Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അറിവിന്റെ വിലമതിക്കാനാകാത്ത ഗ്രന്ഥശേഖരവുമായി ഒരു ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 10:29 pm IST
in Kollam

കൊട്ടാരക്കര: പൂര്‍വ്വസൂരികളായ ഋഷീശ്വരന്മാരുടെ അകകണ്ണില്‍ തെളിഞ്ഞുവന്ന ലോകത്ത്‌ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ശാസ്ത്ര സത്യങ്ങളും പ്രകൃതിയുടെയും സൂര്യന്റേയും തുടങ്ങി സര്‍വചരാചരങ്ങളുടെയും ജീവിത ചക്രങ്ങളും എന്നുവേണ്ട എല്ലാം ആചാര്യന്മാര്‍ ഗ്രന്ഥത്തിലാക്കി സൂക്ഷിച്ചെങ്കിലും പുതുതലമുറയ്‌ക്ക്‌ ഇവയെല്ലാം അജ്ഞാതം. ഈ കുറവ്‌ പരിഹരിച്ച്‌ പുതുതലമുറയെ ഇന്നുകാണുന്നതു മാത്രമല്ല സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പേ ഈശാസ്ത്രങ്ങള്‍ ഭാരത ഋഷിമാരുടെ മനോമുകരത്തിലുണ്ടായിരുന്നുവെന്ന്‌ ഓര്‍മ്മിക്കാന്‍ ഒരു ഗ്രന്ഥപ്പുര ഒരുക്കി കാത്തിരിക്കുകയാണ്‌ പുത്തൂരിനടുത്ത്‌ കൈതക്കോട്‌ കന്യാര്‍കാവ്‌ എന്ന വനദുര്‍ഗാ നാഗരാജ ക്ഷേത്രം.

ദേവഭാഷയില്‍ വിരചിതമായ നാല്‌ വേദങ്ങളും പതിനെട്ട്‌ പുരാണങ്ങളും ഉപനിഷത്തുകളും എല്ലാം ഇതില്‍പ്പെടും. ദേവഭാഷ അറിയാമെങ്കില്‍ കന്യാര്‍കാവിലെ വിശാലമായ ഗ്രന്ഥപ്പുരയില്‍ എത്തുകയേ വേണ്ടു. വൈമാനികശാസ്ത്രം, ആയൂര്‍വേദശാസ്ത്രം, അഷ്ടാംഗഹൃദയം തുടങ്ങി ഏതിനേയും കുറിച്ച്‌ ആധുനിക ശാസ്ത്രജ്ഞര്‍ക്കും നിരീശ്വരവാദികള്‍ക്കും സംശയനിവൃത്തി വരുത്താം.

ഭാരത പുണ്യപുരാണ ദര്‍ശന ചരിത്രായനം എന്ന പേരില്‍ പതിനെട്ട്‌ പുരാണ ഗ്രന്ഥങ്ങളും അവയിലെ സാരാംശവും ജനഹൃദയങ്ങളിലെത്തിക്കാന്‍ 2006 മുതല്‍ എല്ലാവര്‍ഷവും പുരാണയജ്ഞം നടത്താന്‍ ഭാരവാഹികള്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ്‌ ഇത്തരം ഒരു ഗ്രന്ഥപ്പുര എന്ന സങ്കല്‍പത്തിലേക്ക്‌ ഭാരവാഹികളെ എത്തിച്ചത്‌. പതിനെട്ട്‌ പുരാണങ്ങളില്‍ ഒന്നാമത്തേതായ അഗ്നിപുരാണം അന്വേഷിച്ച്‌ കണ്ടെത്താന്‍ തൃശൂര്‍ വെള്ളിതിട്ട കിഴക്കേടത്ത്‌ മനയില്‍ എത്തേണ്ടിവന്നു.

