Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Samskriti

ശാസ്ത്രികളെ തോല്‍പ്പിച്ച കാക്കശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 02:27 am IST
inSamskriti

സമാവര്‍ത്തനത്തിനു മുമ്പു തന്നെ കാക്കശ്ശേരി ഭട്ടതിരി  സര്‍വജ്ഞനായി തീര്‍ന്നിരുന്നു. അതിനാല്‍ മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ ബ്രഹ്മസമാജത്തില്‍ ഉദ്ദണ്ഡശാസ്ത്രികളെ വാദിച്ചു ജയിക്കാന്‍ കാക്കശ്ശേരി പോകണമെന്ന് മലയാള ബ്രാഹ്മണരെല്ലാം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. സഭ കൂടുന്ന ദിവസം ഭട്ടതിരി തളി ക്ഷേത്രത്തിലെത്തി. 

ഉദ്ദണ്ഡശാസ്ത്രികള്‍ വാദത്തിനിറങ്ങുമ്പോള്‍ ഒരു തത്തയെയും കൂടെ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയാണ്് ഈ തത്ത. ഭട്ടതിരിയാകട്ടെ ഈ വിവരമറിഞ്ഞ് തന്റെ ഭൃത്യനോട് ഒരു പൂച്ചയെ കൊണ്ടുവരാന്‍ പറഞ്ഞു.  ഉണ്ണിയായ ഭട്ടതിരിയെ കണ്ട തമ്പുരാന്‍, ഉണ്ണി വാദത്തില്‍ ചേരാനാണോ വന്നതെന്ന് കൗതുകത്തോടെ അന്വേഷിച്ചു. അതേ എന്ന് ഭട്ടതിരി ഉത്തരം നല്‍കി. ഉദ്ദണ്ഡശാസ്ത്രികളുള്‍പ്പെടെ അനേകം യോഗ്യന്മാര്‍ അപ്പോള്‍ സഭയിലുണ്ടായിരുന്നു. 

ഭട്ടതിരിയെ കണ്ട  ശാസ്ത്രികള്‍, ‘ ആകാരോ ഹ്രസ്വ:  എന്നു പറഞ്ഞു. ഉടനെ അതു തിരുത്തിക്കൊണ്ട് ഭട്ടതിരി ഇങ്ങനെ  മറുപടി നല്‍കി.’ നഹി നഹ്യാകാരോ ദീര്‍ഘ: അകാരോ ഹ്രസ്വ: ‘ 

 കുട്ടിയായ ഭട്ടതിരിയെ കണ്ടിട്ടാണ് ശാസ്ത്രികള്‍ ആകാരം(ശരീരം)  ഹ്രസ്വം ( നീളം കുറഞ്ഞത്)  എന്നു പറഞ്ഞത്. എന്നാല്‍ ഭട്ടതിരി അര്‍ഥമാക്കിയത് മറ്റൊന്നായിരുന്നു. അതായത്, ആകാരം, ‘ ആ’  എന്ന അക്ഷരം ദീര്‍ഘമാണ്, ഹ്രസ്വമല്ലെന്ന് വിവക്ഷ. ഇതുകേട്ട ശാസ്ത്രികള്‍ ലജ്ജിച്ച് തലതാഴ്‌ത്തി.

 വാദം ആരംഭിക്കാറായപ്പോള്‍ ശാസ്ത്രികള്‍ തന്റെ കിളിയെ എടുത്തു മുമ്പില്‍ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂ

ച്ചയെയും എടുത്ത് മുമ്പില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ തത്ത നിശ്ശബ്ദയായി. തത്ത മിണ്ടാതായപ്പോള്‍ ശാസ്ത്രി തന്നെ വാദം തുടങ്ങി. ശാസ്ത്രികള്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് കാക്കശ്ശേരി യുക്തി കൊണ്ട്് ഖണ്ഡിച്ചു. വാദത്തിലെല്ലാം തോറ്റ ശാസ്ത്രികളോട് , ഇനി വാദിക്കണമെന്നില്ലെന്ന് തമ്പുരാന്‍ പറഞ്ഞു. ‘രഘുവംശ’ ത്തിലെ ആദ്യ ശ്ലോകത്തിന് നിങ്ങളിലാരോണോ അധികം അര്‍ഥം പറയുന്നത്, അവര്‍ വിജയിക്കും എന്നും തമ്പുരാന്‍ പറഞ്ഞു. ശാസ്ത്രികള്‍ ആ ശ്ലോകത്തിന് നാലു വിധത്തില്‍  അര്‍ഥം നല്‍കി. അതു കേട്ടപ്പോള്‍ ഇതില്‍ കൂടുതല്‍ മറ്റാര്‍ക്കും പറയാനാവില്ലെന്നും ശാസ്ത്രികള്‍ തന്നെ വിജയിച്ചെന്നും സഭയിലുള്ളവര്‍ കണക്കു കൂട്ടി. എന്നാല്‍ കാക്കശ്ശേരി ഭട്ടതിരി ആ ശ്ലോകത്തിന് വ്യക്തമായും പൂര്‍ണമായും വിവരിച്ചു നല്‍കിയത് എട്ട് അര്‍ഥങ്ങളായിരുന്നു. ശാസ്ത്രികള്‍ അങ്ങനെ വാദത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു. കിഴി നൂറ്റെട്ടും ഭട്ടതിരി വാങ്ങുകയും ചെയ്തു. 

