Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയുടെ കാര്യത്തില്‍ വേണ്ടത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 09:28 pm IST
inVicharam

നമ്മളുടെ ഭരണാധികാരികളുടെ പല സത്യവാങ്മൂലങ്ങളും അത്ര സത്യസന്ധമായുള്ളവയോ എന്നു തോന്നിപ്പോകുന്നു. പലതും നാടിനും നാട്ടാര്‍ക്കും കീര്‍ത്തി പരത്തുന്നതല്ല. സേതുബന്ധനവും വന്യജീവി സൗഹൃദവുമുള്ള ശബരിമല തീര്‍ത്ഥാടനവും എല്ലാ പുണ്യപരിപാവനമെന്ന്‌ പലപ്പോഴും അറിഞ്ഞോ അറിയാതെയോ മറക്കുന്നതും മറയ്‌ക്കുവാന്‍ ശ്രമിക്കുന്നതുമായി കാണുന്നു. കടുവാ സങ്കേതത്തില്‍ നുഴഞ്ഞുകയറിയ ഒരു ആരാധനാ കേന്ദ്രമെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അത്‌ കടുവയെ കിടുവയാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്‌. ശബരിമല ഭക്തര്‍ക്ക്‌ വന്യമൃഗങ്ങളും പൂജനീയരാണ്‌. തത്വമസി മുദ്രാവാക്യമാക്കിയ മറ്റേതെങ്കിലും ആരാധനാ കേന്ദ്രം ഈ ലോകത്ത്‌ ചൂണ്ടിക്കാണിക്കുവാന്‍ ഉണ്ടാകുമോ? ശരണം വിളിക്ക്‌ വഴിമാറുന്ന വന്യമൃഗങ്ങളാണവിടെ ഉള്ളത്‌. ഇങ്ങനെയുള്ള ശബരിമലയേ തളക്കുവാന്‍ ശ്രമിക്കുന്നത്‌ ദുരൂഹത പരത്തുന്നതായി തോന്നുന്നതിന്‌ കാരണം പല മുന്‍ അനുഭവങ്ങളുടേയും പരിചയത്തിലാണ്‌.

ഭാരതീയ സംസ്ക്കാരത്തിന്റെ ആത്മാവാണ്‌ നമ്മുടെ പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അതിനെ ബോധപൂര്‍വം അവഗണിക്കുക. സാങ്കേതികത പറഞ്ഞു ചെറുതാക്കാന്‍ ശ്രമിക്കുക. ‘പില്‍ഗ്രീം ടൂറിസം’ എന്നുപറഞ്ഞ്‌ വകമാറ്റി അവതരിപ്പിക്കുക. ആത്മീയ പാരമ്പര്യത്തിനെ നിസ്സാരവല്‍ക്കരിച്ച്‌ വ്യാപാര ത്രാസ്സില്‍ ചില്ലറ വില്‍പ്പനയ്‌ക്ക്‌ ശ്രമിക്കുക. മതേതര രാജ്യമെന്ന്‌ പറഞ്ഞ്‌ പുണ്യസ്ഥലങ്ങളെ ലോകസമക്ഷം വേണ്ടവിധത്തില്‍ പ്രശോഭിപ്പിക്കാതിരിക്കുക. ഇവയെല്ലാം ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കയോടെയാണ്‌ കാണുന്നത്‌.