എന്നാല്‍ 2012 ആയപ്പോള്‍ വായുഭവിഷ്യ പുരാണങ്ങള്‍ ഉള്‍പ്പെടെ 14 പുരാണങ്ങളുടെ സാരാംശം മനസ്സിലാക്കാനും നേരില്‍ കാണാനും ഇവിടത്തുകാര്‍ക്ക്‌ കഴിഞ്ഞു. ഇത്തവണത്തെ നവരാത്രി പിന്നിട്ടപ്പോള്‍ 18 പുരാണങ്ങള്‍ മാത്രമല്ല വാല്‍മീകി വിരചിതമായ രാമായണവും വേദവ്യാസ വിരചിതമായ മഹാഭാരതം, വേദങ്ങളുടെ നാനാര്‍ത്ഥവും പ്രതിപാദിക്കുന്ന ഉപനിഷത്തുകളായ ഈശോവാസ്യോപനിഷത്ത്‌, കേനോപനിഷത്ത്‌, കഠോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മണ്ഡുകോപനിഷത്ത്‌, തൈത്തിരിയോപനിഷത്ത്‌, ഛാന്ദ്യേകോപനിഷത്ത്‌ എന്നിവയെല്ലാം ഗ്രന്ഥപ്പുരയിലെത്തി അറിവിന്റെ പ്രകാശം ചൊരിഞ്ഞ്‌ തുടങ്ങി. കൂടാതെ ശിക്ഷ, ഛന്ദസ്‌, ജ്യോതിഷം, കല്‍പം തുടങ്ങിയ വേദാംശങ്ങള്‍, നാരായണീയം, ഭഗവദ്ഗീത. ലളിതാസഹസ്രനാമം, സന്യാസദീക്ഷകള്‍ എന്നീ ഗ്രന്ഥങ്ങളും ഇതില്‍പെടും. 18 പുരാണങ്ങളായ അഗ്നിപുരാണം, ബ്രഹ്മവൈവര്‍ത്ത പുരാണം, വാരാക്ഷിപുരാണം, നാരദീയ പുരാണം, ഗരുഢപുരാണം, വാമനപുരാണം, പ്രഹ്മാണ്ഡ പുരാണം, ലിംഗപുരാണം, വായുപുരാണം, ഭവിഷ്യപുരാണം, പത്മപുരാണം, വിഷ്ണു പുരാണം, സ്കന്ദപുരാണം, ഭാഗവത പുരാണം എന്നിവ പ്രത്യേകമായി സൂക്ഷിച്ച്‌ ആരാധിക്കുന്നു. ഈ ഗ്രന്ഥപ്പുര കാണാനും ഗ്രന്ഥങ്ങളെ വണങ്ങാനും നിരവധി ഭക്തജനങ്ങള്‍ ഇപ്പോള്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്‌. ഗ്രന്ഥപ്പുരയെപ്പറ്റി കേട്ടറിഞ്ഞ്‌ ഒരുപറ്റം ചരിത്രവിദ്യാര്‍ത്ഥികളും ഗ്രന്ഥപ്പുര സന്ദര്‍ശിച്ചിരുന്നു. ആധുനിക തലമുറയ്‌ക്ക്‌ ഭാരത സംസ്കാരത്തെപ്പറ്റി മനസ്സിലാക്കാനും പഠിക്കാനുമുള്ള വിശാലമായ ഒരു പുരാണ ഗ്രന്ഥശാലക്കാണ്‌ ഭാരവാഹികള്‍ രൂപം നല്‍കിയിരിക്കുന്നത്‌. ഈ ആവശ്യത്തിലേക്ക്‌ കാലപ്പഴക്കത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാണ ശാസ്ത്രസത്യങ്ങള്‍ തേടിയെടുത്ത്‌ ഗ്രന്ഥപ്പുരയില്‍ എത്തിക്കുന്ന മഹത്‌യജ്ഞത്തിനും രൂപം നല്‍കിയിട്ടുണ്ട്‌. ഋഷിമാരുടെ ജീവിത ചരിത്രങ്ങളും അവര്‍ ഭാവി തലമുറക്കായി കാഴ്ചവച്ച വിശാലമായ അറിവുകളും പുത്തന്‍ സംസ്കാരത്തിന്റെ പേരുപറഞ്ഞ്‌ മണ്‍മറയാതിരിക്കാന്‍ ഇവര്‍ നടത്തുന്ന യജഞ്ഞത്തിന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആശാവഹമായ പിന്തുണയും ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ സാക്ഷ്യപത്രമെന്നോണം ദേവഭാഷയില്‍ താളിയോലയില്‍ വിരചിതമായ വാല്‍മീകി രാമായണം ഗ്രന്ഥശേഖരത്തില്‍ എത്തിച്ചേര്‍ന്നു. വനദുര്‍ഗ, നാഗരാജ, നാഗകന്യക, നാഗയക്ഷി, വീരഹനുമാന്‍, പത്നിസമേതനവഗ്രഹങ്ങള്‍, കയ്‌പില്ലാത്ത കാഞ്ഞിരമരത്തണലില്‍ വേദവ്യാസനും മഹാഗണപതിയും തുടങ്ങി അപൂര്‍ പ്രതിഷ്ഠകളുള്ള മഹാക്ഷേത്രമാണ്‌ ഗ്രാമീണാന്തരീക്ഷത്തില്‍ വയലേലയുടെ അരികിലായി സ്ഥിതി ചെയ്യുന്ന കന്യാര്‍കാവ്‌ വനദുര്‍ഗാ നാഗരാജാ ക്ഷേത്രം. ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ തന്നെയാണ്‌ ഗ്രന്ഥപ്പുരയും ഒരുക്കിയിട്ടുള്ളത്‌.

>> ജി.സുരേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.