Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അശ്രദ്ധ വരുത്തിയ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 10:56 pm IST
in Vicharam

എന്‍സിസിയുടെ ദേശീയ ട്രക്കിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച്‌ എന്‍സിസി കേഡറ്റുകള്‍ മലയാറ്റൂരിലെ മഹാഗണിത്തോട്ടത്തിന്‌ സമീപത്തെ പുഴയില്‍ മുങ്ങിമരിച്ചത്‌ ഇത്‌ ഈ സ്ഥലത്ത്‌ നടക്കുന്ന ആദ്യ ദുരന്തമല്ല. പത്ത്‌ വര്‍ഷത്തിനിടെ ഈ പുഴയില്‍ പൊലിഞ്ഞത്‌ അമ്പത്‌ ജീവനുകളാണ്‌. സമീപത്തെ പുഴ കാലറ്റംവരെ മാത്രം വെള്ളമുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ്‌. സ്ഥലഭംഗി കണ്ട്‌ ഫോട്ടോയെടുക്കാന്‍ പാറപ്പുറത്ത്‌ കയറിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ ആദ്യം പുഴയില്‍ വീണത്‌. സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റ്‌ നാലുപേരുംകൂടി പുഴയില്‍ വീണ്‌ മരിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവര്‍ ദല്‍ഹി ഡയറക്ടറേറ്റില്‍നിന്നുള്ള കേഡറ്റുകളാണ്‌. ട്രക്കിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കാണ്‌ അപകടമരണം സംഭവിച്ചത്‌. പുഴയുടെ നടുവില്‍ കമ്പുകള്‍ നാട്ടി അപായസൂചന നല്‍കുന്ന റിബണ്‍ വലിച്ചുകെട്ടിയിരുന്നത്‌ വകവയ്‌ക്കാതെ ഇറങ്ങിയ കുട്ടികളാണ്‌ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട്‌ മരണത്തെ പുല്‍കിയത്‌. ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ വീണ മൂന്നുപേരെ വനസംരക്ഷണസമിതി സെക്യൂരിറ്റി ഗാര്‍ഡും സംഘവും മുങ്ങിയെടുത്തെങ്കിലും ആശുപത്രിയിലേക്ക്‌ പോകുംവഴി മരണമടഞ്ഞു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനെത്തിയ ആംബുലന്‍സില്‍ ഓക്സിജന്‍ സൗകര്യമില്ലാതിരുന്നതും മരണകാരണമായി. ക്ഷുഭിതരായ നാട്ടുകാര്‍ മലയാറ്റൂര്‍ സെന്ത്തോമസ്‌ ആശുപത്രിയില്‍നിന്നും എത്തിയ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്‌ തടഞ്ഞു.