വയോവൃദ്ധര്‍ക്കുള്ള കിഴിക്ക് അര്‍ഹത എനിക്കാണ്, എന്നോളം വൃദ്ധരായവര്‍ ഇവിടെയില്ല എന്ന് പറഞ്ഞ് വൃദ്ധര്‍ക്കുള്ള നൂറ്റൊമ്പതാമത്തെ കിഴിക്കായി ശാസ്ത്രികള്‍ അവകാശവാദമുന്നയിച്ചു. വയസ്സു കൂടുതലുള്ളവര്‍ക്കാണ് നല്‍കേണ്ടതെങ്കില്‍ അതിനര്‍ഹത എന്റെ ഭൃത്യനാണെന്ന് കാക്കശ്ശേരി ഭട്ടതിരിയും  പറഞ്ഞു. അങ്ങനെ ഉദ്ദണ്ഡശാസ്ത്രികള്‍ക്ക് ആ കിഴിയും നഷ്ടമായി.  ഭട്ടതിരിയുടെ വിജയം മലയാള ബ്രാഹ്മണര്‍ മതിമറന്ന് ആഘോഷിച്ചു. 

 പിന്നെയും പലയിടങ്ങളില്‍ വെച്ച് ശാസ്ത്രികളും ഭട്ടതിരിയും തമ്മില്‍ വാദങ്ങളുണ്ടായെങ്കിലും ഒന്നിലും ശാസ്ത്രികള്‍ക്ക് വിജയിക്കാനായില്ല. 

ഒരിക്കല്‍ കിഴി വാങ്ങിയതോടെ തുടര്‍ന്നങ്ങോട്ടും ആണ്ടുതോറും കിഴി വാങ്ങുന്നത്  ഭട്ടതിരി തന്നെയായിരുന്നു.  

സമാവര്‍ത്തനം കഴിഞ്ഞതോടെ  ഇല്ലത്തു തന്നെ താമസിക്കുന്ന പതിവില്ലായിരുന്നു ഭട്ടതിരിക്ക്. അദ്ദേഹം ദേശാടനത്തിലായിരുന്നു പലപ്പോഴും. ഒരിക്കല്‍ ഭട്ടതിരി പരദേശത്തൊരു സത്രത്തില്‍ ഇരിക്കുമ്പോള്‍ പലദേശക്കാരും ജാതിക്കാരുമായ ഒട്ടേറെ വഴിപോക്കര്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടായി. വിവരമറിഞ്ഞെത്തിയ  സര്‍ക്കാരുദ്യോഗസ്ഥര്‍ ഇരുകൂട്ടരെയും ഹാജരാക്കാന്‍ സേവകരോടു പറഞ്ഞു. ഇരു കൂട്ടരും ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ തങ്ങളുടെ സങ്കടമറിയിക്കുകയും നിര്‍ദോഷികളാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.  നിങ്ങള്‍ക്ക് ദൃക്‌സാക്ഷികളുണ്ടോ എന്നു ചോദിച്ച ഉദ്യോഗസ്ഥരോട് സത്രത്തിലൈാരു മലയാളി ഇരിപ്പുണ്ട്, അദ്ദേഹം എല്ലാം കണ്ടും കേട്ടും ഇരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.  

ഉദ്യോഗസ്ഥര്‍ ഭട്ടതിരിയോട് വിവരങ്ങളാരാഞ്ഞു. എനിക്ക് അവരുടെ ഭാഷ അറിഞ്ഞുകൂട, എങ്കിലും അവര്‍ പറഞ്ഞ വാക്കുകള്‍ പറയാമെന്ന് ഭട്ടതിരി പറഞ്ഞു. തമിഴ്, സംസ്‌കൃതം, തെലുങ്ക്, മറാഠി, ഹിന്ദുസ്ഥാനി, കന്നഡ തുടങ്ങിയ ഭാഷകളില്‍ അവര്‍ പറഞ്ഞ വാക്കുകളെല്ലാം അദ്ദേഹം അവിടെ പറഞ്ഞു. ലഹളയ്‌ക്കിടയില്‍ ഒരുപാടുപേര്‍ പറഞ്ഞ വാക്കുകളെല്ലാം ഓര്‍ത്തു വെച്ച് ഭട്ടതിരി പറഞ്ഞതില്‍ നിന്നും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. 

