Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പൊക്കുന്നി ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 08:32 pm IST
in Travel

പാലക്കാട്‌ ജില്ലയില്‍ വടന്നൂര്‍ ഗ്രാമപഞ്ചാത്തിലാണ്‌ പ്രസിദ്ധമായ പൊക്കുന്നി ശിവക്ഷേത്രം. പണ്ട്‌ കൊല്ലങ്കോട്‌ രാജാവിന്റേതായിരുന്നു ഈ മഹാക്ഷേത്രം. കൊല്ലങ്കോടിന്റെ പഴയപേര്‌ വെങ്ങന്നാട്‌ എന്നാണ്‌. അഞ്ചുദേശങ്ങള്‍ ഉള്‍പ്പെടുന്ന വെങ്ങനാടിന്റെ അധിപനായിരുന്നു വെങ്ങനാട്‌ നമ്പി അഥവാ കൊല്ലങ്കോട്‌ രാജാവ്‌. ഈ പ്രദേശത്തെ അന്നത്തെ ആയിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ നായകനുമായിരുന്നു. അദ്ദേഹം. യാഗകര്‍മ്മങ്ങള്‍ക്ക്‌ വേണ്ട സോമലത, കരിങ്ങാലി, കൃഷ്ണാജീനം എന്നിവ കൊടുക്കുന്നതിനുള്ള അധികാരിയും നമ്പികളായിരുന്നു. കൊല്ലങ്കോട്ട്‌ രാജാവിന്റെ പരദേവത കാച്ചാംകുറിച്ചി ദേവനായിരുന്നു. എന്നാല്‍ വടവന്നൂര്‍ തേവര്‍ ഇഷ്ടദേവനുമായിരുന്നു. കാശ്യപക്ഷേത്രം എന്നറിയപ്പെടുന്ന കാച്ചാംകുറിച്ചിയില്‍ വന്ന്‌ ഭജനമിരുന്ന്‌ രോഗവിമുക്തി നേടിയ ധര്‍മ്മരാജാവിന്റെ പുത്രനായ ഹേമാംഗനായിരുന്നു വെങ്ങനാട്‌ വംശസ്ഥാപകന്‍. ശിശുവായിരിക്കെ ഇക്ഷുമതി നദി കടക്കുമ്പോള്‍ നദിയില്‍ വീണ്‌ കാണാതായ ഹേമാംഗനെ ഒരു കൊല്ലനാണത്രെ കണ്ടെത്തി രക്ഷിച്ച്‌ വളര്‍ത്തിയത്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഈ സ്ഥലത്തിന്‌ കൊല്ലങ്കോട്‌ എന്ന പേരു നല്‍കിയതെന്നും, അയസ്കാരപുരം എന്ന്‌ ഈ സ്ഥലം അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പരശുരാമനാണ്‌ ഈ യുവാവിനെ വേങ്ങനാടിന്റെ അധിപനായി വാഴിച്ചതെന്നും ഐതിഹ്യം.

പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റിയെട്ട്‌ ശിവാലയങ്ങളില്‍ ഒന്നാണിത്‌. കുളത്തിലാണ്‌ ക്ഷേത്രം. ഏതാണ്ട്‌ ഒന്നര ഏക്കറോളം വരുന്ന കുളത്തിലെ ക്ഷേത്രവും ക്ഷേത്രദര്‍ശനവും ആരെയും അത്ഭുതപ്പെടുത്തും. പ്രധാനമൂര്‍ത്തി ശിവന്‍. രൂപമില്ലാത്ത ശിലയില്‍ ഭഗവത്സാന്നിധ്യം ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ തിരക്കാണ്‌. സാക്ഷാല്‍ പരമശിവന്‍ സ്വയംഭൂവായി കുളത്തില്‍ പൊന്തിവന്നുവെന്ന്‌ പറയപ്പെടുന്നു. സ്വയംഭൂവായ മഹാദേവന്‍ രൗദ്രഭാവം. ഈ ഭാവത്തിലായതുകൊണ്ടത്രേ ജലത്തില്‍ അധിവസിക്കുന്നത്‌. ജലാധിവാസിയായ, മൃത്യുഞ്ജയനായ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘായുസ്സ്‌ നേടാനാവുമെന്ന്‌ ഭക്തര്‍ വിശ്വസിക്കുന്നു. കൂടാതെ അകാലമൃത്യുവില്‍ നിന്നും രക്ഷനേടാനാകുമെന്നും കരുതുന്നു. പരശുരാമന്‍ വെട്ടിമുറിച്ചുണ്ടാക്കിയ പാലക്കാട്‌ ചുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പരശുരാമനെ അനുഗ്രഹിക്കാന്‍ ശിവന്‍ ജലത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണെന്നും ഐതിഹ്യമുണ്ട്‌.

പ്രതിഷ്ഠാദിനം മീനമാസത്തിലെ അശ്വതിനാളാണ്‌. വര്‍ഷന്തോറും ഈ ദിനം ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്നു. എന്നാല്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോഴാണ്‌ പ്രതിഷ്ഠാദിനം ഉത്സവമായി കൊണ്ടാടുന്നത്‌. കാലയളവ്‌ നോക്കിയാല്‍ കുംഭമേള പോലെ.

കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി കല്ലുവച്ചിരിക്കുന്നു. ഗണപതിയും നാഗരാജാവുമാണ്‌ ഉപദേവതകള്‍. തിങ്കളാഴ്ച ഇവിടെ പ്രധാനം. അന്ന്‌ അടിവച്ച്‌ പ്രദക്ഷിണം നടത്താന്‍ എത്തുന്ന കന്യകമാര്‍ അവനധിയാണ്‌. പ്രദക്ഷിണത്തിനുശേഷം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ അടുത്ത ഒരുവര്‍ഷത്തിനകം മംഗല്യഭാഗ്യം ലഭിക്കുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Entertainment

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പുതിയ വാര്‍ത്തകള്‍

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.