തിയ പദ്ധതിക്കിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. തിബറ്റന്‍ സമൂഹത്തിനിടയില്‍ ഭീകരതയും അരാജകത്വവും ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു പെന്‍പാ ത്സെറിംഗിന്‌.

സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഭവത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്‌. വെളിപ്പെടുന്നത്‌ സിനിമാകഥയെ പോലും അതിശയിപ്പിക്കുന്നതാണ്‌. “ഏറ്റവും പുതിയ ഈ സംഭവത്തോടെ വ്യക്തമാകുന്നത്‌, ചൈനാ സര്‍ക്കാര്‍ ദലൈലാമയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും അതീവ തല്‍പരരാണെന്നാണ്‌. അതിനു വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും നാടുകടത്തപ്പെട്ട ലാമയേയും സമൂഹത്തേയും തകര്‍ക്കാന്‍ ആസൂത്രണങ്ങള്‍ തുടരുകയാണെന്നുമാണ്‌,” പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

തിബറ്റന്‍ സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണമനുസരിച്ച്‌ പിടിയിലായ ചാരന്‍ സെന്‍ട്രല്‍ തിബറ്റിലെ നാഗ്ചു മേഖലയിലെ ഌാറിയില്‍നിന്നുള്ളയാളാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്നത്തെ രാഷ്‌ട്രീയ-നിയമകാര്യ സെക്രട്ടറിയായിരുന്ന ലി യുഖാന്‍ 2009-ല്‍ ഇയാളെ റിക്രൂട്ട്‌ ചെയ്ത്‌ ഇന്ത്യയിലേക്ക്‌ അയക്കുകയായിരുന്നു. പെന്‍പക്ക്‌ ആയുധ പരിശീലനവും കായിക പരിശീലനവും നല്‍കി. 1999 മുതല്‍ 2002 വരെ പീപ്പിള്‍സ്‌ ആര്‍മിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ശേഷമാണ്‌ ഇന്ത്യയിലേക്ക്‌ നിയോഗിക്കപ്പെട്ടത്‌, പത്രക്കുറിപ്പു പറയുന്നു.

ഈ വിവരങ്ങളെല്ലാം പിടിയിലായ പെന്‍പാ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ വിഭാഗത്തോടു നടത്തിയ കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തിയതാണ്‌. ഇയാള്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരനായാണ്‌ നടിച്ചിരുന്നത്‌. തിബറ്റന്‍ എന്‍ജിഒകളെക്കുറിച്ചും അവിടത്തെ മുതിര്‍ന്ന പ്രവര്‍ത്തകരെയും നടപടി ക്രമങ്ങളെയും നിത്യജീവിത സംവിധാനങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പപ്പോള്‍ ഫോണ്‍ വഴി അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ വീ ചാറ്റ്‌, ക്യു ക്യു തുടങ്ങിയ സംവിധാനങ്ങള്‍ വഴി ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറിയിരുന്നു.

ഒടുവില്‍ രണ്ടു തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നിയുക്തനാകുകയായിരുന്നു പെന്‍പാ. “ഈ യത്നം നടപ്പിലാക്കാന്‍ രണ്ടുവട്ടം പെന്‍പാ കാഠ്മണ്ഡുവില്‍ എത്തിയിരുന്നു 2012-ല്‍. ലി യും മറ്റു ചൈനാ ഏജന്റുമാരും താഷി ഗ്യാല്‍റ്റ്സന്‍, കര്‍മാ യേഷി എന്നീ യുവാക്കളെ വകവരുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരും 2010-ല്‍ തിബറ്റില്‍നിന്ന്‌ ഇന്ത്യയിലേക്കു രക്ഷപെട്ടു കടന്നവരാണ്‌. പെന്‍പക്കു പ്രയോഗിക്കാന്‍ ലീ യും കൂട്ടരും മൂന്നു തരത്തിലുള്ള വിഷം പെന്‍പയുടെ മുന്നില്‍ വെച്ച്‌ കോഴിയിലും പട്ടിക്കുഞ്ഞുങ്ങളിലും പരീക്ഷിച്ചു വിജയിക്കുന്നതു തെളിയിച്ച ശേഷമാണ്‌ നല്‍കിയത്‌. 2009 മെയ്‌ മുതല്‍ ഇതുവരെ 11 ലക്ഷം ഇന്ത്യന്‍ രൂപ പെന്‍പക്ക്‌ ചെലവിടാനായി ചൈനാ അധികൃതര്‍ നല്‍കിയതായും വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പെന്‍പയുടെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സംശയം തോന്നിയ തിബറ്റന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ പോലീസിനു പരാതി നല്‍കി. അവര്‍ പെന്‍പയെ ഏറെ നാള്‍ നീരീക്ഷിച്ച ശേഷമാണ്‌ ബുധനാഴ്ച അറസ്റ്റുചെയ്തതെന്ന്‌ കാംഗ്രയിയെ പോലീസ്‌ സൂപ്രണ്ട്‌ ബല്‍ബീര്‍ താക്കൂര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.