തീണ്ടലും തൊടീലുമൊന്നുമില്ലാത്ത വ്യക്തിയായിരുന്നു ഭട്ടതിരി. ആരു ഭക്ഷണം നല്‍കിയാലും ഭക്ഷിക്കും. എല്ലാവരെയും തൊടും. പിന്നീട് ക്ഷേത്രങ്ങളിലും  കയറും. കുളിയില്‍ പോലും വലിയ നിഷ്ഠയില്ലായിരുന്നു. ഇത് മലയാള ബ്രാഹ്മണര്‍ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ഭട്ടതിരിയെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കയറ്റില്ലെന്ന് അവര്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിനു മുമ്പില്‍ അവര്‍ക്ക് അങ്ങനെ പെരുമാറാന്‍ സാധിച്ചിരുന്നില്ല. 

ഒരിക്കല്‍ തളിക്ഷേത്രത്തില്‍ വാദത്തിനെത്തി ജയിച്ചു മടങ്ങുന്ന വേളയില്‍ ബ്രാഹ്മണരുമായി ഇങ്ങനെയൊരു ചോദ്യോത്തരമുണ്ടായി. 

ബ്രാഹ്മണര്‍:  ആപദി കിം കരണീയം

ഭട്ടതിരി: സ്മരണീയം ചരണയുഗളമംബായാ: 

ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ?

ഭട്ടതിരി: ബ്രഹ്മാദീനപി ച കിങ്കരീകുരുതേ

 ‘ആപത്തില്‍ എന്താണ് ചെയ്യേണ്ടത’് എന്നായിരുന്നു ബ്രാഹ്മണരുടെ ചോദ്യം. ‘ദേവിയുടെ പാദങ്ങളെ സ്മരിക്കണം’. എന്ന് ഭട്ടതിരിയുടെ ഉത്തരം. ‘  ആ പാദത്തെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും’   എന്ന് പിന്നത്തെ ചോദ്യം.  ‘ അത് ബ്രഹ്മാവ്  മുതലായവരെക്കൂടിയും ഭൃത്യരാക്കും’  എന്നായിരുന്നു മറുപടി. ഭട്ടതിരിയെ വര്‍ജിക്കാനായിരുന്നു ആ ചോദ്യോത്തരം.

പിറ്റേന്ന് ബ്രാഹ്മണര്‍ ഒത്തുകൂടി ഭഗവതിയെ പൂജിച്ച് പലവിധ മന്ത്രങ്ങളോടെ പുഷ്പാഞ്ജലി ചെയ്ത് ആപത്് നിവൃത്തിക്കായി പ്രാര്‍ഥിച്ചു. അങ്ങനെ നാല്പത് ദിവസത്തെ ഭഗവത് സേവ കഴിഞ്ഞു. നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെയെത്തി. പുറത്തു നിന്നു കൊണ്ട്, കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഒരാള്‍ വെള്ളം കൊണ്ടു വന്നു കൊടുത്തു. ഭട്ടതിരി അതെടുത്ത് കുടിച്ച ശേഷം പാത്രം കമിഴ്‌ത്തി വെച്ചു. എനിക്ക് ഭ്രഷ്ടുണ്ട്, ഞാന്‍ അങ്ങോട്ട് കയറി ആരെയും തൊട്ട് അശുദ്ധമാക്കുകയില്ലെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം അവിടെ നിന്ന് പോയി. അതില്‍പ്പിന്നെ ഭട്ടതിരിയെ ആരും കണ്ടിട്ടില്ല. അദ്ദേഹം മരിച്ചതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല. അദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ചും വ്യക്തമായ അറിവില്ലെങ്കിലും കൊല്ല വര്‍ഷം അറുനൂറിനും എഴുനൂറിനും ഇടയിലാണെന്ന് അനുമാനിക്കുന്നു.  ഭട്ടതിരിയുടെ കാലശേഷം പിന്നീട് ആ ഇല്ലത്ത് പുരുഷന്മാരാരും ഇല്ലാത്തതിനാല്‍ ക്രമേണെ കാക്കശ്ശേരി ഇല്ലം അന്യം നിന്നുപോയി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകനെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഇന്‍ഫ്‌ളുവന്‍സറും സഹോദരിയും അടക്കം അറസ്റ്റില്‍

India

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

India

ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു… : വിജയദശമി ദിനത്തിൽ ഹൈന്ദവരെ കൈയ്യിലെടുക്കാൻ കല്ലുവച്ച നുണയുമായി രാഹുൽ

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)
India

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

Gulf

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ : പശ്ചിമേഷ്യയിൽ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പാക് ഉപപ്രധാനമന്ത്രിയെ വേദിയിലിരുത്തി രാജ്നാഥ് സിംഗ് പറഞ്ഞു: ഭീകരതക്കെതിരെ ഇരട്ടത്താപ്പ് വേണ്ട!

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പാലാരിവട്ടത്ത് പിടിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയില്‍

ജീവൻ വേണമെങ്കിൽ ആർഎസ്എസ് ഓടി രക്ഷപെട്ടോയെന്ന് ഐഷി ഘോഷ് : നാട്ടുകാരെ പറ്റിക്കാതെ ആവതുള്ള വല്ല പണിക്കും പോ കൊച്ചേയെന്ന് യുവരാജ് ഗോകുൽ

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.