Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മാമ്പുഴ ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 09:43 pm IST
in Travel

കൊല്ലം ജില്ലയില്‍ കൊറ്റങ്കര പഞ്ചായത്തിലാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രം. പടിഞ്ഞാറോട്ട്‌ ദര്‍ശനമുള്ള നൂറ്റിയെട്ട്‌ മഹാശിവാലയങ്ങളില്‍ ഒന്നാണിത്‌.

മുല്ലപ്പന്തലിന്റെ ആകൃതിയിലുള്ള നാലമ്പലം. ശില്‍പ്പചാരുതയാര്‍ന്ന മുഖമണ്ഡപം. കൃഷ്ണശിലയില്‍ തീര്‍ത്ത ശ്രീകോവില്‍. ഈ നാടിന്‌ ഐശ്വര്യമായി അതിനുള്ളില്‍ ഇരുന്നരുളുന്ന ഇണ്ടിളയപ്പന്‍. ആകാശം മുട്ടെ ശരീര ചൈതന്യമുള്ള ഭഗവാന്റെ സവിശേഷതയോടുകൂടിയ മഹാക്ഷേത്രം. കുടുംബദുരിതങ്ങളും കാര്യവിഘ്നങ്ങളും മംഗല്യതടസങ്ങളും മൂലം അസ്വസ്ഥമാകുന്ന ഭക്തമനസ്സുകള്‍ക്ക്‌ അഭയമേകി ഇണ്ടലകറ്റുന്ന അപ്പനായ സാക്ഷാല്‍ പരമേശ്വരമൂര്‍ത്തി ഇണ്ടിളയപ്പന്‍ ഭക്തരെ അനുഗ്രഹിക്കുന്നു. ശബരിമല ധര്‍മശാസ്താവിന്റെ ഭാവത്തില്‍ പ്രതിഷ്ഠയോടുകൂടിയ അയ്യപ്പക്ഷേത്രവും മഠത്തിലെ ദേവിക്കുള്ള ക്ഷേത്രവും ഉപദേവാലയങ്ങളായുണ്ട്‌. കാവിനോട്‌ ചേര്‍ന്ന്‌ തെളിനീര്‍ക്കുളവുമുണ്ട്‌.

പ്രധാനവഴിപാട്‌ ഒരു ദിവസത്തെ പൂജയാണ്‌. ചന്ദ്രപൊങ്കാലയും ജലധാരയും ഹോമങ്ങളും മറ്റ്‌ വഴിപാടുകള്‍. മണ്ഡലകാലത്തെ ചിറപ്പ്‌ മഹോത്സവം പ്രസിദ്ധമാണ്‌. കാവില്‍ സജീവ സര്‍പ്പസാന്നിധ്യമുള്ളതുകൊണ്ട്‌ തുലാം മാസത്തില്‍ നടക്കുന്ന നാഗപൂജയും പ്രത്യേകതയുള്ളതാണ്‌. പാര്‍ത്ഥനെ പരീക്ഷിക്കുവാന്‍ പരമശിവന്‍ പാര്‍വതീസമേതനായി എത്തുകയും പാര്‍ത്ഥന്റെ അഹങ്കാരം ശമിപ്പിച്ച്‌ പാശുപതാസ്ത്രം നല്‍കിയശേഷം വിശ്രമത്തിനായി കാടുകളും പുഴകളും നിറഞ്ഞ പ്രദേശത്ത്‌ വരികയും പുഴയില്‍ നീരാടുകയും ചെയ്തു. മഹാദേവന്‍ നീരാടിയ പുഴ മഹാദ്യു പുഴയായി. പിന്നീട്‌ അത്‌ ലോപിച്ച്‌ മാമ്പുഴയായി. പുഴയോരത്തുള്ള വനങ്ങളില്‍ ദുരിതമനുഭവിച്ച്‌ കഴിഞ്ഞിരുന്ന കാട്ടുജാതിക്കാര്‍ പരമശിവനെ പ്രാര്‍ത്ഥിക്കുകയും കിരാതവേഷം പൂണ്ട ഭഗവാന്‍ പ്രത്യേക്ഷപ്പെട്ട്‌ കാട്ടുമൃഗങ്ങളെ ഓടിച്ച്‌ ശിവഭക്തരായ അവര്‍ക്ക്‌ അഭയം നല്‍കുകയും ചെയ്തു. കാനനഭംഗി നിറഞ്ഞ ഈ സ്ഥലത്ത്‌ കല്‍ത്തറ കെട്ടി അവര്‍ പ്രാര്‍ത്ഥിച്ചുപോന്നു. കാലാന്തരത്തില്‍ ബ്രാഹ്മണരോട്‌ യുദ്ധം ചെയ്യേണ്ടിവന്ന പാപ പരിഹാരത്തിനായി അന്നത്തെ ദേശാധിപതി മാമ്പുഴദേശം കരമൊഴിവായി ബ്രാഹ്മണര്‍ക്ക്‌ നല്‍കുകയും നവീനരീതിയിലുള്ള ഒരു മഠം പണികഴിപ്പിച്ച്‌ അവരെ പാര്‍പ്പിക്കുകയും ചെയ്തു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഈ ബ്രാഹ്മണ കുടുംബത്തില്‍ സന്തതി ഇല്ലായ്‌കയാല്‍ കുടുംബം അന്യംനിന്നു പോവുകയും അന്നത്തെ ദേശിംഗനാട്‌ രാജാവ്‌ ദാനമായി കല്‍ത്തറയും ദേശവും നല്‍കുകയും ചെയ്തു. പിന്നീട്‌ കല്‍ത്തറമാറ്റി ക്ഷേത്രം പണിയുകയും വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. മുക്കാട്ട്‌ മഠത്തില്‍ നിന്ന്‌ ഭക്തജനങ്ങള്‍ക്ക്‌ കൈമാറിയ ക്ഷേത്രത്തിന്റെ പൗരാണികത്വം ഒട്ടും കൈവിടാതെയാണ്‌ പുതിയ ക്ഷേത്രം പണിത്‌ പുനഃപ്രതിഷ്ഠ നടത്തിയത്‌.

ഭഗവാന്റെ തിരുനാളായ മീനമാസത്തിലെ പുണര്‍തം ഉത്സവമായി ആഘോഷിക്കുന്നു. കൊറ്റങ്കര, ഏറത്ത്‌, മാമ്പുഴ എന്നീ കരകളാണ്‌ ഉത്സവത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ഉത്സവത്തിന്റെ മുന്നോടിയായി കരകളില്‍ പറ എഴുന്നെള്ളിപ്പ്‌ നടക്കും. അതാത്‌ കരകളില്‍ വച്ച്‌ കെട്ടുന്ന എടുപ്പുകുതിരയെ ദൂരം പോലും കണക്കാക്കാതെ എടുത്തുകൊണ്ടുവരുന്ന കാഴ്ച ആരിലും കൗതുകമുണര്‍ത്തും. പല സ്ഥാപനങ്ങളുടെയും ഫ്ലോട്ടുകളും വണ്ടിക്കുതിരകളും മറ്റും കെട്ടുകാഴ്ചകളും അണിനിരക്കുന്ന ഘോഷയാത്രയുമുണ്ടാകും. പത്തില്‍ കുറയാത്ത ദിവസങ്ങള്‍ നീണ്ടുപോകുന്ന മഹോത്സവം ഇന്നാട്ടിലെ ദേശീയോത്സവം കൂടിയാണ്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

News

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.