വാസ്തവത്തില്‍ ലോകത്ത്‌ മറ്റൊരിടത്തും കണികാണാന്‍ സാധിക്കാത്ത തനിമയുള്ള നമ്മളുടെ പുണ്യ സങ്കേതങ്ങളെ ലോകസമക്ഷം ഉയര്‍ത്തിക്കാണിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഇതിന്‌ നമ്മള്‍ ചൈനയേയും അറബിരാജ്യങ്ങളേയുമാണ്‌ കണ്ടുപഠിക്കേണ്ടത്‌. ചൈനയുടെ വന്‍ മതിലിനോടും അറബി രാജ്യങ്ങളിലെ ‘മെക്ക’യോടും അവര്‍ കാണിക്കുന്ന മനോഭാവമാണോ നമുക്കുള്ളത്‌. അവര്‍ വിദേശികളെപ്പോലും ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു. നമ്മുടെ ഭരണാധികാരികളും ഇതുപോലെ നമ്മളുടെ പുണ്യസ്ഥലങ്ങളെ പ്രശോഭിപ്പിക്കുവാന്‍ ശ്രമിച്ചെങ്കില്‍ എത്രനന്നായേനെ.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക്‌ പല സൗകര്യങ്ങളും ചെയ്യാമെന്ന്‌ പറയാറുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ ചെയ്യുന്നില്ല. താമസസൗകര്യം കാനനഭംഗി നിലനിര്‍ത്തി വികസിപ്പിക്കേണ്ടതാണ്‌. അവിടെ വരുന്നവരെ പിഴിഞ്ഞെടുത്തു പണം സമ്പാദിക്കുന്നത്‌ ഉചിതമല്ല. വനഭൂമിയെന്ന്‌ പറഞ്ഞു വണ്ടിക്കൂലി മറ്റു സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ വാങ്ങുന്നത്‌ പാപമാണ്‌. നല്ല തിരക്കുള്ളതിനാല്‍ ചാര്‍ജ്‌ കുറച്ചുവാങ്ങാനാണ്‌ ശ്രമിക്കേണ്ടത്‌. വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കി ഇതിന്റെ പേരിലുള്ള ചൂഷണ സാധ്യതകള്‍ ഇല്ലാതാക്കേണ്ടതാണ്‌. ഓണക്കാലത്ത്‌ അന്യ സംസ്ഥാനക്കാര്‍ക്കുപോലും ഓണക്കിറ്റു കൊടുത്ത നമുക്ക്‌ ഈ പുണ്യസങ്കേതത്തില്‍ വരുന്നവരെ വേണ്ടവണ്ണം ഉപചരിക്കാത്തത്‌ അന്യായമല്ലേ. വനഭൂമിയില്‍ എല്ലാ വ്യാപാരങ്ങളും നിയന്ത്രിച്ച്‌ സ്ഥാപിത താല്‍പ്പര്യക്കാരെ അകറ്റിനിര്‍ത്തണം. ഇവിടെ നിലനില്‍ക്കുന്ന മതേതരത്വവും ഭൂതഗണ സൗഹൃദവും എല്ലാം ലോകശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്‌. നമ്മളുടെ വിദേശ മന്ത്രാലയങ്ങള്‍ വഴി അതിനുവേണ്ടി ഭരണാധികാരികള്‍ ശ്രമിക്കണം. ഇവിടെനിന്നും മെക്കാ പില്‍ഗ്രീമിന്‌ സൗകര്യം നമ്മള്‍ ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളില്‍നിന്നും ശബരിമലയ്‌ക്ക്‌ വരുന്നവര്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കണം. മറ്റു രാജ്യങ്ങളേയും അതിനായി പ്രേരിപ്പിക്കണം. അല്ലാതെ വന്യമൃഗ സൗഹൃദം ആരാധനാ കേന്ദ്രങ്ങളെ കൂച്ചുവിലങ്ങിട്ടു തളയ്‌ക്കുവാനല്ല ശ്രമിക്കേണ്ടത്‌. മനസ്സാ, വാചാ, കര്‍മ്മണാ അങ്ങനെ ശ്രമിക്കാത്തതിനാലാണ്‌ നമുക്ക്‌ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ അധഃപതനം ഉണ്ടാകുന്നത്‌. പുണ്യസങ്കേതങ്ങള്‍ക്ക്‌ അവ അര്‍ഹിക്കുന്ന സ്ഥാനം ഭരണാധികാരികള്‍ നല്‍കേണ്ടതാണ്‌. അതിനായി വോട്ട്‌ ബാങ്കില്‍ മാത്രം ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്നവരെ മറികടക്കുവാന്‍ ശക്തമായ ശരണം വിളി വേണ്ടിവരും. വന്യമൃഗങ്ങള്‍ വരെ വഴിമാറുന്ന ശരണം വിളികള്‍ ഏതുഭരണവര്‍ഗ്ഗത്തേയും അധീനമാക്കാം. അതാണ്‌ ശബരിമലയെ ശബരിമലയാക്കാന്‍ ചെയ്യേണ്ടത്‌. അത്‌ സര്‍വജനങ്ങളുടേയും അഭിവൃദ്ധിയ്‌ക്ക്‌ തിരികൊളുത്തും. അതിനായി കാത്തിരിക്കാം. ശരണം വിളിക്കാം.

കാശിമഠം കാശിനാഥന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.