Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാജ്യത്തിന്‌ കേന്ദ്രത്തിന്റെ ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:34 pm IST
inVicharam

ലോകചരിത്രത്തില്‍ തന്നെ ആദ്യമെന്ന്‌ വിശേഷിപ്പിക്കാവുന്ന വൈദ്യുതി ഗ്രിഡ്‌ തകര്‍ച്ച ഇന്ത്യയിലെ 22 സംസ്ഥാനങ്ങളെയും പകുതിയോളം വരുന്ന ജനസംഖ്യയേയും ഇരുട്ടിലാഴ്‌ത്തിയത്‌ രണ്ടുദിവസമായിരുന്നു. രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച്‌ മൂന്ന്‌ ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്ത 400 തീവണ്ടികളെ വഴിയില്‍ നിര്‍ത്തി, ദല്‍ഹി മെട്രോയെ പ്രവര്‍ത്തനരഹിതമാക്കി തലസ്ഥാനത്തെ ട്രാഫിക്‌ സിഗ്നല്‍ സംവിധാനത്തെ തകര്‍ത്ത മഹാ സംഭവമായിരുന്നു വടക്കന്‍, വടക്കുകിഴക്കന്‍, കിഴക്കന്‍ പവര്‍ഗ്രിഡുകള്‍ നിശ്ചലമായത്‌. ഇത്‌ വിരല്‍ചൂണ്ടുന്നത്‌ വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ പിടിപ്പുകേടും ഗ്രിഡ്‌ തകര്‍ച്ചയിലേയ്‌ക്ക്‌ നയിച്ച യുപി, ഹരിയാന, രാജസ്ഥാന്‍ പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങള്‍ അനുവദിച്ചതിലും അധികം വൈദ്യുതി ഗ്രിഡില്‍നിന്നും എടുത്തതിനാലുമാണ്‌. സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അച്ചടക്ക രാഹിത്യവും ഗ്രിഡ്‌ തകര്‍ച്ചയിലേയ്‌ക്ക്‌ നയിച്ചതായി കാണാം. വടക്കന്‍ ഗ്രിഡിന്റെ പരിധിയില്‍ പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്‌, യുപി, ജമ്മു-കാശ്മീര്‍ സംസ്ഥാനങ്ങളും ചണ്ഡിഗഢും പെടുമ്പോള്‍ കിഴക്കന്‍ ഗ്രിഡിന്റെ കീഴിലാണ്‌ പശ്ചിമബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഢ്‌, ഒഡിഷ, ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങള്‍ വടക്കുകിഴക്കന്‍ ഗ്രിഡിനെ ആശ്രയിക്കുന്നത്‌ അരുണാചല്‍, മിസ്സോറാം, ത്രിപുര, നാഗാലാന്റ്‌, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളാണ്‌. സംസ്ഥാനങ്ങളുടെ അധിക വൈദ്യുതി ചോര്‍ത്തല്‍ ആണ്‌ വൈദ്യുതി ലൈനുകളില്‍ ആഘാതം സൃഷ്ടിച്ചത്‌. ഫ്രീക്വന്‍സി 49.5 ഒ2 വോ 48.8 എച്ച്‌2 വോ താഴുമ്പോഴാണ്‌ ഈ അമിത വൈദ്യുതി ഉപയോഗം ഗ്രിഡുകളെ തകര്‍ത്തത്‌.

