Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 10:43 pm IST
inTravel

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം. മരുന്നുസേവയിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രം. ദേശീയപാതയില്‍നിന്നും ഇടത്തോട്ട്‌ തിരിയുമ്പോള്‍ ടാറിട്ട റോഡ്‌. അത്‌ ചെന്നുചേരുന്നത്‌ ക്ഷേത്രത്തിന്റെ മുന്നിലാണ്‌. ചുറ്റുമതില്‍ക്കകം വിസ്തൃതം മുറ്റത്ത്‌ വലിയ ആല്‍മരങ്ങള്‍. ഇടതുവശത്ത്‌ പഴക്കമാര്‍ന്ന ഒരു കളിത്തട്ട്‌. മനോമോഹനമായ നടശാല. അതിനുമുന്നില്‍ ധ്വജം. നാലമ്പലവും വിളക്കുമാടവും, ക്ഷേത്രപ്പറമ്പില്‍ അവിടവിടെയുള്ള കോവിലുകളും എല്ലാം ഇവിടെ എത്തുന്ന ഭക്തര്‍ക്ക്‌ ആകര്‍ഷകമാകും. ശ്രീകോവിലില്‍ ശിവന്‍. സ്വയംഭൂവായ ഭഗവാന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ഗര്‍ഭഗൃഹം താഴ്‌ന്നതായതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കയറും. ശ്രീകോവിലിനോട്‌ ചേര്‍ന്ന്‌ കന്നിമൂലയില്‍ ഗണപതി. നാലമ്പലത്തിന്‌ പുറത്ത്‌ തെക്കുകിഴക്കേ മൂലയ്‌ക്ക്‌ ഭൂതകാല നാഗയക്ഷി. അതേ ദിശയില്‍ പുറകോട്ട്‌ മാറി ബ്രഹ്മരക്ഷസ്സ്‌. തെക്കുഭാഗത്ത്‌ ധര്‍മശാസ്താവ്‌. വടക്കുപടിഞ്ഞാറേ മൂലയ്‌ക്ക്‌ വിഷ്‌ണു. തെക്കുപടിഞ്ഞാര്‍മാറി നാഗവുമുണ്ട്‌.

പണ്ട്‌ ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. ആ കാട്ടിനകത്ത്‌ ഒരു കുളവും കുളത്തില്‍ എപ്പോഴും ആമകളെ കാണാം. ആമകളെ പിടിക്കുക എന്നത്‌ കുളത്തിന്‌ ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു. അതിന്‌ പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ ശ്രമിച്ചു. കൈയിലുണ്ടായിരുന്ന കമ്പ്‌ ഉപയോഗിച്ച്‌ കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട്‌ ഭയന്നോടിയ ഉള്ളാള സ്ത്രീയ സ്ഥലഉടമയായ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത്‌ നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി തപ്പി നോക്കി. അപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന ഒരു ശില കിട്ടി. അതിന്റെ നാലാം നാള്‍ അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച്‌ സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം.

മാറാരോഗങ്ങള്‍ക്ക്‌ മരുന്നു നല്‍കുന്ന രീതി ക്ഷേത്രത്തിലുണ്ട്‌. വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന്‌ അനുഭവസ്ഥര്‍. കൈവിഷബാധിതരും മനോരോഗികളുമായി നിരവധി പേര്‍ നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്‌. രോഗികള്‍ തലേദിവസം ക്ഷേത്രത്തില്‍ എത്തുന്നു. പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത്‌ പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത്‌ മേല്‍ശാന്തി അകത്ത്‌ നിവേദിക്കുന്നു. പിന്നീട്‌ പുറത്തുകൊടുക്കും. വര്‍ഷത്തില്‍ ഒരു ദിവസം ഈ മരുന്ന്‌ കൊടുക്കാറുമില്ല – ആറാട്ടുദിവസം. കാരണം പന്തീരടി പൂജ ആറാട്ടുകടവിലാണല്ലോ. രോഗി മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്‌ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക്‌ നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന്‌ ഉപയോഗിക്കുന്നതിന്റെ ചടങ്ങുകള്‍ അവസാനിക്കും.

മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ്‌ കൊടിയേറ്റം. കോടിക്കയര്‍ വരവ്‌ വിശേഷ ചടങ്ങാണ്‌. കളിയനാട്ടുകുടുംബക്കാരാണ്‌ കൊണ്ടുവരിക. കൊടിയേറ്റസദ്യയുണ്ട്‌. ഉത്രട്ടാതിനാള്‍ മുതലുള്ള ഉത്സവബലി ദര്‍ശനത്തിന്‌ ഭക്തജനത്തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. ഭരണി വിളക്കും കാര്‍ത്തികവിളക്കും രോഹിണിനാളിലെ ദേവസ്വം വലിയവിളക്കും വിശേഷ ചടങ്ങുകളായി മാറും. ഉത്സവപരിപാടികളില്‍ ഏറ്റവും അധികം കഥകളിയാണ്‌. കൊടിമരച്ചോട്ടിലെ പറ രണ്ടാം ഉത്സവനാള്‍ മുതല്‍ തുടങ്ങും. ആറാട്ടുദിവസം രാവിലെ പറയ്‌ക്കെഴുന്നെള്ളിപ്പ്‌ ആരംഭിക്കും. എഴുന്നെള്ളത്ത്‌ കടന്നുപോകുന്ന വീഥികളിലെല്ലാം പറയൊരുക്കി ഭക്തജനങ്ങള്‍ കാത്തുനില്‍ക്കും. വേളച്ചിറമഠം, തുരുത്തുമ്മേല്‍ മഠം, വരകാടി ക്ഷേത്രം, ഗണപതിക്കാട്ടെ, ചൊല്ലാട്ട്‌ ശ്രീധര്‍മശാസ്താക്ഷേത്രം, തൈവീട്ടില്‍ മഠം എന്നിവിടങ്ങളില്‍ വച്ചും പറയുണ്ട്‌. ആറാട്ട്‌ കഴിഞ്ഞ്‌ കൊടിയിറങ്ങുന്നതോടെ ഉത്സവച്ചടങ്ങുകള്‍ അവസാനിക്കും.

നാളെ : മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.