Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 06:43 am IST
in Travel

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലാണ്‌ പുരാതനാമായ ആദിത്യപുരം സൂര്യദേവ ക്ഷേത്രം. മറ്റുക്ഷേത്രങ്ങളെപ്പോലെ തന്നെ നിത്യപൂജയുള്ള ഒരേയൊരു സൂര്യക്ഷേത്രം. ഒറിസയിലെ കൊണാര്‍ക്കിലുള്ള സൂര്യക്ഷേത്രം പ്രസിദ്ധമാണല്ലോ.

ഇരവിമംഗലം ഗ്രാമത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. പണ്ട്‌ ഇവിടം രവി മംഗലം എന്നറിയപ്പെട്ടിരുന്നു. പിന്നീട്‌ ഇരവിമംഗലമായതാകാം എന്ന്‌ കരുതുന്നു. എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആദിത്യപുരമായി അറിയപ്പെടാന്‍ തുടങ്ങിയതാവാം. സൂര്യദേവന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശം ഐശ്വര്യസമൃദ്ധമാണ്‌. ഈ ക്ഷേത്രത്തിന്‌ വടക്കുപടിഞ്ഞാറായി ആയാംകുടി മഹാദേവ ക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവായാംകുടി മഹാദേവക്ഷത്രവും സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ കുളം. കിഴക്ക്‌ താഴ്ചയില്‍ നെല്‍പാടങ്ങള്‍. അഴകാര്‍ന്ന എട്ടുതൂണുകളില്‍ നടപ്പന്തല്‍. ഓടുമേഞ്ഞ നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലില്‍ സൂര്യദേവന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനം നല്‍കുന്നു. നാല്‌ കൈകളുള്ള ശിലവിഗ്രഹം. ഈ വിഗ്രഹത്തിനുമുണ്ട്‌ സവിശേഷത. എണ്ണകൊണ്ടുള്ള അഭിഷേകം കഴിഞ്ഞാല്‍ ജലാഭിഷേകം മതി എണ്ണമയം ഇല്ലാതാകാന്‍ എന്ന പ്രത്യേകതയും ബിംബത്തിനുണ്ട്‌. ശംഖും ചക്രവും ഓരോ കൈയിലും മറ്റ്‌ രണ്ടുകൈ രണ്ടും മടിയില്‍ വച്ച്‌ തപസ്‌ അനുഷ്ഠിക്കുന്ന ഭാവത്തില്‍ ഭഗവാന്‍ ഇരിക്കുന്നു.

പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത്‌ ആദിത്യന്‌ മാത്രമേ പ്രത്യക്ഷരൂപം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തി മറ്റുദേവീദേവന്മാരെ പോലെയും. അതില്‍ തൃപ്തനാകാതെ ആദിത്യന്‍ തപസ്‌ തുടങ്ങി. ഉടനെ മഹാമായ പ്രത്യക്ഷപ്പെടുകയും കൂടുതല്‍ ശക്തിയുണ്ടാകാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ആറുനാഴിക പുലരുന്നതുവരെ മറ്റ്‌ ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്നായിരുന്നു ആ അനുഗ്രഹം. അങ്ങനെ തപസനുഷ്ഠിച്ച അതേ രൂപത്തിലുമായി ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ക്ഷേത്രശ്രീകോവിലിന്റെ നേരെ എതിര്‍വശത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമേകി ദുര്‍ഗയുണ്ട്‌. മറ്റ്‌ ഉപദേവന്മാരായി നാലമ്പലത്തിന്‌ പുറത്ത്‌ ശാസ്താവും യക്ഷിയും പ്രത്യേകം കോവിലുകളില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പൂജമാത്രം. നാലരയ്‌ക്ക്‌ നട തുറന്നാല്‍ ഉച്ചയ്‌ക്ക്‌ രണ്ടുവരെയും വൈകിട്ട്‌ അഞ്ചരമുതല്‍ ഏഴരവരെയുമാണ്‌ നട തുറന്നിരിക്കുക. രക്തചന്ദനമാണ്‌ പ്രസാദമായി നല്‍കുക. ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാട്‌ ആദിത്യപൂജയാണ്‌. കൂടാതെ രക്തപുഷ്പാഞ്ജലിയും കാവടി വഴിപാടുമുണ്ട്‌. പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി രക്തചന്ദനമുട്ടി നടയ്‌ക്കുവയ്‌ക്കുന്ന ചടങ്ങുമുണ്ട്‌. ത്വക്ക്‌ രോഗം മാറുന്നതിന്‌ ഭഗവാന്‌ കിട്ടിയ എണ്ണയും ചാര്‍ത്തിയ രക്തചന്ദനവും പ്രസാദമായി ലഭിക്കും. കണ്ണുരോഗം മാറാന്‍ മഷിയും നല്‍കിവരുന്നു.

മേടമാസത്തിലാണ്‌ ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശ്വേഷപ്പെട്ടതാണ്‌. പത്താമുദയം സൂര്യദേവന്‌ പ്രധാനമാണല്ലോ. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകവുമുണ്ട്‌. ഉച്ചപൂജ സമയത്താണ്‌ ഈ അഭിഷേകം. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്‌. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന്‌ കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തുമാത്രമേ പ്രദക്ഷിണമുള്ളൂ. അകത്തും പുറത്തും ഓരോ പ്രദക്ഷിണം മാത്രം. മലയാളമാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകള്‍ പ്രധാനമാണ്‌. സൂര്യസേവയായ ഞായറാഴ്ച വ്രതം കൊണ്ട്‌ മനുഷ്യര്‍ക്ക്‌ ആത്മപ്രകാശം ലഭിക്കുന്നു. മലയാളിയുടെ വീട്ടുമുറ്റത്തെ പൊങ്കാലയ്‌ക്ക്‌ പണ്ടുമുതലേ പ്രസിദ്ധിയുണ്ട്‌. ശനിയാഴ്ച രാത്രിയിലെ ഭക്ഷണം ഉപേക്ഷിച്ച്‌ ഞായറാഴ്ച പ്രഭാതത്തില്‍ ദേഹശുദ്ധിവരുത്തി വീട്ടുമുറ്റത്ത്‌ വട്ടത്തില്‍ ചാണകം കൊണ്ട്‌ മെഴുകി ആദിത്യമന്ത്രങ്ങള്‍ ഉരുവിട്ട്‌ പുത്തന്‍കലത്തിലോ ഉരുളിയിലോ ഉണക്കലരി പറ്റിച്ച്‌ ഗണപതിക്കൊരുക്കി നമസ്കരിച്ച്‌ ആദിത്യഭഗവാന്‌ അര്‍പ്പിക്കുന്നതാണ്‌ പൊങ്കാല. അതുപോലൊരു ആദിത്യസേവയിലൂടെ അക്ഷയപാത്രം

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.