Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഏഴംകുളം ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 10:19 pm IST
inTravel

പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം പഞ്ചായത്തിലാണ്‌ ഏഴംകുളം ദേവീക്ഷേത്രം. തെക്കന്‍ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്‌,േ‍#ത്രം. വിസ്തൃതമായ പാടത്തിന്റെ കരയ്‌ക്കാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളിക്ഷേത്രം. നാലമ്പലത്തിന്‌ ചുറ്റും പാറകള്‍ പാകി കമനീയമാക്കിയ തിട്ട. പ്രദക്ഷിണ വഴിയില്‍ ദീപസ്തംഭങ്ങള്‍. തെക്കുഭാഗത്ത്‌ പുരാതനകാവ്‌. ശ്രീകോവിലില്‍ ദേവി ഭദ്രകാളി. വടക്കോട്ട്‌ ദര്‍ശനം. ശാന്തസ്വരൂപിണിയായ ദേവിക്ക്‌ രൂപ പ്രതിഷ്ഠയില്ല. കണ്ണാടി ശിലയാണ്‌. നാലമ്പലത്തിന്‌ പുറത്ത്‌ ശിവന്‍, യക്ഷി. എന്നീ ഉപേദന്മാരെ കൂടാതെ കാവിന്‌ പടിഞ്ഞാറ്‌ യോഗീശ്വരന്‍, നാഗരാജാവ്‌, രക്ഷസ്‌ എന്നിവരുമുണ്ട്‌. മൂന്നുനേരം പൂജ. ഇവിടത്തെ രുധിരക്കലം നേദ്യം പ്രസിദ്ധമാണ്‌. പുത്തന്‍ കലവും അരിയും കൊടുത്ത്‌ നേദിച്ചു തരുന്നതാണിത്‌. കണ്ണിനുണ്ടാകുന്ന അസുഖം മാറുമെന്ന്‌ വിശ്വസം. നേര്‍ച്ച തൂക്കം പ്രധാന വഴിപാടാണ്‌. സന്താനസൗഭാഗ്യത്തിനായാണ്‌ അധികം പേരും ഈ വഴിപാട്‌ നടത്തുന്നത്‌.

മണ്ഡലകാലം വിശേഷം. അതില്‍ കളമെഴുത്തും പാട്ടും ഇന്നും ചിട്ടയോടെ നടന്നുവരുന്നു. വൃശ്ചികം ഒന്നുമുതല്‍ നാല്‍പതുദിവസമാണ്‌ കളമെഴുത്തും പാട്ടും. നാല്‍പതാം ദിവസം കുരുതിയുമുണ്ട്‌. മകരം ആദ്യത്തെ ഞായറാഴ്ച പൊങ്കാല.

പ്രധാന ഉത്സവം കുംഭ ഭരണി. ഭരണി ഉത്സവത്തില്‍ തൂക്കത്തിന്‌ പ്രാധാന്യം. പണ്ട്‌ ഏഴെട്ടുപേരുടെ ഒന്നിച്ചുള്ള തൂക്കം കാണണമെങ്കില്‍ ഏഴംകുളത്ത്‌ എത്തണമായിരുന്നുവെന്ന്‌ പഴമക്കാര്‍. കുംഭമാസത്തിലെ കാര്‍ത്തികനാളിലാണ്‌ നേര്‍ച്ചതൂക്കം. മകരമാസത്തിലെ ഭരണിക്ക്‌ തൂക്കക്കാരുടെ വൃതം ആരംഭിക്കും. വൃതാനുഷ്ഠാനത്തിന്റെ അടയാളമായി കണക്കാക്കുന്നത്‌ വാളമ്പും തൂക്കക്കാരാകും. പന്നെയാണ്‌ പയറ്റ്‌ അഭ്യസിച്ചു തുടങ്ങുക. ശിവരാത്രി മുതല്‍ ക്ഷേത്ര ക്ഷേത്ര മുറ്റത്ത്‌ തൂക്കപയറ്റു തുടങ്ങും. രേവതി നാളില്‍ മണ്ണടി ക്ഷേത്രത്തിലെ കാമ്പിത്താന്‍ കടവില്‍ പോയി കുളിച്ച്‌ മണ്ണടിദേവീ ക്ഷേത്രദര്‍ശനവും കഴിഞ്ഞ്‌ തിരികെ ഏഴംകുളം ക്ഷേത്രത്തിലെത്തുന്നു. തൂക്കപ്പറ്റിനുശേഷം വാളമ്പും വില്ലും തിരികെ ആശാനെ ഏല്‍പിക്കുന്നു. പയറ്റു നടക്കുമ്പോള്‍ ചുഴലിക്കാറ്റ്‌ ഉണ്ടാവാറുള്ള കാര്യം പഴമക്കാര്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്‌.