ഇത്‌ മൂന്ന്‌ മണിക്കൂര്‍ തുടര്‍ച്ചയായി പ്രതിഷേധിച്ച നാട്ടുകാര്‍ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കിയതിന്‌ ശേഷമാണ്‌ മൃതദേഹം നീക്കിയത്‌. സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുവാന്‍ എന്‍സിസി ഡയറക്ടറേറ്റിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. മുങ്ങിമരണങ്ങള്‍ സാധാരണയായ ഈ സ്ഥലത്ത്‌ അപകടമേഖലയായിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തത്‌ തെളിയിക്കുന്നത്‌ അധികൃതരുടെ അനാസ്ഥയാണെന്നായിരുന്നുവെന്ന്‌ നാട്ടുകാരുടെ പരാതി ന്യായീകരിക്കാവുന്നതാണ്‌. ഈ മേഖല അപകടസാധ്യതയുള്ളതാണെന്ന്‌ അനേകം മരണങ്ങള്‍ തെളിയിച്ചിട്ടും യാതൊരു സുരക്ഷാ സംവിധാനങ്ങളോ കാവല്‍ക്കാരോ ഇവിടെയില്ല. മഹാഗണി തോട്ടത്തിനരികെയുള്ള പുഴ വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലയാണ്‌. കഴിഞ്ഞ ബുധന്‍ കേരളത്തിന്‌ ദുരന്ത ബുധനായിരുന്നു. കേരളത്തിലും കേരള-കര്‍ണാടക അതിര്‍ത്തിയിലും സംഭവിച്ച അപകടങ്ങളില്‍ മരിച്ചത്‌ ഇരുപതോളം പേരാണ്‌. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കനത്ത പരാജയമാണ്‌. സപ്തതി കഴിഞ്ഞ രണ്ട്‌ കാവല്‍ക്കാരും പേരിനൊരു ബോര്‍ഡും ഒഴിച്ചാല്‍ മറ്റൊരു മുന്നറിയിപ്പോ സുരക്ഷാ സംവിധാനമോ ഇവിടെയില്ല. വിദ്യാര്‍ത്ഥികള്‍ ട്രക്കിംഗിന്റെ ഹരത്തില്‍ സ്വയരക്ഷ വിസ്മരിക്കുന്നവരാണ്‌. മരിച്ച വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനക്കാരാണ്‌. ക്യാമ്പ്‌ കഴിയുന്നതുവരെ ബന്ധപ്പെട്ടവര്‍ മുന്‍കരുതല്‍ എടുക്കേണ്ടിയിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്‌. പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള എന്‍സിസി വിഭാഗം ക്യാമ്പ്‌ നടത്തിപ്പില്‍ മതിയായ ജാഗ്രത പാലിച്ചില്ലെന്നാണ്‌ ഈ മരണം തെളിയിക്കുന്നത്‌.

അധികൃതര്‍ ഇത്തരം പരിശീലനങ്ങള്‍ അപരിചിതമായ സ്ഥലത്ത്‌ നടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. അധികൃതരുടെ ഈ നിസ്സംഗതക്കെതിരെയാണ്‌ ജനരോഷം ഉയര്‍ന്നത്‌. കേരളത്തിലെ പുഴകള്‍ വിനോദസഞ്ചാരികളായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ അപകടക്കെണിയാണ്‌. പുറമെ ശാന്തമാണെങ്കിലും മണല്‍വാരലും മറ്റും മൂലം കുഴികളും ചുഴികളും ധാരാളമാണ്‌. വെള്ളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹരമായതിനാല്‍ അവര്‍ ഈ പുഴകളിലേക്കും ചാടി അപകടപ്പെടുന്നത്‌ ഇന്ന്‌ തുടര്‍ക്കഥയാണ്‌. നീന്തല്‍ അറിയാവുന്നവര്‍പോലും കയങ്ങളില്‍പ്പെട്ട്‌ മരണമടയുന്നുണ്ട്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ പുഴയോരങ്ങളില്‍ സംസ്ഥാനത്ത്‌ പത്ത്‌ പേരോളം മുങ്ങിമരിച്ചിട്ടുണ്ട്‌. ഇങ്ങനെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇത്‌ അന്വേഷണം പ്രഖ്യാപിക്കലില്‍ ഒതുങ്ങുകയും വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക്‌ പോയി മരണത്തിനിരയാകുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണയാകുമ്പോള്‍ അപകടമേഖലയായ പുഴയോരങ്ങളില്‍ സംരക്ഷണഭിത്തി കെട്ടാനോ, മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കോനോ വനംവകുപ്പോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ ദുരന്തത്തിലും അന്വേഷണത്തിന്‌ ഉത്തരവിറങ്ങി. തേക്കടി ബോട്ട്‌ ദുരന്തം നിരവധിപേരുടെ ജീവനെടുത്തു. പക്ഷേ അന്വേഷണം ഇഴഞ്ഞു. വാട്ടര്‍ ടൂറിസമുള്ള കേരളത്തില്‍ ജലവിനോദ മേഖലയിലെ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.