ഇത്‌ വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന്റെ ലംഘനം കൂടിയാണ്‌. ഇപ്പോള്‍ വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞ്‌ ആഭ്യന്തര മന്ത്രിയായ ഷിന്‍ഡെ അധിക വൈദ്യുതി ചോര്‍ത്തല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശിക്ഷ നേരിടുമെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈദ്യുതി വിതരണത്തിനുള്ള ഗ്രിഡുകള്‍ പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്റെ കീഴിലാണ്‌. പരസ്പ്പര ബന്ധിതമായ വിതരണ ശൃംഖലകളില്‍ ഏതെങ്കിലും ഗ്രിഡില്‍നിന്നും വൈദ്യുതി ചോര്‍ത്തിയാല്‍ അത്‌ തകര്‍ച്ചയിലേയ്‌ക്ക്‌ നയിക്കുകയും ലൈനുകള്‍ക്ക്‌ ഗുരുതര തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇവയുടെ മൊത്തം പ്രസരണ ശേഷി 50,000 മെഗാവാട്ടാണ്‌. ഇതു കാരണം 300 ഓളം ട്രെയിനുകള്‍ പാതിവഴിയില്‍ നിശ്ചലമാകുകയും ചരക്കുനീക്കം സ്തംഭിക്കുകയും ചെയ്തു. വന്‍കിട ആശുപത്രികളൊഴിച്ചുള്ള ആതുരാലയങ്ങളിലെ രോഗികളും പീഡിതരായി. ഈ വൈദ്യുതി സ്തംഭനം കേരളത്തേയും ബാധിക്കുന്നത്‌ കറന്റ്‌ ക്ഷാമം നിലനില്‍ക്കുന്ന കേരളവും കേന്ദ്രപൂളില്‍നിന്ന്‌ വൈദ്യുതി നേടുന്ന സംസ്ഥാനമാണ്‌. കേരളത്തിനെയും ഈ ഗ്രിഡ്‌ തകര്‍ച്ച ബാധിച്ചു. ഉത്തരേന്ത്യന്‍ ഗ്രിഡ്‌ തകരാര്‍ മൂലം കേരളത്തിന്‌ കിട്ടേണ്ട 650 മെഗാവാട്ട്‌ വൈദ്യുതി മുടങ്ങിയതോടെ ഇവിടെയും അപ്രഖ്യാപിത ലോഡ്‌ ഷെഡിംഗ്‌ നിലവില്‍ വന്നു. പിക്ക്ലോഡ്‌ സമയത്ത്‌ കേരളത്തിനാവശ്യമുള്ള 3300 മെഗാവാട്ടില്‍ 1600 മെഗാവാട്ട്‌ കേരളത്തിന്‌ കിഴക്കന്‍ ഗ്രിഡില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. കേരളവിഹിതം രൂക്ഷ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന ആന്ധ്രയ്‌ക്ക്‌ നല്‍കി കേരളം അവഗണിക്കപ്പെടുന്നു.

ഊര്‍ജ്ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്ക്‌ ഇന്ത്യയ്‌ക്ക്‌ ഇത്ര ഭീമമായ വൈദ്യുതി തകരാറും അതുമൂലം സംഭവിച്ച സാമ്പത്തിക അസൗകര്യങ്ങളും തിരസ്ക്കരിച്ച്‌ ആഭ്യന്തരമന്ത്രി പദത്തില്‍ അവരോധിക്കപ്പെട്ടു. ഗ്രിഡ്‌ തകര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ച ശേഷമാണ്‌ ഷിന്‍ഡെ വകുപ്പ്‌ വിട്ടത്‌. പതിനഞ്ചു ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശിനനുവദിച്ചിരുന്ന 3011 ദശലക്ഷത്തിനുപകരം യുപി ചോര്‍ത്തിയത്‌.
3762 ദശലക്ഷം യൂണിറ്റാണ്‌ എടുത്തത്‌ വൈദ്യുതി അച്ചടക്കത്തിന്റെ നിബന്ധനകള്‍ പാടേ അവഗണിച്ചാണ്‌ ചില സംസ്ഥാനങ്ങള്‍ അധിക വൈദ്യുതി കവര്‍ന്നത്‌. മണ്‍സൂണ്‍ ചതിച്ച ഇന്ത്യ പരക്കെ വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ ഊര്‍ജ്ജ ഉല്‍പ്പാദന സ്രോതസ്സുകള്‍-തെര്‍മല്‍, ന്യൂക്ലിയര്‍, ഗ്യാസ്‌ ഉപയോഗിച്ചുള്ള തെര്‍മല്‍ പ്ലാന്റുകള്‍ തുടങ്ങിയ അസാധാരണ ഉല്‍പ്പാദന രീതിയിലേയ്‌ക്ക്‌ തിരിയുന്നതിനുള്ള സിഗ്നല്‍ കൂടിയാണ്‌ ഈ ഗ്രിഡ്‌ തകര്‍ച്ച. കേരളം ഇവിടത്തെ ജലസ്രോതസ്സുകള്‍ മാത്രം ലക്ഷ്യമിട്ടാണ്‌ വൈദ്യുതി ഉപഭോഗം പ്ലാന്‍ ചെയ്യുന്നത്‌. മണ്‍സൂണ്‍ ചതിച്ച്‌, അണക്കെട്ടുകള്‍ വരളാറായപ്പോഴാണ്‌ വൈദ്യുതി പ്രതിസന്ധിയ്‌ക്ക്‌ മറ്റു നിവാരണ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുന്നത്‌. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കേരളത്തിന്‌ അധിക വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങേണ്ട ഗതികേടാണ്‌. 3300 മെഗാവാട്ട്‌ വൈദ്യുതി ഉപയോഗമുള്ള കേരളത്തിന്‌ ഇപ്പോള്‍ 2818 മെഗാവാട്ട്‌ ആണുള്ളത്‌. മഴ കനിഞ്ഞില്ലെങ്കില്‍ ഗ്രിഡ്‌ പ്രതിസന്ധി തീര്‍ന്നാലും കേരളം ഇരുട്ടിലാകും എന്ന്‌ തീര്‍ച്ച.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.