പട്ടുടുത്ത്‌ അരയില്‍ വെള്ളിക്കച്ച ചുറ്റി മുഖത്ത്‌ അരിമാവുകൊണ്ട്‌ ചുട്ടികുത്തി വര്‍ണത്തുണിയില്‍ ഈരഴയന്‍ തോര്‍ത്ത്‌ പിരിച്ചുകെട്ടിയ തലപ്പാവ്‌ ധരിച്ച്‌ ക്ഷേത്രനടയിലെത്തി ശ്രീകോവിലിനുമുന്നില്‍ നടപ്പണം വച്ച്‌ ശംഖനാദത്തോടുകൂടി കഴുത്തില്‍ മാലയുമണിഞ്ഞ്‌ തൂക്കവില്ലിന്റെ ചുവട്ടിലെത്തുമ്പോള്‍ തൂക്കക്കാരന്റെ മുതുകിന്റെ ഇരുവശത്തുമായി രണ്ടു ചൂണ്ട കൊരുക്കുന്നു. പിന്നെ താങ്ങുമുണ്ടുകൊണ്ട്‌ നെഞ്ചും വയറും കൂടി ചേരുന്ന ഭാഗത്തുകൂടി പുറകോട്ടെടുത്ത്‌ കയറാല്‍ തൂക്കവില്ലില്‍ ബന്ധിച്ചതിനുശേഷം തൂക്കുവില്ലുയര്‍ന്ന്‌ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വയ്‌ക്കുന്നു.

വില്ലു വീണ്ടും താഴ്‌ത്തി തൂക്കക്കാരെ അതിനില്‍ നിന്നും അഴിച്ചുമാറ്റി ക്ഷേത്രത്തിന്‌ ഒരു പ്രദക്ഷിണം വച്ചുള്ള പയറ്റുകൂടി കഴിയുമ്പോള്‍ ഒരു വളയം തൂക്കം പൂര്‍ണമാകും. തൂക്കക്കാര്‍ ഈ ക്ഷേത്രപരിധിയില്‍പ്പെട്ടകരകളില്‍ ജനിച്ചവരായിരിക്കണം. എന്നാല്‍ തൂക്കവഴിപാടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല. തൂക്കം കഴിയുന്നതോടെ ഈ ഉത്സവം സമാപിക്കുന്നു.

തിരുവുത്സവദിവസം കെട്ടുകാഴ്ചകള്‍ എടുത്തുള്ള ഉത്സവമാണ്‌. എടുപ്പുകുതിരകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്‌. കാര്‍ത്തിക ദിവസം വെളുപ്പിന്‌ ദേവിയുടെ പുറത്തേയ്‌ക്കുള്ള എഴുന്നെള്ളത്താണ്‌. ആലവിളക്കുകള്‍ അതിന്‌ അകമ്പടി സേവിക്കും. ആലവിളക്കില്‍ ഗരുഡന്‍ തൂക്കവും വാദ്യമേളങ്ങളും ഉണ്ടായിരിക്കും. ഇരുപത്തിരണ്ടാം ദിവസം ഫരക്കോട്‌ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നിന്നും സമാപനഘോഷയാത്രയോടുകൂടി പറയിടീല്‍ മഹോത്സം സമാപിക്കും. ആനയെ ക്ഷേത്രപറമ്പില്‍ കയറ്റില്ല. പറയ്‌ക്കുമുന്‍പ്‌ നാടു മുഴുവന്‍ ഉത്സവത്തിനായി ഒരുങ്ങും. ഏഴംകുളത്തമ്മ ഓരോ വിട്ടിലേക്കും എഴുന്നെള്ളുന്നുവെന്നാണ്‌ ഇന്നാട്ടിലെ ഭക്തരുടെ വിശ്വാസം.

മീനഭരണി നാളില്‍ ദേവി ഇവിടെ നിന്നും തട്ടയില്‍ ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തില്‍ പോകുന്നതിനാല്‍ അന്നേദിവസം ഏഴാംകുളം ദേവീക്ഷേത്രം തുറക്കാത്ത ദിനവുമാകും. കുംഭഭരണി നാളില്‍ അവിടത്തെ ദേവീ ഇവിടെ എഴുന്നെള്ളി എത്തുമെന്നും അവര്‍ രണ്ടും സഹോദരമാരുമാണെന്നും വിശ്വസിച്ചുപോരുന്നു.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.